Letters
സി​​​ഗ്ന​​​ൽ ലൈ​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം അ​​​നി​​​വാ​​​ര്യം
Saturday, November 3, 2018 12:59 AM IST
ഇ​​​ന്ധ​​​ന വി​​​ല​​വ​​​ർ​​ധ​​​ന​ ദി​​​നം​​​പ്ര​​​തി ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ പോ​​​ലും നി​​​ര​​​ത്തി​​​ൽ പു​​​തു​​​താ​​​യി ഇ​​​റ​​​ങ്ങു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഒ​​​രു കു​​​റ​​​വും ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല എ​​​ന്ന​​​ത് ഒ​​​രു വ​​​സ്തു​​​ത​​​യാ​​​ണ്. ഇ​​​ട​​​ത്ത​​​രം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന​​​ത് കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു.

സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന വ​​​ലി​​​യൊ​​​രു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണു വാ​​​ഹ​​​ന​​​പ്പെ​​രു​​​പ്പം . വാ​​​ഹ​​​ന​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു റോ​​​ഡി​​​ന്‍റെ വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​തു പ്ര​​​ായോ​​​ഗി​​​ക​​​മ​​​ല്ല. ഇ​​​തി​​​ന്‍റെ പ​​​രി​​​ണി​​​ത ഫ​​​ല​​​മാ​​​ണ് നി​​​ര​​​ത്തു​​​ക​​​ളി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ട്രാ​​​ഫി​​​ക് ബ്ലോ​​​ക്ക്. ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ൽ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ലു​​​ള്ള​​​തു​​മൂ​​​ലം പ​​​ല പ്ര​​​ധാ​​​ന റോ​​​ഡു​​​ക​​​ളു​​​ടെ​​​യും നി​​​യ​​​ന്ത്ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​ന് ക​​​ഴി​​​യു​​​ന്നു​​ണ്ട്. നി​​​ര​​​വ​​​ധി അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണ് ഇ​​​തു​​​മൂ​​​ലം ഒ​​​ഴി​​​വാകു​​​ന്ന​​​ത്.

ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ൽ ലൈ​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം രാ​​​വി​​​ലെ എ​​ട്ടു മു​​​ത​​​ൽ രാ​​​ത്രി എ​​ട്ടു വ​​​രെ​​​യാ​​​ണ്. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു മ​​​ണി​​​ക്ക് മു​​​മ്പു​​ത​​​ന്നെ ലൈ​​​റ്റു​​​ക​​​ൾ ഓ​​​ഫ് ചെ​​​യ്യും. ഇ​​​തേ​​സ​​​മ​​​യ​​​ത്ത് റോ​​​ഡു​​​ക​​​ളി​​​ലെ തി​​​ര​​​ക്ക് കു​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു വാ​​​സ്ത​​​വം. അ​​​തു​​​പോ​​​ലെ പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ ഏ​​ഴു മ​​​ണി മു​​​ത​​​ൽ ത​​​ന്നെ റോ​​​ഡു​​​ക​​​ളി​​​ൽ ന​​​ല്ല തി​​​ര​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. ഇ​​​തു​​​മൂ​​​ലം രാ​​​വി​​​ലെ​​യും രാ​​​ത്രി​​യിലും റോ​​​ഡു​​​ക​​​ളി​​​ൽ ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ക​​​യും ഇ​​​ന്ധ​​​ന ന​​​ഷ്ടം ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​​തി​​​നാ​​​ൽ സി​​​ഗ്ന​​​ൽ ലൈ​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്ക​​ണം.

സി. ​​എ​​​നോ​​​യ്, എ​​​നോ​​​യ് ഭ​​​വ​​​ൻ, താ​​​ന്നി, മ​​​യ്യ​​​നാ​​​ട്