ബിപിഎ കോഴ്സിന് അപേക്ഷിക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ നടത്തുന്ന ഒന്നാം വർഷ ബിപിഎ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നീ (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബിടെക് (2008/2013 സ്കീം) ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ജൂണ്‍ ഒന്നുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ്, മെഴ്സിചാൻസ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടക്കുന്ന സായാഹ്ന കോഴ്സായ അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷന്റെ പ്രവേശന പരീക്ഷ 27ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തും.