19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിഎഡ് പരീക്ഷകൾ മാറ്റി
19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സര ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാതീയതി
നാലാം സെമസ്റ്റർ എംപിഎഡ് (2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ 25ന് ആരംഭിക്കും. 14 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റെഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം2018 അഡ്മിഷൻ റെഗുലർ), ഒന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം20122017 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2011ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്), അഞ്ചാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് കോമണ്) പരീക്ഷകൾ 28ന് ആരംഭിക്കും. 14 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5000 രൂപയും രണ്ടാം മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 7000 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. മേഴ്സി ചാൻസ് പരീക്ഷയ്ക്ക് നിലവിൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മത
അപേക്ഷാതീയതി
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 17 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷാഫോമിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റർ മേഴ്സി ചാൻസ് (സിബിസിഎസ്എസ്) പരീക്ഷയ്ക്ക് സ്പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതി. അപേക്ഷഫോം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. epay.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഫീസടയ് ക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷാഫോമിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്പെഷൽ ഫീസായി പരീക്ഷഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് സെമസ്റ്റർ മേഴ്സി ചാൻസ് (സിബിസിഎസ്എസ്) പരീക്ഷയ്ക്ക് സ്പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതി. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. epay.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഫീസടയ്ക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.