അഞ്ച് വർഷം കഴിഞ്ഞ് അമേഠിയിലിറങ്ങുന്പോൾ സ്മൃതിയുടെ പഠിപ്പും കുറഞ്ഞു, പടിപ്പുരയും പൂട്ടി
ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ ഒ​രു വ​ട്ടംകൂ​ടി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്കാനി​റ​ങ്ങു​ന്പോ​ൾ കേ​ന്ദ്രമ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞി​രു​ന്ന പ​ഠി​പ്പും കു​റ​ഞ്ഞു, താ​മ​സി​ക്കാ​നു​ള്ള വീ​ടി​ന്‍റെ പ​ടി​പ്പു​ര​യും പൂ​ട്ടി. അ​ഞ്ചു വ​ർ​ഷം മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​ന്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന ബി​രു​ദം ഇ​ല്ലെ​ന്നാ​ണ് സ്മൃ​തി ഇ​ത്ത​വ​ണ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ വാ​ദ​ത്തി​ന്‍റെ ഡി​ഗ്രി ഒ​ന്നു കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​ഠ​ി യി​ൽ ചെ​ല്ലു​ന്പോ​ൾ സ്മൃ​തി ഇ​റാ​നി​ക്കു താ​മ​സി​ക്കാ​നു​ള്ള വീ​ടി​ന്‍റെ താ​ഴും താ​ക്കോ​ലും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ജ് വാ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന മ​ന്ത്രി​യും പി​ന്നീ​ട് ബി​ജെ​പി​യി​ലെ​ത്തി സ്മൃ​തി ഇ​റാ​നി​യു​ടെ വ​ലം​കൈ​യു​മാ​യ ര​വി ദ​ത്ത് മി​ശ്ര ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സി​ൽ ചെ​ന്ന​തോ​ടെ​യാ​ണ് അ​മേ​ഠി​യി​ൽ ചെ​ല്ലു​ന്പോ​ൾ താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ൽ സ്മൃ​തി​ക്ക് മു​ന്നി​ൽ അ​ട​ഞ്ഞ​ത്.

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും അ​മേ​ഠി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ​മ​യ​ത്തു ത​ന്നെ​യാ​ണ് മി​ശ്ര കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന​തെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. സ്​മൃ​തിയെ അ​മേ​ഠി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് മി​ശ്ര​യാ​ണെ​ന്നു പ​റ​യു​ന്ന നേ​താ​ക്ക​ളു​ണ്ട്. സ്മൃ​തി അ​മേ​ഠി​യി​ലെ​ത്തു​ന്പോ​ൾ ര​വി ദ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ലൊ​ന്നാ​ണ് അ​മേ​ഠി. 2014 ലെ ​പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്മൃ​തിയെ പ​രാ​ജ​യ​പ്പെ​ടു​ത്തിയ രാ​ഹു​ൽ ഇ​ക്കു​റി​യും അ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ്ര​ചാ​ര​ണം ചൂ​ട് പി​ടി​ക്കു​ന്ന​തി​നി​ടെ സ്മൃ​തിയു​ടെ വ​ലം​കൈ ആ​യി​രു​ന്ന ര​വി ദ​ത്ത് മി​ശ്ര കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന​ത് ബി​ജെ​പി പാ​ള​യ​ത്തി​ൽ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, കോ​ണ്‍ഗ്ര​സ് ഇ​ന്ന​ലെ സ്മൃ​തി ഇ​റാ​നി​യെ നു​ണ​ക​ളു​ടെ പ​ര​ന്പ​ര​യെ​ന്നാ​ണ് വി​മ​ർ​ശി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ന​ൽ​കി​യ സ്മൃ​തി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽനി​ന്നു വി​ല​ക്ക​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള അ​ധി​കാ​ര​ങ്ങ​ൾ സ്മൃ​തി ഇ​റാ​നി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ചു​ത​ർ​വേ​ദി കു​റ്റ​പ്പെ​ടു​ത്തി. സ്മൃ​തിക്ക് ബി​രു​ദം ഇ​ല്ല എ​ന്ന​ത് കോ​ണ്‍ഗ്ര​സി​ന് വി​ഷ​യ​മ​ല്ല. എ​ന്നാ​ൽ, കോ​ട​തി​ക​ളി​ലും സ​ത്യ​പ്ര​തി​ജ്ഞ​യി​ലും അ​വ​ർ നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ചു എ​ന്ന​താ​ണ് കു​റ്റ​ക​ര​മെ​ന്നും പ്രി​യ​ങ്ക ച​തു​ർ​വേ​ദി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.