Letters
വി​​​ധ​​​വാ​​​പെ​​​ൻ​​​ഷ​​​ൻ: പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​ണം
Thursday, March 7, 2019 12:45 AM IST
വി​​​ധ​​​വ​​​ക​​​ളും 50 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​വി​​​വാ​​​ഹി​​​ത പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളും പു​​​ന​​​ർ​​​വി​​​വാ​​​ഹി​​​ത​​​യാ​​​യി​​​ട്ടി​​​ല്ല എ​​​ന്നു ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യ സാ​​​ക്ഷ്യ​​​പ​​​ത്രം ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ഓ​​​ഫീ​​​സി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​നി പെ​​​ൻ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​മെ​​​ന്ന പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണം.

പ​​​ല ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും, റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​വ​​​രെ നേ​​​രി​​​ൽ അ​​​റി​​​യി​​​ല്ല എ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ൽ​​​കാ​​​തെ 8090 വ​​​യ​​​സു​​​ള്ള​​വ​​​രെ​​പ്പോ​​ലും ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ ക​​​യ​​​റി​​​യി​​​റ​​​ങ്ങി ഇ​​​വ​​​ർ വ​​ല​​യു​​​ന്നു. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രോ​​​ട് പു​​​ല​​​ർ​​​ത്തേ​​​ണ്ട ക​​​രു​​​ണ​​​യെ​​​ങ്കി​​​ലും ഈ ​​​അ​​​ഗ​​​തി​​​ക​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ കാ​​​ട്ട​​​ണം.

നേ​​​ര​​​ത്തേ വി​​​ധ​​​വാ പെ​​​ൻ​​​ഷ​​​ൻ, അ​​​വി​​​വാ​​​ഹി​​​ത പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​വ​​​ർ വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​ല്ലെ​​​ന്ന് സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ രേ​​​ഖ ഓ​​​രോ വ​​​ർ​​​ഷ​​​വും സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​യി​​​രു​​​ന്നു.​​പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണം.

ജോ​​​ജി തൈ​​​ക്കൂ​​​ട​​​ൻ, ക​​​രു​​​വ​​​ന്നൂ​​​ർ