അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പഠനത്തിന് ചേർന്ന് ഒന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) പരീക്ഷ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് രണ്ടാം സെമസ്റ്ററിൽ എസ്ഡിഇ വഴി പഠനം തുടരാം. 201718 പ്രവേശനക്കാർ ഓണ്‍ലൈനിലും 201819 പ്രവേശനക്കാർ എസ്ഡിഇയിൽ നേരിട്ടും അപേക്ഷിക്കണം. പിഴകൂടാതെ 13 വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ 15നകം ലഭിക്കണം. 55 രൂപ കൂടി ഫീസടച്ച് സ്പോട്ട് അഡ്മിഷനും നേടാം. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407494, 2407356.
ബഷീർ അനുസ്മരണ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാം വൈക്കം മുഹമ്മദ് ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യവും സാഹിത്യത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ ജൂലൈ അഞ്ച്, ആറ് തിയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഇമെയിൽ:
[email protected] അദീബെ ഫാസിൽ ഗ്രേഡ് കാർഡ് ഏപ്രിലിൽ നടത്തിയ അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ മെയ് ഒന്‍പത് മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.
പരീക്ഷാഫലം 2018 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ/ ബികോം വൊക്കേഷണൽ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനർണയത്തിന് 20 വരെ അപേക്ഷിക്കാം.