ആ​ദ്യ ജ​യം 52 വ​ർ​ഷം മു​ന്പ്; പ​ന്ത്ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ കെ.​പി. സിം​ഗ് ദേ​വ്
രാ​​ജാ കാ​​മാ​​ഖ്യ പ്ര​​സാ​​ദ് സിം​​ഗ് ദേ​​വ് എ​​ന്ന കെ.​​പി. സിം​​ഗ്ദേ​​വ് 1967ൽ ​​ഒ​​ഡീ​​ഷ​​യി​​ലെ ധെ​​ങ്ക​​നാ​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ വി​​ജ​​യി​​ച്ചു​​ക​​യ​​റു​​ന്പോ​​ൾ രാ​​ഹു​​ൽ​​ഗാ​​ന്ധി ജ​​നി​​ച്ചി​​ട്ടി​​ല്ലാ​​യി​​രു​​ന്നു, ന​​രേ​​ന്ദ്ര മോ​​ദി കൗ​​മാ​​ര​​ക്കാ​​ര​​നാ​​യി​​രു​​ന്നു. 52 വ​​ർ​​ഷ​​ത്തി​​നി​​ടെ പ​​ന്ത്ര​​ണ്ടാ​​മ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണു സിം​​ഗ് ദേ​​വ്(78) നേ​​രി​​ടു​​ന്ന​ത്. ആ​​റു ജ​​യ​​വും അ​​ഞ്ചു തോ​​ൽ​​വി​​യു​​മാ​​ണു ധെ​​ങ്ക​​നാ​​ൽ രാ​​ജാ​​വി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലു​​ള്ള​​ത്. ഇ​​ന്ദി​​രാ​​ഗാ​​ന്ധി, രാ​​ജീ​​വ്ഗാ​​ന്ധി, പി.​​വി. ന​​ര​​സിം​​ഹ​​റാ​​വു എ​​ന്നീ പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​ർ​​ക്കൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ച​​തി​​ന്‍റെ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തു​മാ​യാ​ണു സിം​ഗ്ദേ​വി​ന്‍റെ വ​ര​വ്.

1967ൽ ​​സ്വ​​ത​​ന്ത്രാ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച സിം​​ഗ് ദേ​​വ് 63.19 ശ​​ത​​മാ​​നം വോ​​ട്ട് നേ​​ടി വി​​ജ​​യി​​ച്ചു. കോ​​ണ്‍​ഗ്ര​​സി​​ലെ എം.​​എം. പ്ര​​ധാ​​ൻ ആ​​യി​​രു​​ന്നു എ​​തി​​രാ​​ളി. എ​ന്നാ​ൽ 1971ൽ ​​കോ​​ണ്‍​ഗ്ര​​സി​​ലെ ദേ​​വേ​​ന്ദ്ര സ​​ത്പ​​തി​​യോ​​ടു തോ​​റ്റു. മു​​ൻ ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി​​യും ഉ​​രു​​ക്കു​​വ​​നി​​ത എ​​ന്ന് ഇ​​ന്ദി​​രാ​​ഗാ​​ന്ധി വി​​ശേ​​ഷി​​പ്പി​​ച്ച​​യാ​​ളു​​മാ​​യ ന​​ന്ദി​​നി സ​​ത്പ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വാ​​ണു ദേ​​വേ​​ന്ദ്ര. 1977ൽ ​​കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കെ.​​പി. സിം​​ഗ് ദേ​​വ് മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ദേ​​വേ​​ന്ദ്ര സ​​ത്പ​​തി മ​​റു​​ക​​ണ്ടം ചാ​​ടി ലോ​​ക്ദ​​ൾ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി എ​​ത്തി. ഇ​​ന്ദി​​രാ​​വി​​രു​​ദ്ധ​​ത​​രം​​ഗം ആ​​ഞ്ഞ​​ടി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യം ദേ​​വേ​​ന്ദ്ര സ​​ത്പ​​തി​​ക്കാ​​യി​​രു​​ന്നു.

