പ​ദ്മ​രാ​ജ​ൻ നി​ർ​ദേ​ശി​ച്ചു; ഐ​എ​എ​സ് വി​ട്ട് കൃ​ഷ്ണ​കു​മാ​ർ കൊ​ല്ല​ത്തെത്തി
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​​ജീ​​വ്ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 1984ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​ൻ പാ​​ർ​​ല​​മെ​​ന്‍റ​​റി ബോ​​ർ​​ഡ് ഡ​​ൽ​​ഹി​​യി​​ൽ ചേ​​രു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ശ്ചയി​​ക്കു​​ന്ന സ​​മി​​തി​​യി​​ൽ അ​​ന്ന​​ത്തെ കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യ സി.​​വി. പ​​ദ്മ​​രാ​​ജ​​നു​​മു​​ണ്ട്.

കൊ​​ല്ല​​ത്തെ സ്ഥാ​​നാ​​ർ​​ഥി ആ​​രാ​​ക​​ണ​​മെ​​ന്ന ച​​ർ​​ച്ച സ​​ജീ​​വ​​മാ​​യി. കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന എ.​​എ. റ​​ഹിം എ​​ന്ന ക​​രു​​ത്ത​​ന്‍റെ പേ​​രി​​നാ​​ണു ബോ​​ർ​​ഡി​​ൽ മു​​ൻ​​തൂ​​ക്കം. ചി​​റ​​യി​​ൻ​​കീ​​ഴ് മ​​ണ്ഡ​​ല​​ത്തി​​ൽനി​​ന്നു കൊ​​ല്ല​​ത്തേ​​ക്കു കൂ​​ടു​​മാ​​റ്റാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണു കൊ​​ല്ലം സ്വ​​ദേ​​ശി​​കൂ​​ടി​​യാ​​യ എ.​​എ. റ​​ഹീം. കൊ​​ല്ല​​ത്തെ നി​​ല​​വി​​ലെ എം​​പി ബി.​​കെ. നാ​​യ​​ർ​​ക്ക് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്നു​​ണ്ട്. അ​​ദ്ദേ​​ഹ​​വും സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​നേ​​ടി. ഐ​​എ​​എ​​സ് ഉ​​പേ​​ക്ഷി​​ച്ചു കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ഘ​​ടി​​പ്പി​​ച്ചു വ​​ന്ന എ​​സ്. കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ പേ​​രാ​​ണ് മൂ​​ന്നാ​​മ​​ത്.

സി.​​വി. പ​​ദ്മ​​രാ​​ജ​​ൻ ബോ​​ർ​​ഡി​​നു മു​​ന്നി​​ൽ നി​​ർ​​ദേ​​ശം സ​​മ​​ർ​​പ്പി​​ച്ചു. ഐ​​എ​​എ​​സ് ഉ​​പേ​​ക്ഷി​​ച്ചു ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ച്ച കൃ​​ഷ്ണ​​കു​​മാ​​റി​​ന് അ​​വ​​സ​​രം ന​​ൽ​​കി​​യാ​​ൽ കൊ​​ല്ലം സീ​​റ്റ് നി​​ല​​നി​​ർ​​ത്താ​​നാ​​കും. കൊ​​ല്ലം സ്വ​​ദേ​​ശി​​കൂ​​ടി​​യാ​​യ പ​​ദ്മ​​രാ​​ജ​​ന്‍റെ നി​​ർ​​ദേ​​ശം രാ​​ജീ​​വ് ഗാ​​ന്ധി​​ക്കും ഏ​​റെ ഇ​​ഷ്ട​​മാ​​യി. ഒ​​ടു​​വി​​ൽ പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​പ്പോ​​ൾ കൊ​​ല്ലം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ എ​​സ്. കൃ​​ഷ്ണ​​കു​​മാ​​ർ സ്ഥാ​​നാ​​ർ​​ഥി.

