Letters
സം​​​സ്ഥാ​​​ന​​​ത്തു പോ​​​ലീ​​​സ് രാ​​​ജോ​?
Friday, November 16, 2018 2:03 AM IST
സ​​മൂ​​​ഹ​​മാ​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​യും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ​​​യും വി​​​മ​​​ർ​​​ശി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​രു​​​ക​​യാ​​ണ്. അ​​​ധി​​​ക്ഷേ​​​പ​​​വും അ​​​വ​​​ഹേ​​​ള​​​ന​​​വും ശ​​​രി​​​യ​​​ല്ല. എ​​ന്നാ​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചി​​​ല​​​ർ​​​ക്കു മാ​​​ത്രം നീ​​​തി കി​​​ട്ടു​​​ന്ന​​​ത് അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​ണ്. സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി സി​​​പി​​​എം സൈ​​​ബ​​​ർ സ​​​ഖാ​​​ക്ക​​​ളും പോ​​​ലീ​​​സ് ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​രുമ​​​ട​​​ക്കം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​ങ്ങ​​​നെ ഒ​​​ട്ടേ​​​റെ പേ​​​രെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി കൊ​​​ടു​​​ത്താ​​​ലും യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും ഇ​​​ല്ല.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞ​​​തി​​​ന് ഇ​​​തു​​​വ​​​രെ ഇ​​​രു​​​പ​​​ത്ത​​​ഞ്ചോ​​​ളം പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യ്ക്കെ​​​തി​​​രെ നി​​​ര​​​ന്ത​​​രം ശ​​​ബ്ദി​​​ക്കു​​​ന്ന ആ​​​രു​​​ടെ​​​യും ശ​​​ബ്ദം ഉ​​​യ​​​ർ​​​ന്നു ക​​​ണ്ടി​​​ല്ല. ചി​​​ല​​​രു​​​ടെ പ​​​രാ​​​തി വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​ർ കേ​​​ൾ​​​ക്കും. ചി​​​ല​​​ർ​​​ക്കെ​​​തി​​​രെ മാ​​ധ്യ​​​മ വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കും. ഇ​​​ര​​​ട്ട നീ​​​തി​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത്.

കെ.​​​വി.​​​ഹ​​​രി​​​ദാ​​​സ്, തി​​​രു​​​വ​​​ഞ്ചൂ​​​ർ