രാജ്യത്തുള്ളത് 2293 രാഷ്‌ട്രീയപാർട്ടികൾ
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ മാ​​ർ​​ച്ച് ഒ​​ന്പ​​തു​​വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത് 2293 രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ. ഇ​​തി​​ൽ 149 പാ​​ർ​​ട്ടി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത് ജ​​നു​​വ​​രി​​ക്കും മാ​​ർ​​ച്ചി​​നും ഇ​​ട​​യി​​ലാ​​ണ്. സ​​ബ്സി ബ​​ഡി പാ​​ർ​​ട്ടി, ഭ​​റോ​​സ പാ​​ർ​​ട്ടി തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ൽ വ​​രെ പാ​​ർ​​ട്ടി​​ക​​ളു​​ണ്ട്.

ബ​​ഹു​​ജ​​ൻ ആ​​സാ​​ദ് പാ​​ർ​​ട്ടി(​​ബി​​ഹാ​​ർ), സാ​​മൂ​​ഹി​​ക ഏ​​ക്‌​​താ പാ​​ർ​​ട്ടി(​​യു​​പി), രാ​​ഷ്‌​​ട്രീ​​യ സാ​​ഫ് നീ​​തി പാ​​ർ​​ട്ടി(​​രാ​​ജ​​സ്ഥാ​​ൻ), സ​​ബ്സി ബ​​ഡി പാ​​ർ​​ട്ടി(​​ഡ​​ൽ​​ഹി), പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി(​​ത​​മി​​ഴ്നാ​​ട്) തു​​ട​​ങ്ങി​​യ​​വ​​യാ​​ണു ഈ ​​അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ.

രാ​​ജ്യ​​ത്ത് ഏ​​ഴു പാ​​ർ​​ട്ടി​​ക​​ൾ​​ക്കാ​​ണ് ദേ​​ശീ​​യ പാ​​ർ​​ട്ടി പ​​ദ​​വി​​യു​​ള്ള​​ത്. 59 എ​​ണ്ണം അം​​ഗീ​​കൃ​​ത സം​​സ്ഥാ​​ന പാ​​ർ​​ട്ടി​​ക​​ളാ​​ണ്. അം​​ഗീ​​കാ​​ര​​മി​​ല്ലാ​​ത്ത പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് സ്ഥി​​രം ചി​​ഹ്നം ല​​ഭി​​ക്കി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.