കൊ​​ല്ല​​ത്തു​​നി​​ന്നു വി​​ജ​​യി​​ച്ച എ​​സ്. കൃ​​ഷ്ണ​​കു​​മാ​​ർ ചു​​രു​​ങ്ങി​​യ കാ​​ലം​​കൊ​​ണ്ടാ​​ണു ഡ​​ൽ​​ഹി​​യി​​ലെ അ​​ധി​​കാ​​ര കേ​​ന്ദ്ര​​മാ​​യി വ​​ള​​ർ​​ന്ന​​ത്. ഒ​​രു ഘ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ഭാ​​വി മു​​ഖ്യ​​മ​​ന്ത്രി വ​​രെ​​യാ​​കു​​മെ​​ന്നു ക​​ണ​​ക്കാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ അ​​സൂ​​യാ​​വ​​ഹ​​മാ​​യ വ​​ള​​ർ​​ച്ച. രാ​​ജീ​​വ്ഗാ​​ന്ധി, ന​​ര​​സിം​​ഹ​​റാ​​വു മ​​ന്ത്രി​​സ​​ഭ​​ക​​ളി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം കോ​​ണ്‍​ഗ്ര​​സ് കേ​​ര​​ള ഘ​​ട​​ക​​ത്തി​​ലെ ഗ​​തി​​വി​​ഗ​​തി​​ക​​ൾ നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി​​ൽ അ​​ക്കാ​​ല​​ത്തു നി​​ർ​​ണാ​​യ​​ക ശ​​ക്തി​​യാ​​യി മാ​​റി.

ഡ​​ൽ​​ഹി​​യി​​ലെ അ​​ധി​​കാ​​ര കേ​​ന്ദ്ര​​മാ​​യു​​ള്ള വ​​ള​​ർ​​ച്ച

1984ൽ ​​ക​​ന്നി മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ എ​​തി​​രാ​​ളി ആ​​ർ​​എ​​സ്പി​​യി​​ലെ ക​​രു​​ത്ത​​നാ​​യ ആ​​ർ.​​എ​​സ്. ഉ​​ണ്ണി​​യാ​​യി​​രു​​ന്നു.

ക​​ശു​​വ​​ണ്ടി മേ​​ഖ​​ല​​യാ​​യി​​രു​​ന്നു കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ ക​​രു​​ത്ത്. നാ​​ലു വ​​ർ​​ഷ​​ത്തോ​​ളം ക​​ശു​​വ​​ണ്ടി ട്രേ​​ഡ് യൂ​​ണി​​യ​​ൻ രം​​ഗ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന പ​​രി​​ച​​യം മു​​ത​​ൽ​​കൂ​​ട്ടാ​​യി. ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം വ​​രു​​ന്ന ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി വോ​​ട്ടു​​ക​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​കു​​ന്ന മ​​ണ്ഡ​​ലം. ക​​ടു​​ത്ത പോ​​രാ​​ട്ടം. ഐ​​എ​​എ​​സ് രാ​​ജി​​വ​​ച്ചു രാ​​ഷ്‌ട്രീയ​​ത്തി​​ലെ​​ത്തി​​യെ​​ന്ന പ്ര​​ചാ​​ര​​ണം അ​​ങ്ക​​ത്ത​​ട്ടി​​ൽ ഏ​​റെ ഗു​​ണം ചെ​​യ്തെ​​ന്നു കൃ​​ഷ്ണ​​കു​​മാ​​ർ. മ​​റ്റു നി​​ർ​​ണാ​​യ​​ക ഘ​​ട​​ക​​ങ്ങ​​ളാ​​യ നാ​​യ​​ർ, ഈ​​ഴ​​വ, ക്രി​​സ്ത്യ​​ൻ, മു‌​സ്‌​ലിം സ​​മു​​ദാ​​യ വോ​​ട്ടു​​ക​​ളും ഒ​​രു പ​​രി​​ധി വ​​രെ അ​​നു​​കൂ​​ല​​മാ​​യി. ഇ​​തോ​​ടെ 20,357 വോ​​ട്ടി​​ന് 1984 ൽ ​​ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ജ​​യം. ഐ​​എ​​എ​​സു​​കാ​​ര​​നെ​​ന്ന നി​​ല​​യി​​ൽ കു​​ടും​​ബാ​​സൂ​​ത്ര​​ണ മേ​​ഖ​​ല​​യി​​ൽ കൈ​​ക്കൊ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ ഡ​​ൽ​​ഹി​​യി​​ലും തു​​ണ​​ച്ചു. 1985 ൽ ​​ഫാ​​മി​​ലി വെ​​ൽ​​ഫെ​​യ​​ർ സ​​ഹ​​മ​​ന്ത്രി​​യാ​​യി രാ​​ജീ​​വ്ഗാ​​ന്ധിയുടെ മ​​ന്ത്രി​​സ​​ഭ​​യി​​ലെ​​ത്തി. തു​​ട​​ർ​​ന്ന് 1987, 88 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ടെ​​ക്സ്റ്റ​​യി​​ൽ​​സ് വ​​കു​​പ്പും 88, 89ൽ ​​വാ​​ർ​​ത്താ വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ വ​​കു​​പ്പി​​ന്‍റെ​​യും ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി.

