ഇ​വി​ടെ ഞ​ങ്ങ​ൾ​ക്ക് സു​ഖ​മാ​ണ്, പ​ക്ഷേ....
മരങ്ങാട്ടുപിള്ളി ആണ്ടൂർ നിവാസികൾ തലയോലപ്പറന്പിലെ വിവിധ ക്യാന്പുകളിൽ സഹായമെത്തിക്കാനെത്തിയപ്പോൾ കണ്ട കാഴ്ചകളിലൂടെ...

ഒ​റ്റ രാ​ത്രി കൊ​ണ്ട് സ​ന്പാ​ദ്യ​മെ​ല്ലാം പു​ഴ ഒ​ഴു​ക്കി​ക്കൊ​ണ്ടു പോ​യ​വ​രെ എ​ന്തു പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാ​നാ​കും? സ​ഹാ​യം എ​ത്തി​ക്കാ​ൻ താ​മ​സി​ച്ചു​പോ​യ​തി​ന്‍റെ കു​റ്റ​ബോ​ധ​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ ത​ല​യോ​ല​പ്പ​റ​ന്പി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​യ​ത്. ഏതാണ് 300 പേർ ഇവിടെയുണ്ടാകും. അ​ന്തേ​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ന്‍റെ വി​ശാ​ല​മാ​യ വ​രാ​ന്ത​ക​ളി​ൽ നി​ര​ത്തി​യി​ട്ട ബെ​ഞ്ചു​ക​ളി​ൽ അ​ന്തേ​വാ​സി​ക​ൾ കൂ​ട്ടം​കു​ടി​യി​രി​ക്കു​ന്നു. ഒ​രു ഭാ​ഗ​ത്ത് ഭ​ക്ഷ​ണ​പ്പു​ര, വ​ലി​യ വാ​ർ​പ്പി​ൽ ചോ​റ് വേ​വു​ന്നു. ചെ​റു​പ്പ​ക്കാ​ർ സാ​ന്പാ​റി​നു​ള്ള പ​ച്ച​ക്ക​റി അ​രി​യു​ന്നു. ഒ​രു പു​ണ്യ​ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​തി​ലു​ള്ള സം​തൃ​പ്തി ആ ​മു​ഖ​ങ്ങ​ളി​ലു​ണ്ട്. പ​ല​ത​രം ക​ളി​ക​ളി​ൽ വ്യാ​പൃ​ത​രാ​യ കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ. ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന മു​തി​ർ​ന്ന കു​ട്ടി​ക​ളു​ടെ സം​ഘം. അ​വ​ധി​ക്കാ​ല​ത്ത് എ​ൻ​എ​സ്എ​സി​ന്‍റെ​യും മ​റ്റും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജി​ലും സ്കൂ​ളി​ലു​മൊ​ക്കെ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്ന അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ ഓ​ർ​മ​യി​ലെ​ത്തി.സ്ത്രീ​ക​ൾ കൂ​ട്ടം കൂ​ടി​യി​രു​ന്ന് സം​സാ​രി​ക്കു​ന്നു. സൗ​ഹൃ​ദ​ഭാ​വ​ത്തി​ൽ തോ​ളി​ൽ കൈ​യി​ട്ട് സ്വ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ചി​രി​ക്കു​ന്ന ചി​ല​ർ.



ഉണ്ട്,അവർക്കും ഓണം

എ​ല്ലാ​വ​രും പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ളി​ലാ​ണ്. പ്ര​ള​യ​വാ​ർ​ത്ത​ക​ളി​ൽ ദു​ര​ന്തം മാ​ത്രം ക​ണ്ട് ഓ​ണം മ​റ​ന്നു​വെ​ങ്കി​ലും ഇ​വ​രെ ക​ണ്ട​പ്പോ​ൾ ഓ​ണ​ക്കോ​ടി ഓ​ർ​ത്തു​പോ​യി. കോ​ടി​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സ്ത്രീ ​പു​രു​ഷ​ന്മാ​ർ. പൂ​ക്ക​ള​മൊ​രു​ക്കാ​ൻ മു​റ്റ​വും സ​ദ്യ​യു​ണ്ടാ​ക്കി വി​ള​ന്പാ​ൻ വീ​ടു​മി​ല്ലാ​ത്ത​വ​ർ. ദു​ര​ന്ത​മു​ഖ​ത്തു​നി​ന്ന് ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു പ​ല​രും. വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ചെ​ന്ന ഞ​ങ്ങ​ളെ നി​റ​ചി​രി​യോ​ടെ​യാ​ണ് അ​വ​ർ എ​തി​രേ​റ്റ​ത്.

