|
| Back to Home | |
ഹർത്താലുകൾ കേരളത്തിന് അപമാനം |
ജനാധിപത്യ സംവിധാനത്തിൽ ന്യായമായ പ്രതിഷേധങ്ങൾക്ക് അവകാശമുണ്ട്. അതേപോലെ സമരം ചെയ്യാതിരിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ട്. 2018ൽ കേരളത്തലാകമാനം 97 ഹർത്താലുകൾ നടന്നു. അക്രമങ്ങളിലും ക്രമസമാധാന പാലനത്തിനുമായി കോടികൾ ചെലവായി. ഇതിനുപുറമേ ഉത്പാദന നഷ്ടമായി ശതകോടികൾ വേറെയും. ഇതിലുപരിയായി, പൊലിഞ്ഞുപോയ എത്രയോ മനുഷ്യ ജീവനുകൾ! പ്രതിഷേധിക്കാൻ എത്രയോ നല്ല മാർഗങ്ങളുണ്ട്! സ്വയം പണിമുടക്കുക, ഗതാഗത തടസം വരുത്താതെ പ്രകടന റാലികൾ നടത്തുക, പത്രസമ്മേളനങ്ങൾ നടത്തുക, ലഘുലേഖ വിതരണം, ആധുനിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുക തുടങ്ങിയ ധാരാളം സമരരീതികൾ സ്വീകാര്യമായുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും കേരള മോഡൽ ഹർത്താലുകൾ നടത്താറില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ നമ്മുടെ പ്രബുദ്ധമെന്നു കരുതപ്പെടുന്ന കേരളനാട് ഒന്നു മാറി ചിന്തിച്ച് പ്രവർത്തിച്ചു മാതൃക കാണിക്കുന്നത് ഉചിതമായിരിക്കും. ജോപ്പച്ചൻ പറയരുതോട്ടം, പാണപിലാവ്, പമ്പാവാലി നോർത്ത്
|
ഹർത്താലും അക്രമരാഷ്ട്രീയവും ചില ഉപചോദ്യങ്ങളും | ഹർത്താൽ അക്രമരാഷ്ട്രീയം കോടതിവിധികൾ എന്നിത്യാദി സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ഉപന്യാസം ത | |
വികസനത്തിനു തുരങ്കംവയ്ക്കുന്നതു നിർത്തണം | ദൈവം എല്ലാ പക്ഷികൾക്കും ഭക്ഷണം നൽകുന്നു, എന്നാൽ, അവിടുന്ന് ഒന്നിന്റെയും കൂട്ടിൽ കൊണ്ടുപോയി ഭക്ഷണം വയ്ക്കാറില്ല എ | |
വെറുതെ കളയാനുള്ളതല്ല സമയം | “ഒരു മണിക്കൂറിന്റെ അറുപത് മിനിറ്റുകൾ കൊണ്ട് ഒരുവൻ ചെയ്യുന്ന പ്രവൃത്തികൾക്കനുസരിച്ചാണ് അയാൾ | |
റോഡുകൾ കൈയേറരുത് | കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകൾ ആർക്കും എന്തും ചെയ | |
ആശങ്കാജനകമായ കണക്കുകൾ | കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ തികച്ചും ആശങ്കാജനകമാണ്. 2018ൽ 4199 മരണങ്ങ | |
സ്ത്രീകളുടെ അധ്വാനം മാനിക്കപ്പെടണം | ഒരു ഭർത്താവിന്റെയും ഭാര്യയുടെയും ജോലിഭാരം തുലനം ചെയ്തു നോക്കിയാൽ ഭർത്താവിന്റെ ജോലിഭാരത്തേക്കാൾ വളരെ കൂ | |
ഉടൻ നടപടി വേണം | വിദേശത്തുനിന്നു മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു കൂലി ഈടാക്കുന്നത് ഈ രാജ്യത്തെ പ്രവാസികളോട് ചെയ്യുന്ന ക്രൂ | |
കടം എഴുതിത്തള്ളൽ ലോലിപോപ്പ് വിതരണമല്ല | കടഭാരംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ ജീവനൊടുക്കുന്ന കർഷകരെ രക്ഷിക്കാനാണ് മധ | |
|
|
|
|
|
|
|
|
|
Rashtra
Deepika LTD |
|
|
Copyright @ 2018 , Rashtra Deepika Ltd. |
|
|