ഇ​​തി​​നി​​ടെ കേ​​ര​​ള രാ​​ഷ്‌ട്രീയ​​ത്തി​​ൽ ലീ​​ഡ​​ർ കെ. ​​ക​​രു​​ണാ​​ക​​ര​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യി വ​​ള​​ർ​​ന്നു. ഒ​​രേ​​സ​​മ​​യം രാ​​ജീ​​വ്ഗാ​​ന്ധി​​യോടും കെ. ​​ക​​രു​​ണാ​​ക​​രനോടുമുള്ള ബ​​ന്ധം ഡ​​ൽ​​ഹി​​യി​​ലും കേ​​ര​​ള രാ​​ഷ്‌ട്രീയ​​ത്തി​​ലും ഏ​​റെ ശ​​ക്ത​​നാ​​ക്കി. ഒ​​രി​​ക്ക​​ൽ സൗ​​ഹൃ​​ദ സം​​ഭാ​​ഷ​​ണ​​ത്തി​​നി​​ട​​യി​​ൽ രാ​​ജീ​​വ്ഗാ​​ന്ധി പ​​റ​​ഞ്ഞ​​ത് ഇ​​ന്നും കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ കാ​​തു​​ക​​ളി​​ലു​​ണ്ട്. കേ​​ര​​ള​​ത്തി​​ന്‍റെ ഭാ​​വി മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​രി​​ൽ കൃ​​ഷ്ണ​​കു​​മാ​​റു​​മു​​ണ്ടെ​​ന്ന്.

തു​​ട​​ർ​​ന്ന് 1989ൽ ​​ആ​​ർ​​എ​​സ്പി​​യി​​ലെ ബാ​​ബു ദി​​വാ​​ക​​ര​​നെ 27,462 വോ​​ട്ടി​​നും 1991ൽ ​​വീ​​ണ്ടും ആ​​ർ.​​എ​​സ്. ഉ​​ണ്ണി​​യെ 27,762 വോ​​ട്ടി​​നും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കൃ​​ഷ്ണ​​കു​​മാ​​ർ ഭൂ​​രി​​പ​​ക്ഷം വ​​ർ​​ധി​​പ്പി​​ച്ചു. ന​​ര​​സിം​​ഹ​​റാ​​വു മ​​ന്ത്രി​​സ​​ഭ​​യി​​ലും സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്തു.

കെ. ​​ക​​രു​​ണാ​​ക​​ര​​നു​​മാ​​യു​​ള്ള ബന്ധം രാഷ്‌ട്രീയത്തിലെത്തിച്ചു

എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ക​​ള​​ക്ട​​ർ, ഗ്രേ​​റ്റ​​ർ കൊ​​ച്ചി വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ തു​​ട​​ങ്ങി​​യ പ​​ദ​​വി​​ക​​ളി​​ൽ ഇ​​രി​​ക്ക​​വേ സി.​​അ​​ച്യു​​ത​​മേ​​നോ​​ൻ, കെ.​​ക​​രു​​ണാ​​ക​​ര​​ൻ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രു​​മാ​​യു​​ള്ള അ​​ടു​​പ്പം എ​​സ്. കൃ​​ഷ്ണ​​കു​​മാ​​റി​​ന് ഇ​​ന്നും മ​​ധു​​ര സ്മ​​ര​​ണ​​ക​​ളാ​​ണ്. എ​​റ​​ണാ​​കു​​ളം ക​​ള​​ക്ട​​റാ​​യി​​രി​​ക്കേ സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​കീ​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണു കെ. ​​ക​​രു​​ണാ​​ക​​ര​​നു​​മാ​​യി കൂ​​ടു​​ത​​ൽ അ​​ടു​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്നു സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളു​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴും അ​​ടു​​പ്പം തു​​ട​​ർ​​ന്നു. 1980ൽ 17 ​​വ​​ർ​​ഷ​​ത്തെ ഐ​​എ​​എ​​സ് ജീ​​വി​​തം വ​​ലി​​ച്ചെ​​റി​​ഞ്ഞു രാ​​ഷ‌്ട്രീ​​യ​​ത്തി​​ലേ​​ക്ക്. തു​​ട​​ർ​​ന്നു ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ഘ​​ടി​​പ്പി​​ച്ചു കൊ​​ണ്ടു ട്രേ​​ഡ് യൂ​​ണി​​യ​​ൻ രം​​ഗ​​ത്തു സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി. ഇ​​തി​​നി​​ട​​യി​​ൽ പൂ​​ട്ടി​​ക്കി​​ട​​ന്ന സ്വ​​കാ​​ര്യ ക​​ശു​​വ​​ണ്ടി ഫാ​​ക്ട​​റി​​ക​​ൾ ഏ​​റ്റെ​​ടു​​ത്തു കൊ​​ണ്ടു കാ​​പ്പ​​ക്സ് എ​​ന്ന പ്ര​​സ്ഥാ​​നം രൂ​​പീ​​ക​​രി​​ച്ചു. 1981 മു​​ത​​ൽ 83 വ​​രെ ഹി​​ന്ദു​​സ്ഥാ​​ൻ ലാ​​റ്റ​​ക്സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി. എ​​ൻ​​എ​​സ്എ​​സി​​നൊ​​പ്പം സ്വാ​​മി ശാ​​ശ്വ​​തീ​​കാ​​ന​​ന്ദ വ​​ഴി ശി​​വ​​ഗി​​രി മ​​ഠ​​വു​​മാ​​യും അ​​ടു​​ത്ത ബ​​ന്ധം പു​​ല​​ർ​​ത്താ​​നാ​​യെ​​ന്നും കൃ​​ഷ്ണ​​കു​​മാ​​ർ ഓ​​ർ​​ക്കു​​ന്നു.


