University News
പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ​ക്ക് ഷാ​ഹു​ൽ ഹ​മീ​ദ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പാ​രി​പ്പ​ള്ളി സെ​ന്‍റ​റി​ലും, ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ക​ണ്ണ​മ്മൂ​ല സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, നാ​ലാ​ഞ്ചി​റ സെ​ന്‍റ​റി​ലും ഹാ​ജ​രാ​ക​ണം. മ​റ്റു കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 19ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ളും ബി​എ​ൽ​ഐ​എ​സ്‌​സി ആ​നു​വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി​പ്രൂ​ഫു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

പ​ത്താം സെ​മ​സ്റ്റ​ർ (ന്യൂ ​സ്കീം പെ​യി​ന്‍റിം​ഗ് & അ​പ്ലൈ​ഡ് ആ​ർ​ട്ട്), എ​ട്ടാം സെ​മ​സ്റ്റ​ർ (ഓ​ൾ​ഡ് സ്കീം ​പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ) ബി​എ​ഫ്എ (എ​ച്ച് ഐ) ​പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​നും 19 നു​മാ​യി ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം

ടൈം​ടേ​ബി​ൾ

19 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) ഡി​ഗ്രി (2015 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നീ ക്ലാ​സു​ക​ളി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഓ​രോ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 14നു ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചേ​രു​ക.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ട​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യു​ടെ കീ​ഴി​ലു​ള​ള എം​ബി​എ (ടൂ​റി​സം) പ്രോ​ഗ്രാ​മി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 14 ന് ​രാ​വി​ലെ 10ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.


പി.​ജി പ്ര​വേ​ശ​നം 2019; ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​യും യു​ഐ​ടി​ക​ളി​ലേ​യും 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള​ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) 13 ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്ക​ണം.

ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം 13ന​കം അ​വ നീ​ക്കം ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള​ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി​യാ​കും. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.