ക്ലി​​ഫ് ഹൗ​​സി​​ലേ​​ക്കു സി.​​എ​​ച്ച്. വി​​ളി​​പ്പി​​ച്ചു; തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു നീ​​ല​​ൻ പോ​​രാ​​ളി​​യാ​​യി
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​ഗ​​ര​​ത്തി​​ലെ ചാ​​യ​​ക്ക​​ട​​യി​​ൽ ചാ​​യ​​കു​​ടി​​ച്ചു​കൊ​​ണ്ടി​​രി​​ക്കേ​​യാ​​ണ്, കാ​​വ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ്കോ​​യ​​യു​​ടെ ദൂ​​ത​​നെ​​ത്തു​​ന്ന​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ ക്ലി​​ഫ് ഹൗ​​സി​​ൽ ഉ​​ട​​നെ​​യെ​​ത്ത​​ണ​​മെ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. കേ​​ര​​ള രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലെ അ​​ന്ന​​ത്തെ യു​​വ​​തു​​ർ​​ക്കി​​ക​​ളി​​ൽ ഒ​​രാ​​ളാ​​യ എ. ​​നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ൻ നാ​​ടാ​​ർ ഓ​​ടി​​പ്പാ​​ഞ്ഞു ക്ലി​​ഫ് ഹൗ​​സി​​ലെ​​ത്തി. സി.​​എ​​ച്ചി​​നൊ​​പ്പം ത​​ല​​യെ​​ടു​​പ്പോ​​ടെ എ​​ൻ​​ഡി​​പി ചെ​​യ​​ർ​​മാ​​നാ​​യ കി​​ട​​ങ്ങൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള​​യും.

ഇ​​രി​​ക്കാ​​ൻ നീ​​ല​​നോ​​ട് ആം​​ഗ്യം കാ​​ട്ടി​​യ ശേ​​ഷം ഇ​​രു​​വ​​രും ആ​​ലോ​​ച​​ന​​യി​​ലാ​​ണ്ടു. അ​​ല്പ​​സ​​മ​​യ​​ത്തി​​നു ശേ​​ഷം സി.​​എ​​ച്ച്. പ​​റ​​ഞ്ഞു തു​​ട​​ങ്ങി. തി​​രു​​വ​​ന​​ന്ത​​പു​​രം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ലം പി​​ടി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ ക​​ണ്ടു​​വ​​ച്ചി​​രി​​ക്കു​​ന്ന​​തു നീ​​ല​​നെ​​യാ​​ണ്. നി​​ങ്ങ​​ൾ മ​​ത്സ​​രി​​ച്ചാ​​ൽ മാ​​ത്ര​​മേ ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എം.​​എ​​ൻ. ഗോ​​വി​​ന്ദ​​ൻ​​നാ​​യ​​രെ തോ​​ൽ​​പ്പി​​ക്കാ​​നാ​​കൂ​​വെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു നീ​​ല​​നെ മ​​ത്സ​​രി​​പ്പി​​ക്കാ​​നാ​​ണു ഇ​​ന്ദി​​രാ​​ ഗാ​​ന്ധി​​ക്കും താ​​ത്പ​​ര്യ​​മെ​​ന്നും സി.​​എ​​ച്ച്. പ​​റ​​ഞ്ഞു. അ​​പ്ര​​തീ​​ക്ഷ​​ിതമാ​​യെ​​ത്തി​​യ നി​​ർ​​ദേ​​ശം ശി​​ര​​സാ വ​​ഹി​​ച്ചു 1980 ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പോ​​ർ​​ക്ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ൻ നാ​​ടാ​​ർ ഓ​​ർ​​ക്കു​​ന്നു.

എ​​ന്നാ​​ൽ, അ​​ന്നു കോ​​ണ്‍​ഗ്ര​​സി​​ലെ ചി​​ല പ്ര​​മു​​ഖ​​ർ​​ക്ക് മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ളോ​​ടാ​​യി​​രു​​ന്നു താ​​ത്പ​​ര്യം. കാ​​ര​​ണം ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു ചെ​​റു​​പ്പ​​ക്കാ​​ർ പോ​​രാ, മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ​​ത​​ന്നെ വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ നി​​ർ​​ബ​​ന്ധം. ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ താ​ത്​​പ​​ര്യം അ​​നു​​കൂ​​ല​​മാ​​ണെ​​ന്നു ക​​ണ്ട​​തോ​​ടെ ത​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​ന്ന സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി ത​​ന്നെ മാ​​റ്റാ​​നാ​​യി ഇ​​വ​​ർ ശ്ര​​മി​​ച്ചെന്നും നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ൻ നാടാർ പ​​റ​​യു​​ന്നു.

യു​​വ​​തു​​ർ​​ക്കി​​യു​​ടെ രം​​ഗ​​പ്ര​​വേ​​ശം

കെ​എ​​സ്‌​യു- യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റും കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ചെ​​യ​​ർ​​മാ​​നു​​മാ​​യി നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ൻ നാ​​ടാ​​ർ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ രാ​ഷ്‌​ട്രീ​​യ മ​​ണ്ഡ​​ല​​ത്തി​​ൽ തി​​ള​​ങ്ങി നി​​ൽ​​ക്ക​​വേ​​യാ​​ണ് 1977ൽ ​​കോ​​വ​​ളം മ​​ണ്ഡ​​ല​​ത്തി​​ലൂ​​ടെ നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്. കോ​​ണ്‍​ഗ്ര​​സി​​ലെ പി​​ള​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ഞ്ചാം കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യി​​ൽ കെ. ​​ക​​രു​​ണാ​​ക​​ര​​നും എ.​​കെ. ആ​​ന്‍റ​​ണി​​യും പി.​​കെ. വാ​​സു​​ദേ​​വ​​ൻ​​നാ​​യ​​രു​​മൊ​​ക്കെ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യി മാ​​റി​​മാ​​റി എ​​ത്തി. പി​​ന്നീ​​ടു മു​​സ്‌​​ലിം ലീ​​ഗ് നേ​​താ​​വ് സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ് കോ​​യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.

