Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ടി.വി. അവതാരകർ ചെയ്യുന്നതും ചെയ്യരുതാത്തതും
Monday, September 24, 2018 10:46 PM IST
വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള മാനവ വളർച്ചയിലെ ഒരു നാഴികക്കല്ലാണ് ഇലക്ട്രോണിക് ദൃശ്യമാധ്യമങ്ങളുടെ വരവും വ്യാപനവും. മനുഷ്യർ സ്വപ്നേപി വിചാരിക്കാത്ത കാര്യങ്ങൾ ഇന്നു സാധ്യമായിരിക്കുന്നു. ഈ രംഗത്തെ വളർച്ചയെ ത്വരിതപ്പെടുത്തിയതു സമർഥരായ ടി.വി. അവതാരകരാണ്. ന്യൂജെൻ കുട്ടികൾ, ഭൂമുഖത്തെ ഏതു തൃണവിഷയവും പഠിച്ചൊരുങ്ങി, ആരോടും സംവദിച്ച് പ്രേക്ഷകരുടെ മുന്പിൽ തകർത്താടുന്പോൾ ആനന്ദിക്കാത്തവർ ആരാണുള്ളത്! എല്ലാ ടിവി അവതാരകരേയും അഭിനന്ദിക്കുന്നു.
അക്കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. നിങ്ങൾ പ്രതിപാദിക്കുന്നതിൽ അധികവും മാംസവും മജ്ജയുമുള്ള, ചുടുനിണമൊഴുകുന്ന ഹൃദയവും മനസുമുള്ള മനുഷ്യരെക്കുറിച്ചാണ്. വാക്കുകളും പ്രയോഗങ്ങളും പരസ്യമായി, ഒരു സുരക്ഷിത കേന്ദ്രത്തിലിരുന്നു പടച്ചുവിടുന്പോൾ ചില പരിമിതികൾ പാലിക്കുന്നത് ഏവർക്കും നല്ലതാണ്, വേണ്ടതാണ്. ഉടനടി നടപടിയൊന്നും കണ്ടില്ലെങ്കിലും നിങ്ങളുടെ പിഴവുകൾക്കു ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാകാം.
നിങ്ങൾ ഒരു ടിവി അവതാരകൻ മാത്രമാണ് എന്നു മറക്കാതിരിക്കുക. അതനുസരിച്ചുള്ള ചില സ്വാതന്ത്ര്യങ്ങൾ സമൂഹം നിങ്ങൾക്ക് അനുവദിച്ചുതന്നിട്ടുണ്ട്. അതിന്റെ മറയിൽ വ്യക്തികളേയും മാന്യസമൂഹങ്ങളേയും നിരന്തരം അടച്ചാക്ഷേപിക്കുന്ന വാക്കുകളും പ്രയോഗങ്ങളും നടത്തിക്കാണുന്നത് നിങ്ങളോടുള്ള ജനകീയ പ്രതിപത്തിയെ ഇല്ലാതാക്കും.
അടുത്ത കാലത്ത്, ഏറ്റവും ജനപ്രീതി കിട്ടേണ്ട ചില വിഷയങ്ങൾ അവതരിപ്പിച്ചപ്പോഴും ടി.വി അവതാരകർ അറുഹീനമായ വിധത്തിലുള്ള പരാമർശങ്ങൾ നടത്തിവരുന്നതായി നിഷ്പക്ഷ ജനവിഭാഗത്തിനു കാണേണ്ടി വരുന്നുണ്ട്. ഇതുകണ്ടു പ്രയാസപ്പെടുന്നവർ നിങ്ങളെ തെരുവിൽ നേരിടാൻ ഒരുങ്ങുന്നവരോ വലിയ പോർവിളി നടത്തി പരിചയമുള്ളവരോ അല്ല. അതൊന്നും ഈ വിഭാഗം ജനങ്ങളുടെ ജീവിതശൈലിയുമല്ല. എങ്കിലും നിരായുധരെ പരസ്യമായി പ്രഹരിക്കരുത്. നിങ്ങൾക്കു വേണ്ടതു പറഞ്ഞുകൊള്ളൂ, അതു നിർദോഷ ശ്രോതാക്കളുടെ മാറു പിളർത്തി ആവേണ്ട. നല്ല വാക്കുകളിൽ, നല്ല പ്രയോഗങ്ങളിൽ, മാന്യമായി ആയിക്കോളു.
ഒന്നോർക്കുക. നിങ്ങളും സാദാ മനുഷ്യർ തന്നെയാണ്. പ്രത്യേക അധീശാധികാരങ്ങൾ ഒന്നും നിങ്ങൾക്കുമില്ല. പഴയ കൂത്തിലെ ചാക്യാർമാരൊന്നുമല്ല നിങ്ങൾ. നേർക്കുനേർ മാന്യമായി പറഞ്ഞുകൊള്ളുക. പക്ഷേ , പ്രായത്തെ ബഹുമാനിക്കുക എന്ന സർവസാധാരണമായി കാണുന്ന നല്ല വഴക്കം അവഗണിക്കാതിരിക്കുക. പണ്ഡിതരെ ആക്ഷേപിക്കാതിരിക്കുക. മനുഷ്യരുടെ ഭൗതിക സ്ഥാനങ്ങൾക്ക് അൽപം വില കൊടുക്കുക. അമാനുഷിക ഭാവങ്ങൾ ഉപേക്ഷിക്കുക. ആരേക്കുറിച്ചും അവസാന വിധി വാചകം വായിക്കാതിരിക്കുക. മനുഷ്യർ ക്ഷമയോടെ കേൾക്കുന്നതു മുതലെടുക്കാതിരിക്കുക.
ചില വിഭാഗം ജനങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ദുഷ്ടലാക്കോടെ ആക്ഷേപിക്കാതിരിക്കുക. ആരുടേയും അടുക്കളയിലും അതിസ്വകാര്യ മേഖലകളിലും പ്രവേശിച്ചു നിഷ്ഠുര ആക്രമണം നടത്താതിരിക്കുക. ഭാവനയിൽ തോന്നുന്ന അവകാശങ്ങൾ നേടിക്കൊടുക്കാനുള്ള ബാധ്യത നിറവേറ്റുന്നതു കൊള്ളാം. പക്ഷേ അതു മറ്റൊരാൾക്കു ശ്വസിക്കാനുള്ള അവകാശം തള്ളിക്കളഞ്ഞാവരുത്. ലോകത്തിലെ ഒരു നല്ല മാധ്യമത്തെ ജനങ്ങൾ വെറുക്കാൻ ഇടവരുത്താതിരിക്കുക.
ഫിലിപ്പ് പഴേന്പള്ളി, പെരുവ
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.