പ​ല​രു​ടെ​യും വീ​ടു​ക​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. മു​ട്ട​റ്റം ചെ​ളി​നി​റ​ഞ്ഞ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പോ​യ​താ​ണ് കു​റേ​പ്പേ​ർ. രാ​വി​ലെ ക്യാ​ന്പി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച്, ഉ​ച്ച​ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി പോ​യ​വ​ർ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തും. വൃ​ത്തി​യാ​ക്കാ​ൻ വീ​ട് അ​വ​ശേ​ഷി​ക്കാ​ത്ത​വ​രെ​യും ക​ണ്ടു. ക്യാ​ന്പി​ൽ സ്നേ​ഹ​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​വ​ർ പൂ​ർ​ണ​മാ​യും തൃ​പ്ത​രാ​യി​രു​ന്നു. സ​മൃ​ദ്ധ​മാ​യി ന​ല്ല ഭ​ക്ഷ​ണ​വും ഭ​യ​മി​ല്ലാ​തെ ഉ​റ​ങ്ങാ​ൻ ഇ​ട​വും. മൂ​ന്നു​ ജോ​ഡി പു​തി​യ വ​സ്ത്ര​ങ്ങ​ളും കി​ട്ടി​യ​ത് അ​വ​ർ ന​ന്ദി​പൂ​ർ​വം സ്മ​രി​ച്ചു. അ​തി​ന്‍റെ സ​ന്തോ​ഷ​ത്താ​ൽ വൃ​ദ്ധ​രു​ടെ ക​ണ്ണു​ക​ൾ ആ​ർ​ദ്ര​മാ​യി.

വീ​ണ്ടും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ഭ​യാ​ശ​ങ്ക​ക​ളും അ​നി​ശ്ചി​ത​ത്വ​വും മി​ഴി​ക​ളി​ൽ നി​റ​യു​ന്നു. ഒ​രു​കൂ​ട്ടം ചോ​ദ്യ​ചി​ഹ്ന​ങ്ങ​ളാ​യി അ​വ​ർ ന​മു​ക്കു മു​ന്നി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി ന​ൽ​ക്കു​ന്നു. ഇ​നി എ​വി​ടേ​ക്ക് പോ​കും?. വൃ​ദ്ധ​രാ​യ ഞ​ങ്ങ​ളു​ടെ വീ​ടു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തി​ക്കാ​ൻ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മോ? ന​ഷ്‌​ട​പ്പെ​ട്ട രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വീ​ണ്ടും കി​ട്ടു​മോ? അ​രി​വ​യ്ക്കാ​നു​ള്ള ക​ലം മു​ത​ൽ എ​ല്ലാം ഒ​ഴു​കി​പ്പോ​യ​പ്പോ​ൾ ബാ​ക്കി​യാ​യ ഈ ​ജീ​വി​ത​ത്തി​ൽ എ​ന്നാ​ണി​നി സ്വ​സ്ഥ​ത​യു​ണ്ടാ​കു​ന്ന​ത്?....



ആശ്വാസം ഇനിയുമകലെ

ഞ​ങ്ങ​ൾ​ക്ക് ഇ​ത്ത​രം കൊ​ടു​ക്കാ​നാ​വാ​തെ നി​ർ​ക്കേ​ണ്ടി​വ​ന്നു. സ​ഹാ​യി​ക്കാ​ൻ ഞ​ങ്ങ​ളെ​പ്പോ​ലെ കു​റേ​പ്പേ​ർ ഉ​ണ്ട് എ​ന്നും സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്നും എ​ല്ലാം പ​ഴ​യ​പ​ടി ആ​വു​മെ​ന്നു പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാ​ൻ​ശ്ര​മി​ച്ചു. കൊ​ണ്ടു​പോ​യ സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കും മു​ൻ​പ് അ​വ എ​ന്തൊ​ക്കെ​യെ​ന്ന് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ചു. അ​വ​രു​ടെ സ്റ്റോ​ക്ക് റൂ​മി​ൽ കു​റ​വു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്കു​ക​യും ര​ജി​സ്റ്റ​റി​ൽ കു​റി​ക്കു​ക​യും ചെ​യ്തു. ബാ​ക്കി​യു​ള്ള​വ അ​ടു​ത്ത ക്യാ​ന്പി​ൽ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വ​ഴി​യും പ​റ​ഞ്ഞു​ത​ന്നു.


ഒരു ക്ലാസ്മൂറിൽ നാലു കുടുംബങ്ങൾ

അ​ടു​ത്ത ക്യാ​ന്പ് സ്കൂ​ളി​ലാ​ണ് എ​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ത​ല​യോ​ല​പ്പ​റ​ന്പ്. അ​വി​ടെ​യും കാ​ഴ്ച​ക​ൾ മു​ൻ​പ​ത്തേ​തു​ത​ന്നെ. മു​ഖ​ങ്ങ​ൾ മാ​ത്രം വ്യ​ത്യ​സ്തം. തെ​ളി​ഞ്ഞ വെ​യി​ലി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കു​ന്ന അ​മ്മ​മാ​ർ. മാ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ ഒ​ന്നു​മ​റി​യാ​തെ ഉ​റ​ങ്ങു​ന്നു. ക്യാ​ന്പി​ലെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​വ​രി​ച്ചു. അ​വി​ടെ​യും എ​ല്ലാ​വ​രും തൃ​പ്ത​രാ​യി കാ​ണ​പ്പെ​ട്ടു. കൊ​ണ്ടു​പോ​യ സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​വ​ർ​ക്കാ ആ​വ​ശ്യ​മാ​യി​രു​ന്നു. ആ​ദ്യം ചെ​ല്ലേ​ണ്ടി​യി​രു​ന്ന ക്യാ​ന്പ് അ​താ​യി​രു​ന്നു എ​ന്ന് തോ​ന്നി.

എ​സ്പി​സി കു​ട്ടി​ക​ളും അ​ന്തേ​വാ​സി​ക​ളാ​യ ചി​ല പെ​ൺ​കു​ട്ടി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി​ത്ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ക​ണ്ടു. ഓ​രോ ക്ലാ​സ് മു​റി​യി​ലും നാ​ല് കു​ടും​ബ​ങ്ങ​ൾ വീ​തം ക​ഴി​യു​ന്നു. ഒ​രു കൂ​ട്ടു​കു​ടും​ബ​ത്തി​ലേ​ക്ക് ചെ​ന്നു​ക​യ​റി അ​നു​ഭ​വ​മാ​ണ് ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യ​ത്. ക്യാ​ന്പി​ൽ ആ​ദ്യം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ല​രും തി​രി​ച്ചു​പോ​യി. അ​വ​ശേ​ഷി​ക്കു​ന്ന​ത് എ​ഴു​ന്നൂ​റോ​ളം അ​ന്തേ​വാ​സി​ക​ൾ. അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് ക​റി​വ​യ്ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് വ​രെ ത​യാ​റാ​ണ്. എ​ത്ര ക​രു​ത​ലോ​ടെ​യാ​ണ് അ​ന്തേ​വാ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ ചു​മ​ത​ല​പ്പെ​ട്ട​വ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ദ്ഭു​തം തോ​ന്നി. അ​വ​രെ അ​ഭി​ന​ന്ദി​ച്ചേ മ​തി​യാ​കൂ.

വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട​വ​രെ ര​ക്ഷി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​വ​ർ മാ​ത്രം മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യ​പ്പോ​ൾ ഇ​ത്ത​രം ക്യാ​ന്പു​ക​ളി​ലെ ചു​മ​ത​ല​ക്കാ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് നാം ​വി​സ്മ​രി​ച്ചോ? ആ ​സേ​വ​നം അ​വ​ർ തു​ട​രു​ക​യും ചെ​യ്യു​ന്നു. പൂ​ർ​ണ മ​ന​സോ​ടെ, യ​ഥാ​ർ​ഥ സ​മൂ​ഹ്യ​സേ​വ​നം ഇ​താ​ണ്. പ​ല​രു​ടെ​യും വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന സ​ത്യം നി​ല​നി​ൽ​ക്കു​ന്പോ​ഴും കി​ട്ടി​യ സൗ​ക​ര്യ​ങ്ങ​ളി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ. അ​വ​രു​ടെ വ​ലി​യ ന​ഷ്‌​ട​ങ്ങ​ളെ മ​റ​യ്ക്കാ​നോ നി​ക​ത്താ​നോ ന​മ്മു​ടെ ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ​കൊ​ണ്ട് ക​ഴി​യു​മോ?

