University News
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ 480 രൂ​പ, എ​സ് സി/​എ​സ് ടി 115 ​രൂ​പ) 11ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം അ​ട​ച്ച് സ്ഥി​രം/​താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ട​ണം. മാ​ൻ​ഡേ​റ്റ​റീ ഫീ​സ​ട​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല.

ഫ​സ്റ്റ് ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും (ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദാ​ക്കി) അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഹ​യ​ർ ഓ​പ്ഷ​നി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് നി​ർ​ബ​ന്ധ​മാ​യും താ​ത്ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തി​യ കോ​ള​ജോ, പ്രോ​ഗ്രാ​മോ ല​ഭി​ക്കു​ന്ന​പ​ക്ഷം നി​ർ​ബ​ന്ധ​മാ​യും അ​ത് സ്വീ​ക​രി​ക്ക​ണം. അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജ്/​പ്രോ​ഗ്രാം റ​ദ്ദാ​കും. ഹ​യ​ർ ഓ​പ്ഷ​ൻ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​തി​ന് 11ന് ​വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഹ​യ​ർ ഓ​പ്ഷ​ൻ മു​ഴു​വ​നാ​യും റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വി​വ​ധ കോ​ള​ജു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ഡ​ൽ സെ​ന്‍റ​റു​ക​ളി​ൽ മേ​ൽ തി​യ​തി​യി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ലേ​ക്കും വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലേ​ക്കും അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്ത് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 12ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം അ​പേ​ക്ഷി​ച്ച കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രി​ൽ നി​ന്ന് അ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ത​യ്യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ 14നും 15​നും ഇ​ട​യി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. വി​ഭി​ന്ന​ശേ​ഷി വി​ഭാ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ കോ​ളേ​ജി​ൽ നി​ന്നും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടും. എം​എ മ്യൂ​സി​ക്, എം​എ മ​ൾ​ട്ടി​മീ​ഡി​യ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം കോ​ള​ജു​ക​ൾ നേ​രി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ച കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചെ​റു​വ​ണ്ണൂ​ർ എ​ഡ​ബ്ല്യൂ​എ​ച്ച് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ ന​ട​ത്തു​ന്ന ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ന് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 14. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത ബി​രു​ദം. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് നി​യ​മാ​നു​സൃ​ത മാ​ർ​ക്കി​ള​വ് അ​നു​വ​ദി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0495 2484356, 9072230826.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, 201819 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ ‌16 മു​ത​ൽ ആ​രം​ഭി​ക്കും. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ഹാ​ജ​രാ​ക​ണം. മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ക്ലാ​സു​ക​ൾ 22 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. തു​ട​ർ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ (ക​ന്പൈ​ൻ​ഡ്) ബി​ആ​ർ​ക് (2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഫീ​സ​ട​ച്ച് 28 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം2012 ​മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2009 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 17 വ​രെ​യും ഫീ​സ​ട​ച്ച് 19 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്, 2015 സി​ല​ബ​സ്2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ് 24ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ ഹി​സ്റ്റ​റി പ്ര​വേ​ശ​നം

‌ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​എ ഹി​സ്റ്റ​റി പ്ര​വേ​ശ​നം 11ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം​എ ഹി​ന്ദി പ്ര​വേ​ശ​നം

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​എ ഹി​ന്ദി പ്ര​വേ​ശ​ന​ത്തി​ന് 12ന് ​രാ​വി​ലെ 10.30ന് ​എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. മെ​മ്മോ ല​ഭി​ക്കാ​ത്ത​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0494 2407252, 2407392.

എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​നം

ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 13ന് ​രാ​വി​ലെ 10.30നും, ​വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം 13, 14 തി​യ​തി​ക​ളി​ൽ

കാ​ന്പ​സ്, വ​ട​ക​ര, ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ സി​സി​എ​സ്ഐ​ടി​ക​ളി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി​യു​ള്ള എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. 13ന് ​രാ​വി​ലെ പ​ത്തി​ന് റാ​ങ്ക് ഒ​ന്ന് മു​ത​ൽ 200 വ​രെ​യു​ള്ള​വ​രും, ഉ​ച്ച​ക്ക് 1.30ന് 201 ​മു​ത​ൽ 400 വ​രെ​യു​ള്ള​വ​രും, 14ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് റാ​ങ്ക് 401 മു​ത​ലു​ള്ള​വ​രും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ അ​ഡ്മി​റ്റ് കാ​ർ​ഡും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഹാ​ജ​രാ​ക​ണം.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി) നി​യ​മ​നം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ പി​ജി​ഡി​ആ​ർ​പി കോ​ഴ്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ (ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി) മ​ണി​ക്കൂ​ർ വേ​ത​ന​നി​ര​ക്കി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഹെ​ഡ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.


ഐ​ടി​എ​സ് ആ​റി​ൽ പ്ര​ഫ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ പ്ര​ഫ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റി​നെ ദി​വ​സ വേ​ത​ന​നി​ര​ക്കി​ൽ നി​യ​മി​ക്കു​ന്ന​തി​ന് 12ന് ​രാ​വി​ലെ 11ന് ​ചെ​ത​ല​യ​ത്തെ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത: ബി​എ​ൽ​ഐ​എ​സ് സി ​ബി​രു​ദം. പ്രാ​യ​പ​രി​ധി 36 വ​യ​സ്.
More News