പിജി: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പത്തിനകം പ്രവേശനം നേടണം
പിജി ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 10ന് വൈകുന്നേരം 4.30നകം പ്രവേശനം നേടണം. രേഖകൾ കോളജിൽ ഹാജരാക്കണം.
10നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിന് പരിഗണിക്കില്ല. 11ന് ഓപ്ഷൻ പുനഃക്രമീകരിക്കാം.
കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം കണ്ഫർമേഷൻ സ്ലിപ് കോളജധികൃതരിൽ നിന്നു വാങ്ങണം. ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ ഫിലോസഫി പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ, അദാലത്ത്, സ്പെഷൽ മേഴ്സി ചാൻസ് 2018) ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്,വൈവാവോസി 20ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും.
2019 മേയ്, ജൂണ് മാസങ്ങളിൽ നടക്കുന്ന മൂന്നും നാലും സെമസ്റ്റർ എംഎസ്സി പ്യുവർ കെമിസ്ട്രി പ്രാക്ടിക്കൽ പ്രോജക്ട്, വൈവാവോസി പരീക്ഷ 12 മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും. വിദ്യാർഥികൾ അസൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷയ്ക്ക് എത്തണം. പരീക്ഷയുടെ പ്രാക്ടിക്കൽ അധ്യാപകരുടെ യോഗം 10ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ
ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) 2016 അഡ്മിഷൻ, സിബിസിഎസ്എസ് സ്കീം പ്രകാരം 2017ൽ ഒന്നും രണ്ടും സെമസ്റ്ററുകളും 2018ൽ മൂന്നും നാലും സെമസ്റ്ററുകളും പൂർത്തിയാക്കുകയും 2019 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾക്ക് ഫീസടച്ചു രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ വിദ്യാർഥികൾക്ക് നോഷണൽ രജിസ്ട്രേഷൻ നടത്തി, പഠിച്ച സ്കീമിൽത്തന്നെ കോഴ്സ് പൂർത്തിയാക്കാൻ അവസരം. 3,450 രൂപ ഫീസടയ്ക്കണം. 11 വരെ അപേക്ഷിക്കാം. 115ാം നന്പർ അപേക്ഷഫോം ഉപയോഗിക്കണം. വിശദവിവരത്തിന് ഫോണ്: ബികോം 04812733690, ബിഎ 04812733256.
പരീക്ഷഫലം
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
സെനറ്റ് യോഗം ജൂലൈ 27ന്
സെനറ്റ് യോഗം ജൂലൈ 27ന് രാവിലെ 10ന് സർവകലാശാല ഭരണവിഭാഗത്തിലെ സെനറ്റ് ഹാളിൽ നടക്കും. ചോദ്യങ്ങൾ 26നും പ്രമേയം 29നും മുന്പായി നൽകണം.