Letters
ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​രി​​ധി​​വി​​ടു​​ന്നോ?
Sunday, January 20, 2019 11:06 PM IST
കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദൃ​​​​ശ്യ​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി, അ​​​​വ​​​​ർ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടോ? അ​​​​വ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഹാ​​​​സ്യ പ​​​​രി​​​​ഹാ​​​​സ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്തി​​​​ഹ​​​​ത്യ​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്നു​​​​ണ്ടോ? ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഒ​​​​രു പൊ​​​​തു മാ​​​​ന്യ​​​​ത പു​​​​ല​​​​ർ​​​​ത്തേ​​​​ണ്ടേ? സ്വ​​​​കാ​​​​ര്യ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടേ​​​​യും വ്യ​​​​ക്തി​​​​ക​​​​ളു​​​​ടേ​​​​യും സ്വ​​​​കാ​​​​ര്യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്നു കാ​​​​ണു​​​​ന്ന വ​​​​ണ്ണം പൊ​​​​തു ച​​​​ർ​​​​ച്ച​​​​യാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടോ?

ഒ​​​​റ്റ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ക​​​​ളെ മു​​​​ന്നി​​​​ൽ​​നി​​ർ​​​​ത്തി വ​​​​ലി​​​​യ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ വ​​​​ലി​​​​യ വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ മി​​​​ക്ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്നി​​​​ല്ലേ?

ഈ ​​​​നി​​​​ല തു​​​​ട​​​​ർ​​​​ന്നാ​​​​ൽ നാ​​​​ട്ടി​​​​ൽ ക്ര​​​​മേ​​​​ണ ഒ​​​​രു അ​​​​രാ​​​​ജ​​​​ക​​​​ത്വ പ്ര​​​​വ​​​​ണ​​​​ത​​​​യ്ക്കു പ്രാ​​​​മു​​​​ഖ്യം ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ലേ? ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ ത​​​​ന്നെ മാ​​​​ന്യ​​​​ത ക​​​​ള​​​​ഞ്ഞുകു​​​​ളി​​​​ക്കു​​​​ക​​​​യ​​​​ല്ലേ?

ഫി​​​​ലി​​​​പ്പ് പ​​​​ഴേ​​​​ന്പ​​​​ള്ളി, പെ​​​​രു​​​​വ