2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2016 അഡ്മിഷൻ റെഗുലർ, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) (352) കോഴ്സിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12വരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) (2016 അഡ്മിഷൻ റെഗുലർ, 2013, 14, 15 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്ക് ഓണ്‍ലൈനായി ജൂണ്‍ 12 വരെ അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സിബിസിഎസ് ബിസിഎ, ബിഎസ്സി ഇലക്ട്രോണിക്സ് എന്നീ പ്രോഗ്രാമുകളുടെ 2018 ഡിസംബറിൽ നടന്ന (റെഗുലർ/സപ്ലിമെന്റി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2013 അഡ്മിഷൻ മുതൽ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റർ ബിടെക് (2008/2013 സ്കീം) ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂണ്‍ മൂന്നുവരെയും 50 രൂപ പിഴയോടെ ജൂണ്‍ ഏഴുവരെയും 125 രൂപ പിഴയോടെ ജൂണ്‍ 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികളും 2007 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ് വിദ്യാർഥികളും സർവകലാശാലയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ (ത്രിവത്സരം) & പത്താം സെമസ്റ്റർ (പഞ്ചവത്സരം) (201112 അഡ്മിഷന് മുൻപുളളത്) എൽഎൽബി പരീക്ഷകൾ ജൂണ്‍ 26ന് ആരംഭിക്കും. (2007, 2008 & 2009 അഡ്മിഷൻ ) (ത്രിവത്സരം), (2005, 2006 & 2007 അഡ്മിഷൻ) (പഞ്ചവത്സരം) വിദ്യാർഥികൾ 4000 രൂപ മേഴ്സിചാൻസ് ഫീസിനത്തിലും 300 രൂപ സിവി ക്യാന്പ് ഫീസിനത്തിലും, (2004, 2005 & 2006 അഡ്മിഷൻ) (ത്രിവത്സരം), (2002, 2003, 2004 അഡ്മിഷൻ) (പഞ്ചവത്സരം) വിദ്യാർഥികൾ 7500 രൂപ മേഴ്സിചാൻസ് ഫീസിനത്തിലും 300 രൂപ സി.വി ക്യാന്പ് ഫീസിനത്തിലും അടയ്ക്കണം. മൂന്നിൽ കൂടുതൽ പേപ്പർ ഉണ്ടെങ്കിൽ ഓരോ പേപ്പറിനും 2500 രൂപ വീതം അടയ്ക്കണം. പിഴകൂടാതെ ജൂണ്‍ ഒന്നുവരെയും 50 രൂപ പിഴയോടെ ജൂണ്‍ ഏഴുവരെയും 125 രൂപ പിഴയോടെ ജൂണ്‍ 10 വരെയും അപേക്ഷിക്കാം.
ഒന്നാം വർഷ ബിരുദ പ്രവേശനം 2019 : ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
20192020 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം നൽകുന്നു. ജനന തീയതി, കാറ്റഗറി, പാസായ വർഷം, ചാൻസ്, മാർക്കുകൾ, കോളജുകളും കോഴ്സുകളും എന്നിവയിൽ ജൂണ്‍ ഒന്നുവരെ വിദ്യാർഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾ വരുത്തി കഴിഞ്ഞ് ഓപ്ഷനുകൾ ക്രമമനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മറ്റും പരിശോധിച്ച് "Save and Refresh' നൽകി 'Submit' ചെയ്ത ശേഷം പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഗ്രേസ് മാർക്ക്, പുനർമൂല്യ നിർണയം തുടങ്ങിയ മാർക്കുകൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിൽ പുതിയ മാർക്കുകൾ നൽകി തിരുത്തലുകൾ വരുത്തുവാൻ ഈ അവസരം ഉപയോഗിക്കണം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി ജൂൺ മൂന്ന്.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (എഫ്ഡിപിസി ബിസിഎസ് 2013 അഡ്മിഷൻ മുതൽ 2016 അഡ്മിഷൻ വരെ) പരീക്ഷാഫലം.പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ യത്തിനും ഓൺലൈനായി ജൂൺ 12വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ജെ.എസ്.ചിത്ര, എ.നിഷീത ബഷീർ, മുദലിയാർ പ്രശാന്ത് പാണ്ഡുരംഗ് , ബിനോയി കുര്യൻ (ബയോടെക്നോളജി), എ.കെ.ഷിനിമോൾ , ജി. ദീപ , ടി.വി.വിനീത് കുമാർ, എസ്.കെ .സന്തോഷ് (സുവോളജി), എം. ശിൽപ, നർഗീസ് മോഹ്സിനിതൊകബോനി (മാത്തമാറ്റിക്സ്), സൂര്യ ബി. കുറുപ്പ്, എം.എസ് . ശ്രീക്കുട്ടി (ബയോകെമിസ്ട്രി), ആർ. കൃഷ്ണ പ്രിയ (അക്വാട്ടിക് ബയോളജി & ഫിഷറീസ്), യമുന കെ. മൂർത്തി (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), കെ.എസ്. പ്രഭാ കുമാരി, സൂസൻ റോസ് (സിവിൽ എൻജിനിയറിംഗ്), ഇ ഏഴിൽ രാജൻ (കന്പ്യൂട്ടർ സയൻസ്), കെ.എൻ.മഞ്ജു , കെ.കെ .രോഹിണി (ഹിന്ദി), ടി. വിനീത , ധന്യ എം, ബി.ജെ .ബിനുകുമാർ (ഇക്കണോമിക്സ്), പി. അമൽ കുമാർ , എസ്. സന്ധ്യ , സ്റ്റീഫൻ മാത്യു (കൊമേഴ്സ്), വി.കെ. ശോഭ, കെ. ചിത്ര മോഹൻ , പി.എസ് . ഉണ്ണിമായ (മാനേജ്മെന്റ് സ്റ്റഡീസ്), എ. സനിത ബീവി , ആർ.എസ് .സൗമ്യ (ഹിസ്റ്ററി), കെ.എൽ.രാജലക്ഷ്മി , വെൽമ മോഹൻ, എ.അശ്വതി , സൂസി ആന്റണി, ആന്റോ എ. പോൾ, അനു ആർ. കുമാർ (ഇംഗ്ലീഷ്), ജി.ജെ. റാണി , ലീന വാഹിദ്, ജി.എസ്. ദുർഗ ലക്ഷ്മി , പ്രിയ ഡൊമിനിക് (എഡ്യൂക്കേഷൻ), കെ.പി .അഫ്സീർ (സോഷ്യൽ വർക്), ജി.കെ.ആതിര , കെ. ആഭ , പി. ശശികുമാർ , ആർ.വി. ശ്രീലക്ഷ്മി (കെമിസ്ട്രി), ആർ.വി .രമ്യ കൃഷ്ണൻ (ബോട്ടണി), എസ്.ബി. രാകേഷ് ചന്ദ്രൻ , എസ്.കെ.സജി , ധന്യ ചന്ദ്രൻ (ഫിസിക്സ്), എസ്. അലക്സ് ജേക്കബ് (തമിഴ്), കെ. മോഹനകുമാരൻ നായർ (പൊളിറ്റിക്കൽ സയൻസ്), ജി.പി .ദിവ്യശ്രീ (മ്യൂസിക്), വി .രമ(മലയാളം) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.