Letters
റബർ കർഷകരെ വഞ്ചിച്ചവർ
Sunday, December 9, 2018 11:32 PM IST
കേ​​​​​ര​​​​​ള‌​​​​​ത്തി​​​​​ൽ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ഇ​​​​​ന്ന് റ​​​​​ബ​​​​​ർ​​​​​ഷീ​​​​​റ്റി​​​​​ന് കി​​​​​ട്ടു​​​​​ന്ന നാ​​​​​മ​​​​​മാ​​​​​ത്ര​​​​​മാ​​​​​യ നൂ​​​​​റു രൂ​​​​​പ കൊ​​ണ്ട് ഒ​​​​​രു വി​​​​​ധ​​​​​ത്തി​​​​​ലും കു​​​​​ടും​​​​​ബ​​​​​ജീ​​​​​വി​​​​​തം മു​​​​​ന്നോ​​​​​ട്ടു ന​​​​​യി​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​വാ​​​​​ഹ​​​​​മി​​​​​ല്ലാ​​​​​താ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഓ​​​​​രോ രാ​​​​​ജ്യ​​​​​ത്തി​​​​​നും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യും നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളും ഭ​​​​​ര​​​​​ണം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​മു​​ണ്ട്. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ഹാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​ണ് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ. റ​​​​​ബ​​​​​റി​​​​​നു കി​​​​​ലോ​​​​​യ്ക്ക് 300 രൂ​​​​​പ​​​​​യെ​​​​​ങ്കി​​​​​ലും നി​​​​​ശ്ച​​​​​യി​​​​​ച്ച് അ​​​​​തു ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭ്യ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​ത് സാ​​​​​മാ​​​​​ന്യ​​​​​നീ​​​​​തി മാ​​​​​ത്ര​​​​​മാ​​​​​ണ്.

റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ഒ​​​​​ന്ന​​​​​ട​​​​​ങ്കം വ​​​​​ഞ്ചി​​​​​ച്ച് കീ​​​​​ശ​​​​​വീ​​​​​ർ​​​​​പ്പി​​​​​ച്ച് റ​​​​​ബ​​​​​ർ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ വ​​​​​ള​​​​​രു​​​​​ന്നു. രാ​​​​​ജ്യം ഭ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യം നോ​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​ര​​​​​ല്ലേ? അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര വി​​​​​ല നോ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​ര​​​​​ല്ല​​​​​ല്ലോ അ​​വ​​ർ. റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ന്യാ​​​​​യ​​​​​മാ​​​​​യ വി​​​​​ല ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​തെ വ​​​​​ഞ്ചി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ആ​​​​​രെ​​​​​ല്ലാ​​​​​മാ​​​​​യാ​​​​​ലും അ​​​​​വ​​​​​ർ ശി​​​​​ക്ഷാ​​​​​വി​​​​​ധി​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​ര​​​​​ല്ലേ‍?

ബേ​​​​​ബി വ​​​​​ട​​​​​ക്കേ ​​​കു​​​​​ന്നും​​​​​പു​​​​​റ​​​​​ത്ത്, വ​​​​​ഞ്ചി​​​​​മ​​​​​ല