Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
യുജി ഏകജാലകം: ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, ഭി​ന്ന​ശേ​ഷി ക്വോ​ട്ട റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം ഉ​റ​പ്പു വ​രു​ത്ത​ണം. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ പ്ര​വേ​ശ​നം ല​ഭി​ച്ചേ​ക്കാ​വു​ന്ന കോ​ള​ജി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം. സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ക്വോ​ട്ട​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്‍റ​ർ ചെ​യ്ഞ്ച​ബി​ലി​റ്റി ഉ​ള്ള​തി​നാ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ പ്ര​വേ​ശ​ന സാ​ധ്യ​ത അ​റി​യു​ന്ന​തി​നാ​യി അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​രു​ദ​പ്ര​വേ​ശ​നം; ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താം, ഓ​പ്ഷ​ൻ പു​തു​ക്കാം

ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഏ​ക​ജാ​ല​കം വ​ഴി പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​പ്ഷ​നു​ക​ൾ പു​തു​ക്കാം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം തി​രു​ത്ത​ലു​ക​ൾ വ​രു​ത്താം. ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കും ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ളും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും ക്യാ​പ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കു​ക​യോ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാം. ഇ​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്ന വ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

പി​ജി പ്ര​വേ​ശ​നം; ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ ര​ണ്ടു​വ​രെ നീ​ട്ടി

ഏ​ക​ജാ​ല​കം വ​ഴി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ ര​ണ്ടി​ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​രി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും പ​ട്ടി​കജാ​തി, പ​ട്ടി​ക​വ​ർ​ഗ, സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ (ഇ​ബി​എ​ഫ്സി), മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ (ഇ​ബി​എ​ഫ്സി) എ​ന്നി​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ ഏ​ഴി​ന് ന​ട​ക്കും.

പ്രി​ൻ​സി​പ്പ​ൽ പോ​ർ​ട്ട​ൽ മു​ഖേ​ന ഫീ​സ​ട​യ്ക്ക​ണം

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി സി​എ​സ്എ​സ് (സ​പ്ലി​മെ​ന്‍റ​റി2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ ഫീ​സ​ട​യ്ക്കാ​നു​ള്ള​വ​ർ അ​ത​ത് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പോ​ർ​ട്ട​ൽ മു​ഖാ​ന്തി​രം പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​നു​ള്ള ഫീ​സ​ട​യ്ക്ക​ണം.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ; അ​പേ​ക്ഷി​ക്കാം

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി), ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 14 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ 15 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​വും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ; അ​പേ​ക്ഷി​ക്കാം

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല സ​ദ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജ് ഫോ​ർ സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​നി​ലെ എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി സി​എ​സ്എ​സ്) പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 14 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ 15 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​വും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എംഎ​ച്ച്ആ​ർ​എം കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ളേ​ജു​ക​ളി​ലെ എം​എ​ച്ച്ആ​ർ​എം. കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ മൂ​ന്നു വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ണ്‍ 17 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​വും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ ഒ​ന്നി​ന്

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഹാ​ജ​രാ​ക​ണം. അ​ഡ്മി​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 04812310165, 9446427447, 8547720276.

പ്രാ​ക്്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ലും പ്രോ​ജ​ക്്ട് വൈ​വ​യും ജൂ​ണ്‍ ആ​റ്, ഏ​ഴ്, 10, 11 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം ജൂ​ണ്‍ മൂ​ന്ന്, നാ​ല്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ സി​എ​സ്പി ര​ണ്ട് സെ​ക്‌​ഷ​നി​ൽ (റൂം ​ന​ന്പ​ർ 226) എ​ത്ത​ണം.

പ​രീ​ക്ഷ​ഫ​ലം

2018 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (സി​എ​സ്എ​സ്.) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



ബി​രു​ദം: ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ഓ​​​​ഗ​​​​സ്റ്റ് ആ​​​​റ്, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തു​​​ട​​​ങ്ങും
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
യു​​​​ജി പ്രവേശനം: ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റിൽ ഇന്നു പ്രവേശനം പൂർത്തിയാവും
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: എസ്‌സി, എസ്ടിരണ്ടാം സ്പെഷൽ അലോട്ട്മെന്‍റായി
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു മു​​​​ത​​​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.