ക​​രു​​ണാ​​ക​​ര​​നു​​മാ​​യി തെ​​റ്റി, രാഷ്‌ട്രീയത്തിൽ അ​​ടി​​പ​​ത​​റി

ഐ​​ഗ്രൂ​​പ്പി​​ൽ ശ​​ക്ത​​നാ​​യി മാ​​റി​​യെ​​ങ്കി​​ലും പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ചു എ ​​ഗ്രൂ​​പ്പി​​നെ ഒ​​രി​​ക്ക​​ലും ത​​ള്ളി​​പ്പ​​റ​​യാ​​ൻ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ലെ​​ന്നു കൃ​​ഷ്ണ​​കു​​മാ​​ർ ഓ​​ർ​​ക്കു​​ന്നു. കെ. ​​ക​​രു​​ണാ​​ക​​ര​​നു​​മാ​​യി കൂ​​ടു​​ത​​ൽ അ​​ടു​​പ്പം പു​​ല​​ർ​​ത്തി​​യ​​പ്പോ​​ഴും എ.​​കെ. ആ​​ന്‍റ​​ണി​​യെ ത​​ള്ളി​​പ്പ​​റ​​യാ​​ൻ ഒ​​രു​​ക്ക​​മാ​​യി​​ല്ല. ക​​രു​​ണാ​​ക​​ര​​നൊ​​പ്പ​​മു​​ള്ള ആ​​ശ്രി​​ത​​വൃ​​ന്ദം പ​​ല​​പ്പോ​​ഴും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചു.

കൃ​​ഷ്ണ​​കു​​മാ​​ർ എ ​​ഗ്രൂ​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്നെ​​ന്ന് അ​​വ​​ർ ലീ​​ഡ​​റെ ധ​​രി​​പ്പി​​ച്ചു. ഇ​​ട​​യ്ക്കെ​​പ്പോ​​ഴോ ഇ​​തു തെ​​റ്റി​​ദ്ധാ​​ര​​ണ​​യ്ക്കും ഇ​​ട​​യാ​​ക്കി. 1996 ൽ ​​കൊ​​ല്ല​​ത്ത് ആ​​ർ​​എ​​സ്പി​​യു​​ടെ യു​​വ​​തു​​ർ​​ക്കി​​യാ​​യ എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​നോ​​ട് അ​​ടി​​പ​​ത​​റി​​യ​​തോ​​ടെ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മു​​ഖ്യ​​ധാ​​രാ രാഷ്‌ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വ​​ഴി​​മാ​​റേ​​ണ്ടി വ​​ന്നു. 1996 ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മാ​​റി നി​​ൽ​​ക്കാ​​നൊ​​രു​​ങ്ങി​​യ ത​​ന്നെ നി​​ർ​​ബ​​ന്ധി​​ച്ചു മ​​ത്സ​​രി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു കൃ​​ഷ്ണ​​കു​​മാ​​ർ പ​​റ​​യു​​ന്നു.

വിസ്മയപോരാട്ടം / കെ. ​​ഇ​​ന്ദ്ര​​ജി​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.