ഒന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് പരീക്ഷകൾ 24ന് തുടങ്ങും
ഒന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് (20182020 ബാച്ച്) പരീക്ഷകൾ 24ന് തുടങ്ങും. ആറുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1,000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2018 ഒക്ടോബറിലെ മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 ഡിസംബറിലെ മൂന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിലെ ഒന്നും രണ്ടും സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
2018 മാർച്ചിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ബിഹേവിയറൽ സയൻസ് ആൻഡ് റിഹാബിലിറ്റേഷൻ നഴ്സിംഗ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
2019 മാർച്ചിലെ ആറാം സെമസ്റ്റർ ബിഎസ്സി സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2019 മാർച്ചിലെ സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2016 റെഗുലർ, 20132015 സപ്ലിമെന്ററി തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ കോഴ്സുകൾ ഒഴികെ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
മാനേജർമാരുടെ യോഗം
എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ ആർട്സ് ആൻഡ് സയൻസ്, ആർക്കിടെക്ചറൽ, ബിഎഡ്, ലോ, സീപാസ് കോളജുകളിലെ മാനേജർമാരുടെ യോഗം ആറിനു രാവിലെ 10.30ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും.