2019 ജൂൺ മാസത്തിൽ നടക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംബിഎ റെഗുലർ പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകാലശാല വെബ്സൈറ്റിൽ .
പ്രോജക്റ്റ് ആൻഡ് വൈവ വോസി
2019 ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320 ) (2016 അഡ്മിഷൻ റെഗുലർ 2015 , 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷയുടെ മേജർ പ്രോജക്റ്റും വൈവ വോസിയും എട്ട് , ഒന്പത് തീയതികളിൽ അതത് കോളജിൽ നടത്തും.
2019 ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് കോഴ്സിന്റെ പ്രോജക്റ്റ് ആൻഡ് വൈവ പരീക്ഷകൾ 10ന് നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 9 ,10 തീയതികളിൽ അതത് കോളജിൽ നടത്തും .വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ .
പരീക്ഷാഫലം
ഭാഷാശാസ്ത്രവിഭാഗം 2019 മാർച്ച് മാസം നടത്തിയ ഫംഗ്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റ് ഫലം പ്രഖ്യാപിച്ചു . കെ. സരോജിനി ഒന്നാം റാങ്ക് കരസ്ഥമാക്കി .
പരീക്ഷാകേന്ദ്രങ്ങൾ
ഏഴിന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബിഎ ആന്വൽ സ്കീം ബിരുദം പരീക്ഷകളുടെ (പാർട്ട് മൂന്ന് പേപ്പർ ഒന്നും രണ്ടും സബ്സിഡിയറി വിഷയങ്ങളും ) മാറ്റമുള്ള പരീക്ഷ കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .
മാർ ഈവാനിയോസ് കോളജ് ,തിരുവനന്തപുരം, എസ്എൻ കോളജ് ചെമ്പഴന്തി എന്നിവ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ എൻഎസ്എസ് കോളജ് നീറമൺകരയിലും .
മാർ ഈവാനിയോസ് കോളജ് തിരുവനന്തപുരം, എസ് എൻ കോളജ് ചെമ്പഴന്തി എന്നിവ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ എംജി കോളജ് തിരുവനന്തപുരത്തും.
ഇക്ബാൽ കോളജ് പെരിങ്ങമല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ക്രിസ്ത്യൻ കോളജ് കാട്ടാക്കടയിലും കെഎൻഎം കോളജ് കാഞ്ഞിരംകുളം പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ വിടിഎം എൻഎസ്എസ് കോളജ് ധനുവച്ചപുരത്തും ഗവ.കോളജ് ,നെടുമങ്ങാട് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിൻ വിദ്യാർഥികൾ അവിടെയും , മറ്റു വിഷയങ്ങളിലെ വിദ്യാർഥികൾ എംജി കോളജ് തിരുവനന്തപുരത്തും എസ്എൻ കോളജ് ഫോർ വിമെൻസ് ,എഫ് എംഎൻ കോളജ് കൊല്ലം എന്നിവ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ് കൊല്ലത്തും എസ്എൻ കോളജ് പുനലൂർ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് ജോൺസ് കോളജ് അഞ്ചലിലും ടികെഎം കോളജ് ,കൊല്ലം പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ മേയ് ഏഴിലെ രണ്ടാം വർഷ മെയിൻ പരീക്ഷയും മേയ് ഒന്പതിലെ ഒന്നാം വർഷ മെയിൻ പരീക്ഷയും (പാർട്ട് മൂന്ന് പേപ്പർ രണ്ട് & ഒന്ന് ) എസ്എൻ കോളജ് കൊല്ലത്തും 13ന് ആരംഭിക്കുന്ന സബ്സിഡിയറി പരീക്ഷകൾ ടികെഎം കോളജ് കൊല്ലത്തും.
സെന്റ്സിറിൽ കോളജ് അടൂർ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ എൻഎസ്എസ് കോളജ് പന്തളത്തും സെന്റ് ജോസഫ് ഫോർ വിമെൻ, ആലപ്പുഴ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ മാർഗ്രിഗോറിയസ് കോളജ് പുന്നപ്രയിലും എസ് ഡി കോളജ് ,ആലപ്പുഴ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ഒന്നും രണ്ടും വർഷ സോഷ്യോളജി, ഇംഗ്ലീഷ് മെയിൻ വിദ്യാർഥികൾ എംഎസ്എം കോളജ് കായംകുളത്തും മറ്റ് മെയിൻ വിദ്യാർഥികളും രണ്ടാം വർഷ അറബിക്, ഫിലോസഫി ,മലയാളം എന്നീ മെയിൻ വിദ്യാർഥികളും മാർഗ്രിഗോറിയസ് കോളജ് പുന്നപ്രയിലും എസ്ഡി കോളജ് ആലപ്പുഴയിലെ രണ്ടാം വർഷ ഹിസ്റ്ററി , ഇക്കണോമിക്സ് എന്നീ മെയിൻ വിദ്യാർഥികൾ ഗവ. കോളജ് അമ്പലപ്പുഴയിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റ് പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല . ഒന്നും രണ്ടും വർഷ ഓൺലൈൻ വിദ്യാർഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം .