Letters
പ​​​ണി​​​മു​​​ട​​​ക്കി​​​യിട്ട് എന്തായി‍?
Friday, September 21, 2018 1:07 AM IST
പൂ​​​ർ​​​ണ​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന മ​​​റ്റൊ​​​രു ഹ​​​ർ​​​ത്താ​​​ലു​​​കൂ​​​ടി നാം ​​​ആ​​​ച​​​രി​​​ച്ചു, എ​​​ന്തു​​​നേ​​​ടി? ഇ​​​ന്ധ​​​ന​ വി​​​ല​​വ​​​ർ​​​ധ​​​ന അ​​​സാ​​​ധാ​​​ര​​​ണ​​​മാം​​​വി​​​ധം കു​​​തി​​​ക്കു​​​ന്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ൽ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യോ? സ​​​മ​​​ര​​​വേ​​​ദി​​​യി​​​ൽ സ​​​ക​​​ല രാ​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളും ഒ​​​ന്നി​​​ച്ച​​​തി​​​ല​​​ല്ല രാ​​​ജ്യ പു​​​രോ​​​ഗ​​​തി അ​​​ട​​​ങ്ങു​​​ന്ന​​​ത്! വ്യ​​​ക്തി​​താ​​​ത്പ​​​ര്യ​​​ത്തി​​​ൽ ഒ​​​തു​​​ങ്ങാ​​​ത്ത​​​തും രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​ന് ഇ​​​ണ​​​ങ്ങു​​​ന്ന​​​തു​​​മാ​​​യ വി​​​ക​​​സ​​​നോ​​​ന്മു​​​ഖ വേ​​​ദി​​​യി​​​ലാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ ഒ​​​ന്നി​​​ക്കേ​​​ണ്ട​​​ത്.

ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​നു​​​ത​​​കു​​​ന്ന പ്രാ​​​യോ​​​ഗി​​​ക​​​വും ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കാ​​​നും കൂ​​​ടി എ​​​ല്ലാ​​​വ​​​ർ​​​ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഹ​​​ർ​​​ത്താ​​​ൽ ന​​​മ്മു​​​ടെ നാ​​​ടി​​​നെ പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​മെ​​​ന്നു​​​ള്ള​​​ത് ഇ​​​നി​​​യെ​​​ന്നാ​​​ണ് നാം ​​​തി​​​രി​​​ച്ച​​​റി​​​യു​​​ക? ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ദു​​​ഃസ​​​ഹ​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ്രാ​​​കൃ​​​ത​​​മാ​​​യ ഒ​​​രു സ​​​മ​​​ര​​​മു​​​റ​​​യാ​​​ണു ഹ​​​ർ​​​ത്താ​​​ൽ.

സ​​​മൂ​​​ഹ​​​ത്തി​​​ൽ ഒ​​​ട്ട​​​ന​​​വ​​​ധി പ്ര​​​ശ്ന​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും വ​​​ർ​​​ധി​​​ക്കു​​​ന്പോ​​​ഴും അ​​​വ​​​യി​​​ലൊ​​​ന്നും കാ​​​ര്യ​​​മാ​​​ത്ര ​പ്ര​​​സ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​തെ എ​​​ന്തി​​​നും ഏ​​​തി​​​നും പ​​​ണി​​​മു​​​ട​​​ക്കി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​ന്യാ​​​യ​​​മാ​​​ണ്. ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യും വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യും ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും തൊ​​​ടു​​​ത്തു​​​വി​​​ടാ​​​തെ നേ​​​താ​​​ക്ക​​​ളും ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും മു​​​ഖ്യ​​​ധാ​​​രാ​ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പ​​​ണ്ഡി​​​ത​​​രും സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്മാ​​​രും പ​​​രി​​​സ്ഥി​​​തി​​​വി​​​ദ​​​ഗ്ധ​​​രും തു​​​ട​​​ങ്ങി സ​​​മ​​​സ്ത നേ​​​തൃ​​​നി​​​ര​​​യും ഒ​​​രു മേ​​​ശ​​​യ്ക്കു ചു​​​റ്റു​​​മി​​​രു​​​ന്ന് മു​​​ഖാ​​​മു​​​ഖം രാ​​​ജ്യ​​​പു​​​രോ​​​ഗ​​​തി​​​യു​​​ടെ ആ​​​ക്കം കൂ​​​ട്ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യ​​​ണം.

ടോം ​​​ജോ​​​സ് ത​​​ഴു​​​വം​​​കു​​​ന്ന്