എംജി സർവകലാശാല അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കും. 27ന് വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ UGCAP 2019 എന്ന ലിങ്കിലൂടെ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്താം. രജിസ്ടേഷൻ ഫീസ് 750 രൂപ (എസ്സി, എസ്ടി വിഭാഗത്തിന് 375 രൂപ).
ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. ഓണ്‍ലൈൻ പേമെന്റ് ഗേറ്റ് വേ വഴി അപേക്ഷകർക്ക് ബാങ്കുകളിൽ പോകാതെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് അടയ്ക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്മെന്റും 30ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെന്റ് ജൂണ്‍ ആറിനും രണ്ടാം അലോട്മെന്റ് ജൂണ്‍ 15നും പ്രസിദ്ധീകരിക്കും.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വോട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് നൽകണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി ക്വാട്ടാകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ഭിന്നശേഷി, സ്പോർട്സ്, കൾച്ചറൽ ക്വാേട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് ് 24നകം അപേക്ഷ നൽകണം. ഈ സീറ്റുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളജുകളിൽ 27, 28 തീയതികളിൽ നടക്കും.
ഓണ്‍ലൈൻ രജിസ്ട്രേഷനുവേണ്ടി വിപുലമായ സംവിധാനങ്ങൾ സർവകലാശാല ഇൻഫർമേഷൻ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്. അക്ഷയ സെന്ററുകൾ വഴിയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. അഫിലിയേറ്റഡ് കോളജുകളിൽ ഏകജാലക ഹെൽപ് ഡെസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബിരുദത്തിന് 57,009 സീറ്റ്; ഏറ്റവുമധികം ബികോമിന് അഫിലിയേറ്റഡ് കോളജുകളിൽ മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. ക്യാപിലൂടെ 32,264 സീറ്റിലേക്ക് പ്രവേശനം നടക്കും. ഇതുകൂടാതെ 22,852 മാനേജ്മെന്റ് സീറ്റും 1,893 മാനേജ്മെന്റ് ക്വാേട്ട സീറ്റുമുണ്ട്. 17 വിവിധ പ്രോഗ്രാമുകളുള്ള ബികോമിനാണ് ഏറ്റവുമധികം സീറ്റ് 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാേട്ടയുമുണ്ട്.
41 വിവിധ പ്രോഗ്രാമുകളുള്ള ബിഎസ്സിക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് 8,261, മാനേജ്മെന്റ് 4,181, കമ്മ്യൂണിറ്റി ക്വാേട്ട 822 എന്നിങ്ങനെയാണ് സീറ്റ്. 50 വിവിധ പ്രോഗ്രാമുകളുള്ള ബിഎയ്ക്ക് മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് 6,901, മാനേജ്മെന്റ് 3,131, കമ്മ്യൂണിറ്റി 639 എന്നിങ്ങനെയാണ് സീറ്റ്. ബിവോകിന് 286 (ക്യാപ്), 286 (മാനേജ്മെന്റ്) സീറ്റാണുള്ളത്. ബിസിഎയ്ക്ക് 4,040 സീറ്റാണുള്ളത്. ക്യാപ് 2,077, മാനേജ്മെന്റ് 1,910, കമ്മ്യൂണിറ്റി 53 എന്നിങ്ങനെയാണ് സീറ്റ്. ബിബിഎയ്ക്ക് 4,518 സീറ്റാണുള്ളത്. ക്യാപ് 2,309, മാനേജ്മെന്റ് 2,156, കമ്മ്യൂണിറ്റി 53. ബിഎസ്ഡബ്ല്യുവിന് 146 സീറ്റാണുള്ളത്. ക്യാപ് 73, മാനേജ്മെന്റ് 73. ബിബിഎമ്മിന് 290 സീറ്റാണുള്ളത്. ക്യാപ് 153, മാനേജ്മെന്റ് 133, കമ്മ്യൂണിറ്റി 4. ബിപിഎഡിന് 94 സീറ്റാണുള്ളത്. ക്യാപ് 47, മാനേജ്മെന്റ് 47. ബിടിടി എമ്മിന് 324 സീറ്റാണുള്ളത്. ക്യാപ്167, മാനേജ്മെന്റ് 147, കമ്മ്യൂണിറ്റി 10. ബിഎച്ച്എമ്മിന് 120 സീറ്റാണുള്ളത്. ക്യാപ് 60, മാനേജ്മെന്റ് 60. ബിഎഫ്ടിക്ക് 128 സീറ്റാണുള്ളത്. ക്യാപ് 64, മാനേജ്മെന്റ് 64.
