14,567 അടി ഉയരത്തിൽ ഹിക്കിം പോളിംഗ് സ്റ്റേഷൻ
സിം​​​ല: 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ൻ എ​​​ന്ന പ​​​ദ​​​വി ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ ഹി​​​ക്കി​​​മി​​​ന്. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 14,567 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് ഹി​​​ക്കിം പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ൻ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ല​​​ാഹൗ​​​ൽ സ്പി​​​തി ജി​​​ല്ല​​​യി​​​ലെ കാ​​​സ സ​​​ബ്ഡി​​​വി​​​ഷ​​​നി​​​ൽ​​​നി​​​ന്ന് 56 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു ഹി​​​ക്കിം. 196 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഈ ​​​ബൂ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നു ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ചീ​​​ഫ് ഇ​​​ല​​​ക്‌​​​ടറ​​​ൽ ഓ​​​ഫീ​​​സ​​​ർ ദേ​​​വി​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.