ജീ​വി​തം​വ​ഴി മാ​തൃ​ക ന​ൽ​കി​യ വ്യ​ക്തി: മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്
പാ​ലാ: ജീ​വി​തം​വ​ഴി മാ​തൃ​ക ന​ൽ​കി​യ വ്യ​ക്തി​യാ​ണ് കെ.​എം. മാ​ണി​യെ​ന്നു കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. ക്നാ​നാ​യ സ​മു​ദാ​യ​ത്തെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ക​രു​തി സ്നേ​ഹി​ച്ചു. കെ.​എം. മാ​ണി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ച് അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ണി​സാ​ർ ത​ന്‍റെ രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​നം കൃ​ത്യ​ത​യോ​ടെ ന​ട​ത്തി. പാ​വ​പ്പെ​ട്ട​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ചു. ഒ​രു ക്രൈ​സ്ത​വ​ൻ എ​പ്ര​കാ​രം പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു മാ​ണി​സാ​ർ കാ​ണി​ച്ചു​ത​ന്നു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ കു​ടും​ബ​നാ​ഥ​ന്മാ​ർ​ക്ക് മാ​ണി​സാ​ർ മാ​തൃ​ക​യാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.