ആ​​ർ. ശ​​ങ്ക​​റി​​നു ശേ​​ഷം ഒ​​രു പി​​ന്നോ​​ക്ക സ​​മു​​ദാ​​യ അം​​ഗം മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​ന്ന​​തും മു​​സ്‌​​ലിം സ​​മു​​ദാ​​യ അം​​ഗ​​ത്തി​​നു മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​തു​​മാ​​യി​​രു​​ന്നു പി​​ന്തു​​ണ​​യ്ക്കാ​​ൻ കാ​​ര​​ണം. സി.​​എ​​ച്ച്. മ​​ന്ത്രി​​സ​​ഭ​​യു​​ടെ ര​​ണ്ടാം വി​​ക​​സ​​ന​​ത്തി​​ൽ താ​​ന​​ട​​ക്കം മൂ​​ന്നു പേ​​ർ അം​​ഗ​​ങ്ങ​​ളാ​​യി. തൊ​​ഴി​​ൽ- ഭ​​വ​​ന നി​​ർ​​മാ​​ണ മ​​ന്ത്രി​​യാ​​യി​​രു​​ന്നു. മ​​ന്ത്രി​​യാ​​യി 19-ാം ദി​​വ​​സം 1979 ഡി​​സം​​ബ​​റി​​ൽ മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​ച്ച​​തോ​​ടെ മ​​ന്ത്രി​​സ​​ഭ നി​​ലം​​പ​​തി​​ച്ചു.

ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ണ്‍​ഗ്ര​​സ് -ഐ ​​സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ലോ​​ക്സ​​ഭ​​യി​​ലേ​​ക്ക്

ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ണ്‍​ഗ്ര​​സ് - ഇ​​ന്ദി​​ര സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​ന്ന​​തി​​നു പി​​ന്നി​​ലെ രാ​ഷ്‌​ട്രീ​യ ച​​രി​​ത്രം നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ൻ നാ​​ടാ​​ർ ത​​ന്നെ പ​​റ​​യും: ജ​​ന​​താ പാ​​ർ​​ട്ടി​​യി​​ലെ പി​​ള​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നു എ​​ച്ച്.​​എ​​ൻ. ബ​​ഹു​​ഗു​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സി​​എ​​ഫ്ഡി പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച​​പ്പോ​​ൾ ഒ​​പ്പം ഞാ​​നു​​മു​​ണ്ടാ​​യി​​രു​​ന്നു. പാ​​ർ​​ട്ടി ഡ​​ൽ​​ഹി​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ച 31 ഇ​​ന പ​​രി​​പാ​​ടി ഇ​​ന്ദി​​രാ​​ഗാ​​ന്ധി അം​​ഗീ​​ക​​രി​​ച്ചു. ബ​​ഹു​​ഗു​​ണ​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യാ​​ണ് ഇ​​ന്ദി​​ര ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഇ​​തോ​​ടെ കോ​​ണ്‍​ഗ്ര​​സ് ന​​യ​​ങ്ങ​​ളോടുള്ള എ​​തി​​ർ​​പ്പു കു​​റ​​യാ​​ൻ തു​​ട​​ങ്ങി. കേ​​ര​​ള​​ത്തി​​ലും അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മു​​ണ്ടാ​​യി.
1980 ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പാ​​ർ​​ട്ടി ചി​​ഹ്ന​​ത്തി​​ലോ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ലോ മ​​ത്സ​​രി​​ക്കാ​​മെ​​ന്ന് ഇ​​ന്ദി​​രാ​​ഗാ​​ന്ധി അ​​റി​​യി​​ച്ച​​തോ​​ടെ മ​​ണ്ഡ​​ലം പി​​ടി​​ക്കാ​​ൻ കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ൽ നീ​​ല​​ൻ പ​​ട​​യോ​​ട്ടം തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

എ​​തി​​ർ​​പ​​ക്ഷ​​ത്തു സി​​പി​​ഐ സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​യി എ.​​കെ. ആ​​ന്‍റ​​ണി​​യും ഉ​​മ്മ​​ൻ ചാ​​ണ്ടി​​യും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ പ്ര​​ചാ​​ര​​ണ രം​​ഗ​​ത്ത്.

അ​​ങ്ക​​ത്ത​​ട്ടി​​ലെ നീ​​ല​​ൻ എ​​ന്ന മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​ന്‍റെ വീ​​റി​​നു മു​​ന്നി​​ൽ എം.​​എ​​ൻ. ഗോ​​വി​​ന്ദ​​ൻ​​നാ​​യ​​ർ എ​​ന്ന വ​​ട​​വൃ​​ക്ഷം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു നി​​ലം​​പ​​തി​​ച്ചു. അ​​തും 1,07,057 വോ​​ട്ടു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ.

വിസ്മയ പോരാട്ടം / കെ. ​​ഇ​​ന്ദ്ര​​ജി​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.