സ്കൂ​ളി​ന്‍റെ മ​ച്ചി​ൽ അ​ഭ​യം; ഭീ​തി വി​ട്ടൊ​ഴി​ഞ്ഞ് ഉ​ഷ
ആ​ദ്യ​മ​ഴ​യി​ൽ ക്യാ​ന്പാ​ക്കി​യ സ്കൂ​ളി​ന്‍റെ മ​ച്ചി​ൽ അ​ഭ​യം തേ​ടി​യ അ​നു​ഭ​വ​മാ​ണ് മ​ല്ല​പ്പു​ഴ​ശേ​രി ക​ല്ലാ​ശാ​രി​പ്പ​റ​ന്പി​ൽ ഉ​ഷ​യ്ക്കും കു​ടും​ബ​ത്തി​നും പ​റ​യാ​നു​ള്ള​ത്. ഒ​ടു​വി​ൽ ര​ക്ഷ​ക്കെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടും സൈ​നി​ക​രോ​ടു​മു​ള്ള ന​ന്ദി​യും. മ​ഴ​വെ​ള്ള​മി​റ​ങ്ങു​ന്പോ​ൾ ക്യാ​ന്പ് വി​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് വ​ന്നെ​ത്തി​യ വെ​ള്ള​ത്തി​ലാ​ണ് എം​ടി എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പ് മു​ങ്ങി​യ​ത്. മു​റ്റ​ത്തെ വെ​ള്ളം ഉ​യ​ർ​ന്നു വ​ന്നു എ​ല്ലാ​വ​രും ക്ലാ​സു​ക​ളി​ലെ ഡ​സ്കു​കളിൽ ക​യ​റി​യി​രു​ന്നു. വെ​ള്ളം താ​ഴും എ​ന്നു​ക​രു​തി​യെ​ങ്കി​ലും മെ​ല്ലെ​മെ​ല്ലെ ഡ​സ്കി​നും മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. ക്യ​ന്പി​ലു​ള്ള​വ​ർ ഭ​യ​പ്പാ​ടോ​ടെ ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി. ര​ക്ഷ​യ്ക്കാ​യി ഫോ​ണി​ൽ പ​ല​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ർ​ക്കും അ​വി​ടേ​ക്ക് പെ​ട്ടെ​ന്ന് എ​ത്താ​ൻ സാ​ധി​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നി​ല്ല. സ്കൂ​ളി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ക​ളി​ൽ ഡ​സ്ക് ഇ​ട്ടി​ട്ടു​പോ​ലും അ​വി​ടെ​യും വെ​ള്ളം എ​ത്തി.

അ​തോ​ടെ മ​ര​ണം മു​ന്നി​ൽ ക​ണ്ടു. ഇ​നി ആ​കെ​യു​ള്ള​ത് സ്കൂ​ളി​ന്‍റെ​ച്ച് മാ​ത്ര​മാ​ണ്. ഡ​സ്കും ബ​ഞ്ചും പൊ​ളി​ച്ച് ഓ​രോ​രു​ത്ത​രാ​യി മ​ച്ചി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി. എ​ഴു​പ​തോ​ളം പേ​ർ. അ​വ​ർ താ​ഴേ​ക്ക് നോ​ക്കു​ന്പോ​ൾ താ​ഴെ ഡ​സ്ക് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ഉ​യ​ര​ത്തി​ൽ വെ​ള്ളം. ഇ​നി ര​ക്ഷ​യി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച നി​മി​ഷ​ങ്ങ​ൾ. മ​ക​നെ​യെ​ങ്കി​ലും ര​ക്ഷി​ക്ക​ണം എ​ന്നു​റ​ച്ച് ഉ​ഷ​യും ഭ​ർ​ത്താ​വ് ഗി​രീ​ഷും ചേ​ർ​ന്ന് സ്കൂ​ളി​ന്‍റെ ഉ​ത്ത​ര​ത്തി​ൽ വ​ള​രെ ഉ​യ​ര​ത്തി​ൽ തൊ​ട്ടി​ൽ കെ​ട്ടി മ​ക​നെ അ​തി​ൽ കി​ട​ത്തി. അ​പ്പോ​ഴാ​ണ് ഏ​വ​ർ​ക്കും ആ​ശ്വാ​സം പ​ക​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​ക്കെ​ത്തു​ന്ന​ത്. പി​ന്നീ​ട് സ്കൂ​ളി​ന്‍റെ ഓ​ട് ത​ക​ർ​ത്ത് ഓ​രോ​രു​ത്ത​രും ബോ​ട്ടു​ക​ളി​ലേ​ക്ക്.


ക​ര​ക്കെ​ത്തി​യെ​ങ്കി​ലും ത​ക​രു​ന്ന വീ​ടി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പി​ന്നീ​ട് ആ​ശ​ങ്ക. എ​ന്നാ​ൽ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കാ​മെ​ന്നും ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കു​ട്ടി​യു​ടെ പാ​ഠ​പു​സ്ത​ക​വു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭ്യാ​ക്കു​മെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് കി​ട്ട​ിയത് ആ​ശ്വാ​സം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണെ​ന്ന് ഉ​ഷ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി നി​ല​വി​ലെ ക്യാ​ന്പാ​യ തെ​ക്കേ​മ​ല എം​ജി​എം​ൽ എ​ത്തി​യതോ​ടെ ഇ​വ​രു​ടെ പ്ര​തീ​ക്ഷ ഇ​ര​ട്ടി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.