Letters
ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്ക​​ണം
Friday, September 14, 2018 10:48 PM IST
വെ​​​​ള്ള​​​​പ്പൊ​​​​ക്കം കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഘാ​​​​തം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. കു​​​​ട്ട​​​​നാ​​​​ടി​​​​നെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മിക്കു​​​​വാ​​​​ൻ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യും ച​​​​ങ്ങ​​​​നാ​​ശേ​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യും ദീ​​​​പി​​​​ക പ​​​​ത്ര​​​​വും ചെ​​​​യ്യു​​​​ന്ന സേ​​​​വ​​​​നങ്ങൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​വും ശ്ലാ​​​​ഘ​​​​നീ​​​​യ​​​​വു​​​​മാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രും ശ്ര​​​​ദ്ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഒ​​​​രു മേ​​​​ഖ​​​​ലി​​​​യി​​​​ലേ​​​​ക്ക് ശ്ര​​​​ദ്ധ ക്ഷ​​​​ണി​​​​ക്കു​​​​ന്നു.

കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ ധാ​​​​രാ​​​​ളം സ്കൂ​​​​ളി​​​​ലെ​​​​യും പ​​​​ള​​​​ളി​​​​ക​​​​ളി​​​​ലെ​​​​യും ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ന​​​​ശി​​​​ച്ചു​​​​പോ​​​​യി. വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​ലൈ​​​​ബ്ര​​​​റി​​​​ക​​​​ളെ​​​​യും പു​​​​ന​​​​ർ​​​​നി​​​​ർ​​​​മിക്കേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.​​​​പൊ​​​​തു​​​​വേ കൂ​​​​ട്ടാ​​​​യ്മ​​​​യ്​​​​ക്ക് വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യം കൊ​​​​ടു​​​​ക്കു​​​​ന്ന കു​​​​ട്ട​​​​നാ​​​​ട​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ഒ​​​​രു​​​​മി​​​​ച്ചു​​​​കൂ​​​​ട​​​​ലി​​​​ന്‍റെ ഇ​​​​ട​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​യാ​​​​ണ് ഗ്രാ​​​​മീ​​​​ണ ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ൾ.​​ അ​​​​വ വീ​​​​ണ്ടെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ കു​​​​ട്ട​​​​നാ​​​​ട​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക ജീ​​​​വി​​​​തം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും. വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​ര​​​​മാ​​​​യും സാം​​​​സ്കാ​​​​രി​​​​കമാ​​​​യും ഒ​​​​രു നാ​​​​ടും ജ​​​​ന​​​​ത​​​​യും പി​​​​ൻ​​​​ത​​​​ള​​​​ള​​​​പ്പെ​​​​ടും.

ഒ​​​​രു സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെത​​​​ന്നെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​ണ് കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലൂ​​​​ടെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മിക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത്. അ​​​​തുകൊ​​​​ണ്ട് കു​​​​ട്ടി​​​​നാ​​​​ടി​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​ർ​​മാ​​ണ​​​​ത്തി​​​ൽ ഭാ​​​​ഗ​​​​മാ​​​​യി ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ളെ​​​​യും സാം​​​​സ്കാ​​​​രി​​​​ക നി​​​​ല​​​​യ​​​​ങ്ങ​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തണം.

മാ​​​​ത്യു ആ​​​​ന്‍റ​​​​ണി, വ​​​​യ​​​​ലാ​​​​റ്റു​​​​പ​​​​റ​​​​ന്പി​​​​ൽ, വാ​​​​ഴ​​​​പ്പ​​​​ള്ളി