ഏ​ഴു ല​ക്ഷ​ത്തി​ന​ടു​ത്ത് പ്രീ​തം മു​ണ്ടെ
പ്രീ​തം മു​ണ്ടെ

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ബീ​ഡ് മ​ണ്ഡ​ല​ത്തി​ൽ 2014ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രീ​തം വി​ജ​യി​ച്ച​ത് 6,92,245 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. അ​ന്ത​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി ഗോ​പി​നാ​ഥ് മു​ണ്ടെ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണു പ്രീ​തം. മു​ണ്ടെ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. പ്രീ​തം 916,923 വോ​ട്ട് നേ​ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി നേ​ടു​ന്ന റി​ക്കാ​ർ​ഡ് വോ​ട്ടാ​ണി​ത്. പ്രീ​ത​മി​ന്‍റെ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി കോ​ണ്‍​ഗ്ര​സി​ലെ അ​ശോ​ക്റാ​വു പാ​ട്ടീ​ലി​നു കി​ട്ടി​യ​ത് 2,24,678 വോ​ട്ടാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.അ​നി​ൽ ബ​സു

2004ൽ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ആ​രം​ബാ​ഗ് മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ലെ അ​നി​ൽ ബ​സു വി​ജ​യി​ച്ച​ത് 5,92,502 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. ബി​ജെ​പി​യി​ലെ സ്വ​പ​ൻ​കു​മാ​ർ ന​ന്ദി ആ​യി​രു​ന്നു ബ​സു​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി. അ​നി​ൽ ബ​സു 7,44,464(77.16 ശ​ത​മാ​നം) വോ​ട്ടും സ്വ​പ​ൻ​കു​മാ​ർ 1,51,962 വോ​ട്ടു​മാ​ണു നേ​ടി​യ​ത്. ആ​രം​ബാ​ഗി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴു ത​വ​ണ വി​ജ​യി​ച്ച ബ​സു​വി​നെ 2012ൽ ​സി​പി​എം പു​റ​ത്താ​ക്കി. 2018 ഒ​ക്‌ടോബ​ർ ര​ണ്ടി​ന് ഇ​ദ്ദേ​ഹം അ​ന്ത​രി​ച്ചു.

പി.​വി. ന​ര​സിം​ഹ റാ​വു

1991ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ന​ന്ദ്യാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു ന​ര​സിം​ഹ​റാ​വു 5,80,297 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​ത്. ബി​ജെ​പി​യി​ലെ ബം​ഗാ​രു ല​ക്ഷ്മ​ണ​നാ​ണു റാ​വു​വി​നു മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. റാ​വു 6,26,241 വോ​ട്ട് (89.48 ശ​ത​മാ​നം) നേ​ടി​യ​പ്പോ​ൾ ബം​ഗാ​രു ല​ക്ഷ്മ​ണി​ന്‍റെ പെ​ട്ടി​യി​ൽ വീ​ണ​ത് 45,944 വോ​ട്ടു മാ​ത്ര​മാ​ണ്. ആ​ന്ധ്ര​യു​ടെ അ​ഭി​മാ​ന​മാ​യ ന​ര​സിം​ഹ​റാ​വുവി​നെ​തി​രേ ടി​ഡി​പി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ല്ല.

ന​രേ​ന്ദ്ര മോ​ദി

2014ൽ ​ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ ന​രേ​ന്ദ്ര മോ​ദി വി​ജ​യി​ച്ച​ത് 5,70,128 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണു പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ​ത്. 8,45,464 വോ​ട്ട് (72.74 ശ​ത​മാ​നം) മോ​ദി നേ​ടി. എ​ന്നാ​ൽ, യു​പി​യി​ലെ വാ​രാ​ണ​സി​യി​ലും വി​ജ​യി​ച്ച മോ​ദി വ​ഡോ​ദ​ര സീ​റ്റ് ഒ​ഴി​ഞ്ഞു.

ജ​ന​റ​ൽ വി.​കെ. സിം​ഗ്

2014ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ബി​ജെ​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച മു​ൻ ക​ര​സേ​ന മേ​ധാ​വി വി.​കെ. സിം​ഗി​ന്‍റെ ഭൂ​രി​പ​ക്ഷം 5,67,260 വോ​ട്ടാ​യി​രു​ന്നു. വി.​കെ. സിം​ഗ് 7,58,482 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ര​ണ്ടാം​സ്്ഥാ​ന​ത്തെ​ത്തി​യ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​ജ് ബ​ബ്ബ​റി​നു കി​ട്ടി​യ​ത് 1,91,222 വോ​ട്ട്. വി.​കെ. സിം​ഗി​ന്‍റെ ക​ന്നി മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.

