ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം 2019
ഒന്നാം വർഷ ബിഎ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 11നകം അതത് കോളജുകളിൽ സമർപ്പിക്കണം.
അഭിരുചി പരീക്ഷകൾ നീറമണ്‍കര എൻഎസ്എസ് കോളജിൽ 15നും, കൊല്ലം എസ്.എൻ വനിതാകോളജിൽ 17 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്മെന്റ് വനിതാകോളജിൽ 18നും നടത്തും. 19 ന് റാങ്ക് പട്ടിക അതത് കോളജുകളിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിനെ സമീപിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല. ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24ന് ആരംഭിക്കും.
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2019 ഒന്നാം ഘട്ട അലോട്ട്മെന്റ്
സർവകലാശാലയുടെ 201920 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് () എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) ഒന്പതിനു വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി അടച്ച് തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന് ഘട്ടം അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം കോളജുകളിൽ ഹാജരായാൽ മതി. തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ ഒന്പതിനു വൈകുന്നേരം അഞ്ചുവരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
സ്പോർട്സ്/കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലും സ്പോർട്സ് ക്വാട്ടയിലേയ്ക്കും, എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേയ്ക്കുള്ള രജിസ്ട്രേഷന് വേണ്ടിയുള്ള സൈറ്റ് 16മുതൽ ലഭ്യമാക്കും. കൂടുതൽ വിശദാംശങ്ങൾ പീന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനം 2019
പ്രിൻസിപ്പൽമാരുടെ യോഗം 10ന്
ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും, അഡ്മിഷൻ കോഓർഡിനേറ്റർമാരുടെയും യോഗം തിങ്കളാഴ്ച്ച സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറിൽ നടത്തും. സർക്കാർ/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും, സ്വാശ്രയ/യുഐടി/ ഐഎച്ച്ആർഡി എന്നിവയുടേത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടത്തുന്നത്. എല്ലാ കോളജുകൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്.
പരീക്ഷാഫലം
2019 ഫെബ്രുവരിയിൽ നടത്തിയ ഒന്‍പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോംഎൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22വരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഎസ്എൽപി (ഓൾഡ് സ്കീം മേഴ്സി ചാൻസ്), മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) സപ്ലിമെന്ററി/മേഴ്സിചാൻസ് ഡിഗ്രി പരീക്ഷാകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയക്കും 28 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019 ൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ ഇക്കണോമിക്സ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
19ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
അക്കാദമിക് കലണ്ടർ
സിബിസിഎസ് സന്പ്രദായത്തിലുളള യു.ജി പ്രോഗാമുകളുടെ 201920 അധ്യയന വർഷത്തിലെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ അക്കാദമിക് കലണ്ടറുകൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ ബിഎ മലയാളം, സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ബികോം ക്ലാസുകൾ എട്ടു മുതൽ കൊല്ലം സെന്ററുകളായ യുഐടി മുളങ്കാടകം, ബിഎഡ് കോളജ് തേവള്ളി എന്നിവിടങ്ങളിലായി ആരംഭിക്കും.
ഫയൽ അദാലത്ത്
സർവകലാശാലയിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിച്ചുവരുന്ന ഫയൽ അദാലത്തിലേയ്ക്ക് വിദ്യാർഥികൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നും പരാതികൾ ഓണ്‍ലൈനായി സ്വീകരിക്കും. ഇതിനായി സർവകലാശാല വെബ്സൈറ്റിൽ പ്രത്യേക ലിങ്ക് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണം. ഫയൽ അദാലത്തിന്റെ തീയതി പിന്നീട് അറിയിക്കും.
സീറ്റ് ഒഴിവ്
സർവകലാശാലയിലെ ന്ധസെന്റർ ഫോർ ട്രാൻസ്ലേഷൻ ആൻഡ് ട്രാൻസ്ലേഷൻ സ്റ്റഡീസ് ’ നടത്തുന്ന ഒരു വർഷ ന്ധഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് ’ കോഴ്സിന് (രണ്ട് സെമസ്റ്റർ) സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവർ അപേക്ഷാഫീസായ 200 രൂപയും ഒന്നാം സെമസ്റ്റർ ഫീസായ 6200 രൂപയും സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി (കോപ്പികൾ സഹിതം) നേരിട്ട് സെന്റർ ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസ്, ആർട് ബ്ലോക്ക് രണ്ട് (കാര്യവട്ടം കാന്പസ്) ൽ 29നു മുൻപ് രാവിലെ 11ന് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)