Letters
വരുമാനമുള്ളവർ നൽകട്ടെ
Friday, September 14, 2018 10:48 PM IST
പ്ര​​​​ള​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹം ത​​​​ന്നെ. സ​​​​ർ​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ടു ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു മാ​​​​സ​​​​ത്തെ മൊ​​​​ത്തം ശ​​​​ന്പ​​​​ളം സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം അ​​​​ത്ര ദോ​​​​ഷ​​​​ക​​​​ര​​​​മ​​​​ല്ല എ​​​​ന്നു പ്ര​​​​ത്യ​​​​ക്ഷ​​​​ത്തി​​​​ൽ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു തോ​​​​ന്നി​​​​യേ​​​​ക്കാം. എ​​​​ന്നാ​​​​ൽ ആ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​ക്ഷ​​​​പാ​​​​തി​​​​ത്വം ഏ​​​​റെ​​​​യു​​​​ണ്ട്.
ഓ​​​​രോ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു​​​​മു​​​​ള്ള ആ​​​​കെ ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽനി​​​​ന്ന് പി​​​​എ​​​​ഫ്., ഇ​​​​ൻ​​​​ഷു​​​​റ​​​​ൻ​​​​സ്, വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​വു​​​​ക​​​​ൾ എ​​​​ല്ലാം കി​​​​ഴി​​​​ച്ച ശേ​​​​ഷ​​​​മു​​​​ള്ള തു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് കൈ​​​​യി​​​​ൽ കി​​​​ട്ടു​​​​ന്ന​​​​ത്. ഈ ​​​​പ​​​​ണംകൊ​​​​ണ്ട് ഒ​​​​രു മാ​​​​സം കു​​​​ടും​​​​ബം പു​​​​ല​​​​ർ​​​​ത്താ​​​​ൻ ക​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്; പ്ര​​​​ത്യേ​​​​കി​​​​ച്ചു താ​​​​ഴ്ന്ന ശ​​​​ന്പ​​​​ള​​​​ക്കാ​​​​രും തു​​​​ട​​​​ക്ക​​​​ക്കാ​​​​രും. അ​​​​വ​​​​രു​​​​ടെ​​​​യും ഒ​​​​രു മാ​​​​സ​​​​ത്തെ ശ​​​​ന്പ​​​​ളം പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം അ​​​​വ​​​​രോ​​​​ടു​​​​ള്ള ദ്രോ​​​​ഹ​​​​മാ​​​​ണ്.

പ​​​​ക​​​​രം ഉ​​​​യ​​​​ർ​​​​ന്ന വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള​​​​വ​​​​ർ കൂ​​​​ടു​​​​ത​​​​ൽ തു​​​​ക ന​​​​ൽ​​​​കു​​​​ന്ന​​​​ത​​​​ല്ലേ പ്രാ​​​​യോ​​​​ഗി​​​​കം? മാ​​​​സം 50,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ആ​​​​കെ ശ​​​​ന്പ​​​​ള​​​​മു​​​​ള്ള​​​​വ​​​​ർ അ​​​​ധി​​​​ക​​​​മു​​​​ള്ള തു​​​​ക പൂ​​​​ർ​​​​ണ​​​​മാ​​​​യും ന​​​​ൽ​​​​ക​​​​ട്ടെ. ഇ​​​​ത് അ​​​​ടു​​​​ത്ത ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ഈ​​​​ടാ​​​​ക്കി​​​​യാ​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി ഏ​​​​റെ​​​​ക്കു​​​​റെ പ​​​​രി​​​​ഹ​​​​രി​​​​ക്കാം. 50000 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ യോ​​​​ഗ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ 10000 അ​​​​ല്ലെ​​​​ങ്കി​​​​ൽ 20000 ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി ന​​​​ൽ​​​​ക​​​​ട്ടെ. ഒ​​​​രു ദ​​​​രി​​​​ദ്രസൗ​​​​ഹൃ​​​​ദ സ​​​​ർ​​​​ക്കാ​​​​ർ ആ ​​​​നി​​​​ല​​​​യി​​​​ലാ​​​​ണ് ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​ത്.

ജോ​​​​ഷി ബി. ​​​​ജോ​​​​ണ്‍ മ​​​​ണ​​​​പ്പ​​​​ള്ളി, കൊ​​​​ല്ലം