സി.​ആ​ർ. പാ​ട്ടീ​ൽ

2014ൽ ​ഗു​ജ​റാ​ത്തി​ലെ ന​വ്സ​രി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യി​ലെ സി.​ആ​ർ. പാ​ട്ടീ​ലി​ന്‍റെ വി​ജ​യം 5,58,116 വോ​ട്ടി​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ മ​ക്സു​ദ് മി​ർ​സ​യാ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി. പാ​ട്ടീ​ൽ 8,20,831 വോ​ട്ട് നേ​ടി​യ​പ്പോ​ൾ മി​ർ​സ​യ്ക്കു കി​ട്ടി​യ​ത് 2,62,715 വോ​ട്ട്.

വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ

2011ൽ ​ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ഡ​പ്പ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 5,45,672 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​ത്. ജ​ഗ​ൻ​മോ​ഹ​ൻ 6,92,252 വോ​ട്ടും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ കോ​ണ്‍​ഗ്ര​സി​ലെ ഡി.​എ​ൽ. ര​വീ​ന്ദ്ര റെ​ഡ്ഡി 1,46, 579 വോ​ട്ടും നേ​ടി. ടി​ഡി​പി​യി​ലെ എം.​വി. മൈ​സൂ​ര റെ​ഡ്ഡി​ക്ക് കി​ട്ടി​യ​ത് 1,29,565 വോ​ട്ടാ​ണ്.

രാം​ച​ര​ണ്‍ ബൊ​ഹാ​റ

2014ൽ ​രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ബി​ജെ​പി​യി​ലെ രാം​ച​ര​ണ്‍ ബൊ​ഹാ​റ​യു​ടെ വി​ജ​യം 5,39,345 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. സി​റ്റിം​ഗ് എം​പി കോ​ണ്‍​ഗ്ര​സി​ലെ ഡോ. ​മ​ഹേ​ഷ് ജോ​ഷി ആ​ണു തോ​റ്റ​ത്. രാം​ച​ര​ണ്‍ 8,63,358 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ജോ​ഷി​യു​ടെ വി​ഹി​തം 3,24,013 വോ​ട്ട് മാത്രം.

ദ​ർ​ശ​ന വി​ക്രം ജാ​ർ​ദോ​ഷ്

2014ൽ ​ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ദ​ർ​ശ​ന ജാ​ർ​ദോ​ഷ് വി​ജ​യി​ച്ച​ത് 5,33,190 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. ദ​ർ​ശ​ന 7,18,412 വോ​ട്ട് നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി കോ​ണ്‍​ഗ്ര​സി​ലെ നൈ​ഷ​ധ് ദേ​ശാ​യി​ക്കു കി​ട്ടി​യ​ത് 1,85,222 വോ​ട്ട്. മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളാ​രും കാ​ര്യ​മാ​യി വോ​ട്ട് നേ​ടി​യി​ല്ല.

രാം ​വി​ലാ​സ് പാ​സ്വാ​ൻ

1989ൽ ​ബി​ഹാ​റി​ലെ ഹാ​ജി​പു​രി​ൽ ജ​ന​താ ദ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച രാം ​വി​ലാ​സ് പാ​സ്വാ​ൻ വി​ജ​യി​ച്ച​ത് 5,04, 448 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ മ​ഹാ​വീ​ർ പ്ര​സാ​ദ് ആ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി. പോ​ൾ ചെ​യ്ത 84.08 ശ​ത​മാ​നം വോ​ട്ടും പാ​സ്വാ​ൻ സ്വ​ന്തം പേ​രി​ലാ​ക്കി. 1977ലെ ​സ്വ​ന്തം റി​ക്കാ​ർ​ഡ് (4,24,545) പാ​സ്വാ​ൻ തി​രു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ഏ​ക എം​പി​യാ​ണു പാ​സ്വാ​ൻ.

ശ​ങ്ക​ർ​പ്ര​സാ​ദ് ദ​ത്ത

2014ൽ ​ത്രി​പു​ര വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ലെ ശ​ങ്ക​ർ​പ്ര​സാ​ദ് ദ​ത്ത വി​ജ​യി​ച്ച​ത് 5,03,476 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണു ഭൂ​രി​പ​ക്ഷം അ​ഞ്ചു ല​ക്ഷം ക​ട​ന്ന​ത്. ശ​ങ്ക​ർ​പ്ര​സാ​ദ് ദ​ത്ത 6,71,665 വോ​ട്ട് നേ​ടി. കോ​ണ്‍​ഗ്ര​സി​ലെ അ​രു​ണോ​ദ​യ് സാ​ഹ​യ്ക്കു കി​ട്ടി​യ​ത് 1,68,179 വോ​ട്ട്. തൃ​ണ​മൂ​ലി​ലെ ര​ത്ത​ൻ ച​ക്ര​വ​ർ​ത്തി 1,17,727 വോ​ട്ട് നേ​ടി മൂ​ന്നാ​മ​താ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.