വേണം പുനരധിവാസം

ഇ​നി കേ​ര​ളം ചി​ന്തി​ക്കേ​ണ്ട​ത് അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ​ക്കു​റി​ച്ചാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് വാ​സ​സ്ഥാ​ന​ങ്ങ​ളൊ​രു​ക്ക​ണം. ന​മ്മു​ടെ പ​ട്ടാ​ള​ക്കാ​ർ ഒ​രു​ക്കും വി​ധം താ​ൽ​ക്കാ​ലി​ക ആ​വാ​സ​സ്ഥാ​ന​ങ്ങ​ളെ​ങ്കി​ലും നി​ർ​മി​ക്ക​ണം. സ​ർ​ക്കാ​രി​നു മാ​ത്ര​മ​ല്ല, സം​ഘ​ട​ന​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും എ​ല്ലാം ഇ​നി​യും ഒ​രു​പാ​ട് ചെ​യ്യാ​നു​ണ്ട്. ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന​ത് പ്ര​ഥ​മ ന​ട​പ​ടി മാ​ത്രം. ആ ​ജീ​വ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ മാ​ന​സി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​മ്മ​ൾ ന​ൽ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ഇ​തി​ലും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​ക​ൾ നാം ​കാ​ണേ​ണ്ടി​വ​രും.

ചെ​യ്ത സ​ഹാ​യം എ​ത്ര​യോ ചെ​റു​ത് എ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് തി​രി​കെ വ​ണ്ടി​യി​ൽ ക​യ​റി​യ​ത്.വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ പ​തി​മൂ​ന്നു പ​ശു​ക്ക​ളെ​യും​കൊ​ണ്ട് ടെ​റ​സി​ൽ ക​യ​റി​നി​ന്ന് വെ​ള്ള​പ്പൊ​ക്ക​ത്തെ തോ​ൽ​പി​ച്ച ദ​ന്പ​തി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. ചു​റ്റു​മു​ള്ള​വ​രെ​ല്ലാം വീ​ടൊ​ഴി​ഞ്ഞു​പോ​യ​പ്പോ​ഴും ഓ​മ​നി​ച്ചു വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ കൈ​യ​ഴി​യാ​ൻ മ​ന​സ​നു​വ​ദി​ക്കാ​ത്ത​വ​ർ. അ​വ​ശ്യ​വ​സ്തു​ക്ക​ളെ​ല്ലാം മു​ക​ൾ​നി​ല​യി​ൽ ക​യ​റ്റി നാ​ലു​ദി​വ​സം ജീ​വ​ൻ നി​ല​നി​ർ​ത്തി. രാ​ത്രി​ക​ളി​ൽ ഇ​ര​ന്പി​യൊ​ഴു​കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ രൗ​ദ്ര​താ​ളം ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലും ഭ​യ​പ്പെ​ടു​ത്തി. അ​ടു​ത്ത വീ​ടു​ക​ളി​ൽ നി​ന്നു പ​ല​രും ഒ​ഴു​കി​പ്പോ​വു​ന്ന​ത് നി​സ​ഹാ​യ​തോ​ടെ നോ​ക്കി​നി​ന്നു. വാ​ർ​ത്ത​ക​ള​റി​യാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തെ വി​ഴു​ങ്ങി​യ പ്ര​ള​യ​ക്കെ​ടു​തി അ​റി​ഞ്ഞ​ത് വെ​ള്ള​മി​റ​ങ്ങി​യ​തി​നു​ശേ​ഷം മാ​ത്രം.

പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ​ക്കും അ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​വ​ർ​ക്കും ഇ​തെ​ല്ലാം പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ത്തി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​നി​യും ഒ​രു​പാ​ട് പ​റ​യാ​നു​ണ്ടാ​വും... കേ​ട്ടാ​ലും കേ​ട്ടാ​ലും തീ​രാ​ത്ത ക​ഥ​ക​ൾ... അ​ല്ല അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ. ന​മു​ക്കും കാ​തോ​ർ​ക്കാം.. സ്നേ​ഹി​ക്കാ​നും സ​ഹാ​യി​ക്കാ​നും ഇ​നി​യും കൈ​കോ​ർ​ക്കാം.

തയാറാക്കിയത് :
ശ്രീജ ഗോപകുമാർ
ഏറത്തുരുത്തിയിൽ ഇല്ലം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.