ഒന്നാം വർഷ ബിരുദ പ്രവേശനം ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി ജൂണ്‍ മൂന്ന്
സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ 3 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താല്പര്യമുളള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർത്ഥികളും ജൂണ്‍ 3 ന് മുൻപ് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട താണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർത്ഥികളെ ഒരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.
നിലവിൽ രജിസ്ട്രേഷൻ നടത്തികഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജനനത്തീയതി, കാറ്റഗറി, ഓപ്ഷൻസ് എന്നിവയിൽ സ്വമേധയാ മാറ്റം വരുത്താവുന്നതാണ്. തിരുത്തൽ വരുത്തുന്നവർ ന്ധസേവ് ആന്റ് റിഫ്രഷ്’ നൽകി ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പുകൾ ഒന്നും തന്നെ സർവകലാശാലയിലേയ്ക്ക് അയയ്ക്കേണ്ട തില്ല.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഫെബ്രുവരി/മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് ലാബ് 23 ന് ശ്രീ.ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളജ്, പാപ്പനംകോടും ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസർ ലാബ് 23 ന് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തും, ശ്രീബുദ്ധ കോളജ് ഓഫ് എൻജിനിയറിംഗ് ആലപ്പുഴയിലും നടക്കുന്നതാണ്. ഇതേ ബ്രാഞ്ചിന്റെ സോഫ്റ്റ്വേർ ലാബ് തിരുവനന്തപുരം ബാർട്ടണ്‍ഹിൽ എൻജിനിയറിംഗ് കോളജിലും ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തും 24 നും സിസ്റ്റംസ് ആൻഡ് കണ്ട്രോൾ ലാബ് അതതു കോളജുകളിൽ 22 നും നടക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
27 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളും ചേർത്തല എസ്.എൻ കോളജിലും, പുനലൂർ എസ്.എൻ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളും കൊല്ലം ടി.കെ.എം കോളജിലും പരീക്ഷ എഴുതണം.
വൈവാ വോസി
പാർട്ട് മൂന്ന് ബി.എ ആന്വൽ സ്കീം ഇംഗ്ലീഷ് (ഏപ്രിൽ/മെയ്2019) പരീക്ഷയുടെ വൈവാ വോസി 21, 22, 23 തീയതികളിൽ എഫ്.എം.എൻ കോളജ് കൊല്ലത്തും 27 മുതൽ 31 വരെ സർവകലാശാല സെനറ്റ് ഹാളിലും നടത്തും. ആലപ്പുഴ സെന്ററിലെ വൈവാ പരീക്ഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
പ്രീവിയസ്/ഫൈനൽ എംഎ (സോഷ്യോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്), എംഎസ്സി (മാത്തമാറ്റിക്സ്, കെമിസ്ട്രി, കപ്യംട്ടർ സയൻസ്), പിജിഡിഇപിഎംഎ മെഴ്സിചാൻസ് പരീക്ഷകൾക്ക് മൂന്നു വരെയും 50 രൂപ പിഴയോടെ ജൂണ്‍ ഏഴു വരെയും 125 രൂപ പിഴയോടെ ജൂണ്‍ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംടെക് (ഫുൾടൈം/പാർട്ട്ടൈം), മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം), 2013 സ്കീം, ജനുവരി 2019 സപ്ലിമെന്ററി പരീക്ഷകളുടെ (സിവിൽ എൻജിനിയറിംഗ് ) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെയും പിഴയോടെ ജൂണ്‍ നാലു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.