കെ.എം. മാണി ജ​ന​ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ണ്ട മ​നു​ഷ്യ​സ്നേ​ഹി: ഡോ. ​സൂ​സ​പാ​ക്യം
പാ​ലാ: നീ​തി​ബോ​ധ​ത്തോ​ടെ​യും ആ​ദ​ർ​ശ​നി​ഷ്ഠ​യോ​ടെ​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ണ്ട മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം.

സം​സ്കാ​ര ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ച് അ​നു​ശോ​ച​ന സ​ന്ദേ​ശം നൽകുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വി​തം തൊ​ട്ട​റി​ഞ്ഞ ഈ ​ജ​ന​നേ​താ​വ് കേ​ര​ള​ത്തി​ന്‍റെ മ​തേ​തര​മു​ഖ​മാ​യി​രു​ന്നു. വി​ശ്വാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ണ്ട വ്യ​ക്തി​യാ​ണ് മാ​ണി​സാ​റെ​ന്നും ഏ​വ​ർ​ക്കും സ്നേ​ഹി​ത​നും മാ​ർ​ഗ​ദ​ർ​ശി​യു​മാ​യി​രു​ന്നെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.