Letters
പ്ര​​​​ള​​​​യ​​​​വ​​​​ർ​​​​ണ​​​​ന മ​​​​ഹാ​​​​കാ​​​​വ്യ​​​​ത്തി​​​​ൽ
Tuesday, September 18, 2018 11:13 PM IST
ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന കൊ​​​​ല്ലവർ​​ഷം 1099 ലെ (​​​​എ​​​​ഡി 1924) വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ അ​​​​ധി​​​​ക​​​​രി​​​​ച്ച് മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ൽ ചെ​​​​റു​​​​ക​​​​ഥ​​​​ക​​​​ളും ക​​​​വി​​​​ത​​​​ക​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല ഒ​​​​രു നോ​​​​വ​​​​ലു​​​​പോ​​​​ലും വി​​​​ര​​​​ചി​​​​ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ക്കെ​​​​ടു​​​​തി​​​​ക​​​​ൾ ത​​​​ന്‍റെ ബാ​​​​ല്യ​​​​ത്തി​​​​ൽ അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​റി​​​​ഞ്ഞ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ത​​​​ക​​​​ഴി​​​​യു​​​​ടെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ എ​​​​ന്ന ചെ​​​​റു​​​​ക​​​​ഥ​​​​യു​​​​ടെ ര​​​​ച​​​​ന.

മീ​​​​ന​​​​ച്ചി​​​​ലാ​​​​റ്റി​​​​ലെ മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ ഒ​​​​രു വീ​​​​ട്ടി​​​​നു​​​​ള്ളി​​​​ലെ തു​​​​ണി​​​​ത്തൊ​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്ന് നി​​​​ർ​​​​ത്താ​​​​തെ ക​​​​ര​​​​യു​​​​ന്ന ഒ​​​​രു പെ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ ക​​​​ട​​​​വി​​​​ലെ വെ​​​​ട്ടു​​​​കാ​​​​ട്ടു പാ​​​​പ്പ​​​​ൻ എ​​​​ന്ന ക​​​​ട​​​​ത്തു​​​​കാ​​​​ര​​​​ൻ അ​​​​തി​​​​സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ആ ​​​​കു​​​​ട്ടി​​​​ക്ക് ഒ​​​​റോ​​​​ത എ​​​​ന്ന പേ​​​​രി​​​​ട്ടു മ​​​​ക​​​​ളാ​​​​യി വ​​​​ള​​​​ർ​​​​ത്തി​​​​യ ക​​​​ഥ​​​​യാ​​​​ണ് ഒ​​​​റോ​​​​ത എ​​​​ന്ന കാ​​​​ക്ക​​​​നാ​​​​ട​​​​ന്‍റെ നോ​​​​വ​​​​ൽ.

എ​​​​ന്നാ​​​​ൽ, ആ ​​​​വെ​​​​ള്ള​​​​പ്പൊ​​​​ക്ക കെ​​​​ടു​​​​തി​​​​ക​​​​ളു​​​​ടെ ദൃ​​​​ക്സാ​​​​ക്ഷി​​​​യും അ​​​​നു​​​​ഭ​​​​വ​​​​സ്ഥ​​​​നു​​​​മെ​​​​ന്ന ന്യാ​​​​യ​​​​മാ​​​​യും ഊ​​​​ഹി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു മ​​​​ഹാ​​​​ക​​​​വി​​​​യു​​​​ടെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക വ​​​​ർ​​​​ണ​​​​ന പ​​​​ല​​​​രും മ​​​​റ​​​​ന്നു​​​​വെ​​​​ന്നു​​​​തോ​​​​ന്നു​​​​ന്നു. ക​​​​ട്ട​​​​ക്ക​​​​യം ചെ​​​​റി​​​​യാ​​​​ൻ മാ​​​​പ്പി​​​​ള​​​​യു​​​​ടെ ശ്രീ​​​​യേ​​​​ശു​​​​വി​​​​ജ​​​​യം മ​​​​ഹാ​​​​കാ​​​​വ്യ​​​​ത്തെ​​​​യാ​​​​ണ് ഇ​​​​വി​​​​ടെ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഴ​​​​യ​​​​നി​​​​യ​​​​മ​​​​ത്തി​​​​ലെ മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​മാ​​​​ണു ക​​​​വി വി​​​​സ്ത​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​തി​​​​ലെ ഓ​​​​രോ​​​​ശ്ലോ​​​​ക​​​​ത്തി​​​​ലും ഇ​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട ക​​​​ഷ്‌​​​​ട​​​​ത​​​​ക​​​​ൾ​​​​ത​​​​ന്നെ​​​​യാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ങ്ങ​​​​നെ ഒ​​​​രു ര​​​​ച​​​​ന നി​​​​ർ​​​​വ​​​​ഹി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന് അ​​​​നു​​​​ഭ​​​​വ ര​​​​സി​​​​ക​​​​ത കൂ​​​​ടി​​​​യേ ക​​​​ഴി​​​​യൂ എ​​​​ന്നു വ്യ​​​​ക്തം.

ടി.​​​​ഒ. ജോ​​​​സ​​​​ഫ്, കൂ​​​​രോ​​​​പ്പ​​​​ട