Letters
അ​​​​തി​​​​ജീ​​​​വ​​​​ന​​​​കാ​​​​ല​​​​ത്തെ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ
Monday, January 7, 2019 9:53 PM IST
പ്ര​​​​ള​​​​യ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണ്ടു​​പോ​​​​യ നാ​​​​ടി​​​​നെ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ജാ​​​​തി​​​​യും മ​​​​ത​​​​വും രാ​​​​ഷ്‌ട്രീ​​​​യ​​​​വും മ​​​​റ​​​​ന്നാ​​​​ണ് നാം ​​​​ഒ​​​​ന്നി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, ദു​​​​ര​​​​ന്ത​​​​കാ​​​​ല​​​​ത്ത് ഒ​​​​ളി​​​​പ്പി​​​​ച്ച വെ​​​​റു​​​​പ്പും പ​​​​ക​​​​യും അ​​​​തി​​​​ന്‍റെ എ​​​​ല്ലാ ഭീ​​​​ക​​​​ര​​​​ത​​​​യോ​​​​ടും കൂ​​​​ടി പു​​​​റ​​​​ത്തു​​വ​​​​രു​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ കാ​​​​ഴ്ച.

പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നി​​​​ച്ചു​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് നാം ​​​​പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ നാ​​​​ട്ടി​​​​ൽ ക​​​​ലാ​​​​പം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ത്തെ​​​​ങ്കി​​​​ലും ഇ​​​​ക്കൂ​​​​ട്ട​​​​ർ സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യ അ​​ച്ച​​​​ട​​​​ക്ക​​​​മെ​​​​ന്ന മ​​​​ര്യാ​​​​ദ പാ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് നാം ​​​​ക​​രു​​തി. എ​​​​ന്നാ​​​​ൽ, അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒൗ​​​​ന്ന​​​​ത്യം ന​​​​മ്മു​​​​ടെ മി​​​​ക്ക രാ​​ഷ്‌​​ട്രീ​​​​യ നേ​​​​താ​​ക്ക​​ൾ​​ക്കു​​​​മി​​​​ല്ല എ​​​​ന്ന​​​​താ​​​​ണു വാ​​​​സ്ത​​​​വം.

തോ​​​​മ​​​​സ് തു​​​​ണ്ടി​​​​യ​​​​ത്ത്, കൂ​​​​ട​​​​ൽ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട