Letters
മ​​​ണ​​​ൽ ക​​​ല​​​വ​​​റ ​​​സ്ഥാ​​​പിക്ക​​​ണം
Tuesday, October 23, 2018 12:14 AM IST
കേ​​​ര​​​ള​​​ത്തി​​​ലെ ഡാ​​​മു​​​ക​​​ളി​​​ൽ ഏ​​​ക​​​ദേ​​​ശം 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​ണ​​​ൽ നി​​​ക്ഷേ​​​പ​​​മു​​​ണ്ടെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. ഈ ​​​മ​​​ണ​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ ക​​​ല​​​വ​​​റ​​​യി​​​ൽ ശേ​​​ഖ​​​രി​​​ച്ചു പ്ര​​​ള​​​യ​​​ജ​​​ല​​​ത്തി​​​ൽ ന​​​ശി​​​ച്ചു​​​പോ​​​യ വീ​​​ടു​​​ക​​​ളു​​​ടെ​​​യും റോ​​​ഡു​​​ക​​​ളു​​​ടെ​​​യും പാ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യും. ത​​​ക​​​ർ​​​ന്നു​​​പോ​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ഃ​​​സൃ​​​ഷ്ടി​​​ക്ക് ഗ​​​ണ്യ​​​മാ​​​യ തു​​​ക ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ധാ​​​രാ​​​ളം പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ക്വാ​​​റി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നും ക​​​ഴി​​​യു​​​ന്ന​​​താ​​​ണ്. ഡാ​​​മു​​​ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന വെ​​​ള്ളം കൂ​​​ടു​​​ത​​​ലാ​​​യി സം​​​ഭ​​​രി​​​ക്കാ​​​നും ക​​​ഴി​​​യും. പെ​​​രി​​​യാ​​​റ്റി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് വ​​​ലി​​​യ ക​​​യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഓ​​​ട്ടും​​​പു​​​റം, ആ​​​ന​​​ക്ക​​​യം, സീ​​​ത​​​ക്ക​​​യം, കെ​​​ട്ടു​​​ചി​​​റ തു​​​ട​​​ങ്ങി​​​യ ക​​​യ​​​ങ്ങ​​​ൾ നി​​​ക​​​ന്നു വ​​​ലി​​​യ മ​​​ണ​​​ൽ​​​ത്തി​​​ട്ട​​​ക​​​ൾ രൂ​​​പം​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ബെ​​​ന്നി വാ​​​ളി​​​കു​​​ളം, ഉ​​​പ്പു​​​ത​​​റ