സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ തുടങ്ങി.
ഓണ്‍ലൈൻ രജിസ്ട്രേഷൻ cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAPഎന്ന ലിങ്കിൽ പ്രവേശിച്ചു നടത്താം. "അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, മെയിൽ വിലാസം, ജനനത്തീയതി, സംവരണവിഭാഗം എന്നീ വ്യക്തിഗത വിവരം നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ അടയ്ക്കണം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1250 രൂ, എസ്സി, എസ്ടി 625 രൂപ. അപേക്ഷാ ഫീസ് അടച്ചാലേ അക്കൗണ്ട് പ്രവർത്തിക്കൂ. അപേക്ഷകന്റെ ആപ്ലിക്കേഷൻ നന്പരായിരിക്കും ലോഗിൻ ഐഡി. ഓണ്‍ലൈൻ രജിസ്ട്രേഷൻ 25ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നടത്താം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റ് ജൂണ്‍ ആറിനു നടത്തും.
അപേക്ഷകർ സർവകലാശാല വെബ്സൈറ്റിലുള്ള മാർഗ നിർദേശങ്ങൾ ശ്രദ്ധിക്കുക.
സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായിത്തന്നെ പ്രവേശന നടപടി പൂർത്തീകരിക്കണം. കൂടുതൽ വിവരങ്ങൾ cap.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. ഇ മെയിൽ വിലാസം:
[email protected].
അന്തിമ റാങ്ക്പട്ടിക 2011 മാർച്ചിലെ അവസാന വർഷ ബിഎസ്സി ഗ്രൂപ്പിൽ മാത്തമാറ്റിക്സ് മെയിൻ പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൊടുപുഴ ന്യൂമാൻ കോളജിലെ മിനു മേരി ജോ, മൂവാറ്റുപുഴ നിർമല കോളജിലെ ധന്യ തോമസ്, ഇടക്കൊച്ചി അക്വിനാസ് കോളജിലെ എസ്. സൗമ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷഫലം 2018 ഡിസംബറിലെ അവസാന വർഷ ബിഎസ്സി നഴ്സിംഗ് ബിരുദ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ഇൻഫർമേഷൻ ടെക്നോളജി (പിജി സിഎസ്എസ്) റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.