1980, 1984 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ അ​​നാ​​യാ​​സം വി​​ജ​​യി​​ച്ച സിം​​ഗ് ദേ​​വ് 1989ൽ ​ഒ​ഡീ​ഷ​യി​ലെ ജ​ന​താ​ദ​ൾ ത​രം​ഗ​ത്തി​ൽ ​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 1991ൽ ​​ദേ​​വേ​​ന്ദ്ര സ​​ത്പ​​തി​​യു​​ടെ മ​​ക​​ൻ ത​​ഥാ​​ഗ​​ത സ്ത്പ​​തി​​യാ​​യി​​രു​​ന്നു സിം​​ഗ് ദേ​​വി​​ന്‍റെ എ​​തി​​രാ​​ളി. വി​​ജ​​യം സിം​​ഗ്ദേ​​വി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. 1996ലും ​​വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ച ഇ​​ദ്ദേ​​ഹം 1998ൽ ​​ത​​ഥാ​​ഗ​​ത സ​​ത്പ​​തി​​യോ​​ടു തോ​​റ്റു. 1999ൽ ​​ത​​ഥാ​​ഗ​​ത​​യെ തോ​​ൽ​​പ്പി​​ച്ച് സിം​​ഗ്ദേ​​വ് പ​​ക​​രം വീ​​ട്ടി. എ​​ന്നാ​​ൽ 3674 വോ​​ട്ട് മാ​​ത്ര​​മാ​​യി​​രു​​ന്നു ഭൂ​​രി​​പ​​ക്ഷം. 2004ൽ ​​ത​​ഥാ​​ഗ​​ത സിം​​ഗ് ദേ​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. ധെ​​ങ്ക​​നാ​​ലി​​ൽ കെ.​​പി. സിം​​ഗ് ദേ​​വ്-​​ത​​ഥാ​​ഗ​​ത ​സ​​ത്പ​​തി പോ​​രാ​​ട്ടം ഇ​​രു​​വ​​ർ​​ക്കും ര​​ണ്ടു ജ​​യ​​വു​​മാ​​യി സ​​മ​​നി​​ല​​യി​​ലാ​​ണ്. 2009, 2014 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കെ.​​പി. സിം​​ഗ് ദേ​​വ് മ​​ത്സ​​രി​​ച്ചി​​ല്ല. ത​​ഥാ​​ഗ​​ത ര​​ണ്ടു ത​​വ​​ണ​​യും വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​നി മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്ന് അ​​റു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ത​​ഥാ​​ഗ​​ത പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. അ​​തേ​​സ​​മ​​യം, അ​​ച്ഛ​​നെ​​യും മ​​ക​​നെ​​യും ആ​​റു ത​​വ​​ണ നേ​​രി​​ട്ട കെ.​​പി. സിം​​ഗ് ദേ​​വി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പോ​​രാ​​ട്ടം ഇ​​നി​​യും തു​​ട​​രു​​ക​​യാ​​ണ്.

2009 ജ​​നു​​വ​​രി​​യി​​ൽ കെ.​​പി. സിം​​ഗ് ദേ​​വ് പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു 2009 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ കോ​​ണ്‍​ഗ്ര​​സ് നേ​​രി​​ട്ട​​ത്. പി​​സി​​സി അ​​ധ്യ​​ക്ഷ​​സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​തോ​​ടെ ഇ​​ദ്ദേ​​ഹം സ​​ജീ​​വ​​രാ​​ഷ്ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു.

പ്രാ​​യ​​ത്തി​​ന്‍റെ അ​​വ​​ശ​​ത​​ക​​ളു​​ണ്ടെ​​ങ്കി​​ലും കെ.​​പി. സിം​​ഗ്ദേ​​വ് വ​​ർ​​ധി​​ത​​വീ​​ര്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത്ത​​വ​​ണ മ​​ത്സ​​ര​​രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. “സീ​​റ്റി​​നാ​​യി ആ​​രെ​​യും സ​​മീ​​പി​​ച്ചി​​ട്ടി​​ല്ല. പാ​​ർ​​ട്ടി ഹൈ​​ക്ക​​മാ​​ൻ​​ഡി​​ന്‍റെ തീ​​രു​​മാ​​നം അ​​നു​​സ​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണു ചെ​​യ്ത​​ത്. ഇ​​ത് എ​​ന്‍റെ അ​​വ​​സാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ്. ധെ​​ങ്ക​​നാ​​ലി​​ൽ ഞാ​​ൻ ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി​​ക​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണ​​മാ​​ണു ല​​ക്ഷ്യം-​​സിം​​ഗ്ദേ​​വ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, സിം​​ഗ്ദേ​​വി​​ന് ഇ​​ത്ത​​വ​​ണ കാ​​ര്യ​​ങ്ങ​​ൾ അ​ത്ര എ​​ളു​​പ്പ​​മ​​ല്ല. 2014ൽ ​​കോ​​ണ്‍​ഗ്ര​​സ് മൂ​​ന്നാം​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. 20 ശ​​ത​​മാ​​നം വോ​​ട്ടാ​​യി​​രു​​ന്നു കോ​​ണ്‍​ഗ്ര​​സി​​നു കി​​ട്ടി​​യ​​ത്.

ഇ​​ത്ത​​വ​​ണ മ​​ഹേ​​ഷ് സാ​​ഹൂ​​വാ​​ണു ബി​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി. നാ​​ലു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യ ആ​​ളാ​​ണ് ഇ​​ദ്ദേ​​ഹം. രു​​ദ്ര നാ​​രാ​​യ​​ണ്‍ പാ​​ണി​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. 2014ൽ ​​ഇ​​ദ്ദേ​​ഹം ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

ബി​ജോ മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.