പരീക്ഷാ തീയതി അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റർ ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ് 2011 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2014 അഡ്മിഷൻ റെഗുലർ, 2012, 2013 അഡ്മിഷൻ സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ റെഗുലർ), ബികോം എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ ജൂണ്‍ 12ന് ആരംഭിക്കും. 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
ബിഎ, ബികോം (പ്രൈവറ്റ്) നോഷണൽ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) 2016 അഡ്മിഷൻ, സിബിസിഎസ്എസ് സ്കീം പ്രകാരം 2017ൽ ഒന്നും രണ്ടും സെമസ്റ്ററുകളും 2018ൽ മൂന്നും നാലും സെമസ്റ്ററുകളും പൂർത്തിയാക്കുകയും 2019 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ വിദ്യാർഥികൾക്ക് നോഷണൽ രജിസ്ട്രേഷൻ നടത്തി, തങ്ങൾ പഠിച്ച സ്കീമിൽത്തന്നെ കോഴ്സ് പൂർത്തിയാക്കാൻ അവസരം. 3450 രൂപയാണ് ഫീസ്. ജൂണ്‍ 11 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം 115 ആണ് ഉപയോഗിക്കേണ്ടത്. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന അഞ്ചും ആറും സെമസ്റ്റർ പരീക്ഷയ്ക്കായി റീഅഡ്മിഷൻ നേടുന്നവർ പുതിയ സിബിസിഎസ് (2017 അഡ്മിഷൻ) സ്കീമിലാണ് പരീക്ഷയെഴുതേണ്ടത്. ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്ററുകൾ പുതിയ സിബിസിഎസ് സ്കീമിൽത്തന്നെ പുനഃപരീക്ഷകൾ എഴുതുകയും വേണം. വിശദവിവരത്തിന് ഫോണ്‍: 04812733690 (ബികോം), 2733256 (ബിഎ), 2731020 (എൻക്വയറി).
എംജിയിൽ പഞ്ചവത്സര ബിബിഎ എൽഎൽബി പ്രവേശനം: 17 വരെ അപേക്ഷിക്കാം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ അംഗീകൃത ഹയർസെക്കൻഡറി, പ്ലസ് ടു പരീക്ഷ ജയം (എസ്സി, എസ്ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക്). ജൂലൈ ഒന്നിന് 20 വയസ് കവിയരുത് (എസ്സി, എസ്ടി വിഭാഗക്കാർക്ക് 21 വയസ്). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷwww.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാനവർഷ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് മാർക്ക് ലിസ്റ്റ് നൽകണം. 660 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്സി, എസ്ടി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസിന്റെ 50 ശതമാനം അടച്ചാൽ മതി.
രജിസ്ട്രേഷൻ ഫീസിന്റെ ഇപേയ്മെന്റ് രസീതും സ്വന്തംമേൽവിലാസമെഴുതി അഞ്ചുരൂപയുടെ സ്റ്റാന്പൊട്ടിച്ച കവറും സഹിതം പൂരിപ്പിച്ച അപേക്ഷ് 17നകം വകുപ്പു മേധാവി, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, എംജി സർവകലാശാല, സൂര്യകാലടി ഹിൽസ്, നട്ടാശേരി, എസ്എച്ച് മൗണ്ട് പി.ഒ. കോട്ടയം 686006 എന്ന വിലാസത്തിൽ നൽകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 0481 2310165.
പരീക്ഷാഫലം 2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ തമിഴ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2018 ജൂലൈയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷൻ 2017 അഡ്മിഷൻ) റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
മെയിൻസ് ക്ലാസുകൾ ജൂണ്‍ അഞ്ചിന് ആരംഭിക്കും കോട്ടയം: എംജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയിൻസിന്റെ ക്ലാസുകൾ ജൂണ്‍ അഞ്ചിന് ആരംഭിക്കും ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. താത്പര്യമുള്ളവർ 27 ന് മുന്‍പായി പേരും വിദ്യാഭ്യാസ യോഗ്യതയുമടങ്ങുന്ന അപേക്ഷ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. 8129355732, 9496114094.
സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് കോട്ടയം: എംജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് പഠനത്തിന് താല്പര്യമുള്ള 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയുള്ള ഓറിയന്േറഷൻ ക്ലാസുകൾ 25നും ബിരുദ ബിരുദാനന്തര തലത്തിലുള്ള വിദ്യാർഥികൾക്കായുള്ള ഓറിയന്േറഷൻ ക്ലാസുകൾ 26നും നടക്കും. താത്പര്യമുള്ളവർ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ 22ന് മുന്‍പായി അപേക്ഷിക്കണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 8129355732, 9496114094.