University News
ബി​​രു​​ദം: സ്പോ​​ർ​​ട്സ് ക്വോ​​ട്ട പ്ര​​വേ​​ശ​​നം ഇ​​ന്നു മു​​ത​​ൽ
യു​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു സ്പോ​​ർ​​ട്സ് ക്വോ​ട്ട അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​വ​​ർ ഇ​​ന്നു മു​​ത​​ൽ 25നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​നു മു​​ന്പാ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ള്ള എ​​തെ​​ങ്കി​​ലും ഒ​​രു കോ​​ള​​ജി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ലും അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ് ഒൗ​​ട്ടു​​മാ​​യി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന​യ്ക്കു ഹാ​​ജ​​രാ​​ക​​ണം. 25നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ന്പാ​​യി ഹാ​​ജ​​രാ​​വാ​​ത്ത​​വ​​രെ റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​ല്ല.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ, സി​​നി​​മ ആ​​ൻ​​ഡ്് ടെ​​ലി​​വി​​ഷ​​ൻ, ആ​​നി​​മേ​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി ജൂ​​ണ്‍ മൂ​​ന്നു മു​​ത​​ൽ മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ്രൈ​​വ​​റ്റ് ഡി​​ഗ്രി ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി ജൂ​​ണ്‍ 11, 12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ, ബി​​എ​​ഫ്എ

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ ബി​​എ കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ബി​​എ വോ​​ക്ക​​ൽ, വീ​​ണ, വ​​യ​​ലി​​ൻ, മൃ​​ദം​​ഗം, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി വേ​​ഷം, ക​​ഥ​​ക​​ളി സം​​ഗീ​​തം, ക​​ഥ​​ക​​ളി ചെ​​ണ്ട, ക​​ഥ​​ക​​ളി മ​​ദ്ദ​​ളം, ബി​​എ​​ഫ്എ (നാ​​ല് വ​​ർ​​ഷം), പെ​​യി​​ന്‍റിം​​ഗ്, അ​​പ്ലൈ​​ഡ് ആ​​ർ​​ട്ട് ആ​​ൻ​​ഡ് സ്ക​​ൾ​​പ്ച​​ർ കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 29 വ​​രെ അ​​പേ​​ക്ഷ ന​​ൽ​​കാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ജൂ​​ണ്‍ 10 മു​​ത​​ൽ 12 വ​​രെ. ബി​​എ​​ഫ്എ​​യ്ക്കു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ ജൂ​​ണ്‍ 14ന് ​​ന​​ട​​ക്കും. ബി​​എ​​യു​​ടെ റാ​​ങ്ക് പ​​ട്ടി​​ക ജൂ​​ണ്‍ 14നും ​​ബി​​എ​​ഫ്എ​​യു​​ടേ​​ത് 15നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ജൂ​​ണ്‍ 24ന് ​​ക്ലാ​​സു​​ക​​ൾ തു​​ട​​ങ്ങും. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, പ്ല​​സ്ടു, ത​​ത്തു​​ല്യ പ​​രീ​​ക്ഷ ജ​​യ​​മാ​​ണ് യോ​​ഗ്യ​​ത. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

എ​​ൽ​​എ​​ൽ​​ബി സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി 24, 25 തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മാ​​ർ​​ച്ചി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സ് ന​​ട​​ത്തി​​യ ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.