Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
മുന്തിരിക്കായി ചാടിനോക്കി, കിട്ടാതായപ്പോൾ...
Wednesday, March 13, 2019 11:19 PM IST
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അന്പതുവർഷം നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) ടെൻഡറിൽ പങ്കെടുത്തു സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇടതുപക്ഷം സമരപരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ടെൻഡറിലൂടെ മത്സരിച്ച് പരാജയം ഏറ്റുവാങ്ങുന്നതിനു മുമ്പ് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരേ വിമാനത്താവള സംരക്ഷണ മാർച്ചും കാൽനട ജാഥയും മേഖലാ ജാഥകളും രാജ്ഭവനു മുന്നിൽ സത്യഗ്രഹവും കേസുമൊക്കെ നടത്തിയിരുന്നുവെങ്കിൽ അതിനൊരു ആദർശത്തിന്റെ പരിവേഷം ഉണ്ടാകുമായിരുന്നു.
ബിഡ്ഡിംഗിൽ പരാജയപ്പെട്ടതിനുശേഷമാണു സമരപരിപാടികളും തിരുവനന്തപുരം വിമാനത്താവള വികസനത്തിനു തടസങ്ങൾ സൃഷ്ടിക്കുമെന്ന ഭീഷണിയും മുഴക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ടെൻഡറിൽ പങ്കെടുക്കുന്നതിനുമുന്പ് സ്വകാര്യ മേഖലയ്ക്ക് വിമാനത്താവളം കൈമാറുന്നത് രാജ്യതാത്പര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞതുമില്ല.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ടെൻഡറിലൂടെ കിട്ടാതായപ്പോൾ ടെൻഡറിൽ അഴിമതി ആരോപിക്കുന്നു. ടെൻഡർ മത്സരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കന്പനിക്കാണ് വിമാനത്താവള അവകാശം കിട്ടിയിരുന്നതെങ്കിൽ ഇപ്പറയുന്ന അഴിമതി ആരോപണം ഉന്നയിക്കുമായിരുന്നോ? ഓരോ യാത്രക്കാരന്റെയും പേരിൽ എഎഐയ്ക്ക് നൽകുന്ന ഫീസിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ ക്ഷണിച്ചിരുന്നത്. നിലവിൽ ഒരു യാത്രക്കാരനിൽ നിന്നും യൂസർഫീസായി 398 രൂപ വാങ്ങുന്നതിൽ നിന്നും 168 രൂപ എഎഐയ്ക്ക് നൽകാമെന്നാണ് അദാനിയുടെ ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 135 രൂപയാണ് ടെൻഡറിൽ അടയാളപ്പെടുത്തിയത്.
ടെൻഡറിൽ പങ്കെടുക്കുന്നവർ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന തുകയെക്കാൾ പത്തുശതമാനം താഴെയാണ് സർക്കാർ കന്പനി രേഖപ്പെടുത്തുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ സ്ഥാപനത്തിനു ടെൻഡർ ഉറപ്പിച്ചുകൊടുക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. പത്തുശതമാനം ഇളവിലൂടെ അദാനിയുടെ കന്പനിയോടൊപ്പം എത്താൻ സംസ്ഥാന സർക്കാരിന്റെ കന്പനിക്ക് കഴിഞ്ഞില്ല.
സംസ്ഥാന സർക്കാരിന്റെ നിക്ഷേപം കൂടിയുള്ള 30,000 കോടിയിലധികം രൂപ വിലവരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ഒരു രൂപ പോലും മുടക്കാതെ അന്പത് വർഷത്തേക്ക് പാട്ടത്തിന് നല്കിയത് നീതികരിക്കാനാവില്ല. യൂസർഫീയിൽ നിന്നു മാത്രമല്ല വിമാനത്താവളത്തിൽ വിവിധതരം ബിസിനസ് നടത്തിയും അദാനി ലാഭം കൊയ്യും. പൊതുമുതൽ സ്വകാര്യ വ്യക്തിക്ക് എത്തുന്നതിന് മുന്പ് ടെൻഡറിൽ പങ്കെടുക്കാതെ സർക്കാർ കോടതിയെ സമീപിച്ചിരുന്നെങ്കിൽ അതിനൊരു സാംഗത്യം ഉണ്ടാകുമായിരുന്നു. ഇതു ചക്കരക്കുടത്തിൽ കൈയിടാനായി ശ്രമിച്ചിട്ട് കിട്ടാതായതിലുള്ള പ്രതിഷേധം പോലെയായിപ്പോയി.
സ്വകാര്യവത്കരണത്തിനെതിരേയാണ് സമരമെന്നു പറയുന്പോൾ സ്വകാര്യവത്കരണ തീരുമാനം വന്നപ്പോൾ തന്നെ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കുകയും നിയമപരമായി കോടതിയെ സമീപിക്കുകയും ചെയ്യണമായിരുന്നു. അതു ചെയ്യാതെ തങ്ങൾക്ക് ടെൻഡർ കിട്ടാതായപ്പോഴാണ് അദാനിയെ വിമാനത്താവളം നടത്താൻ അനുവദിക്കില്ലെന്നു പറഞ്ഞു വെല്ലുവിളിക്കുന്നത്.
വെറുതെ ഉദാരവത്കരണത്തിനെതിരേ സിപിഎം വാക്തോരണി ഉതിർക്കുന്നുവെന്നു മാത്രം കാണാം. ഇന്നത്തെ ലോക സാമൂഹ്യവ്യവസ്ഥയിൽ ആഗോളീകരണം ഒരു യാഥാർഥ്യമാണ്. അതിന് ബദൽ എന്നൊക്ക സിപിഎം പറഞ്ഞ് അണികളെ കബളിപ്പിച്ച് പിടിച്ചുനിർത്താൻ ഉപയോഗിക്കുന്ന പദമാണ് ബദൽ നയം. ആഗോളീകരണത്തിനെതിരേ മറ്റൊരു ബദൽ പ്രായോഗികമായി എവിടെയും ആവിഷ്കരിച്ച് നടപ്പിലാക്കി ഇതുവരെ വിജയിച്ചിട്ടില്ല.
റഷ്യയും ചൈനയും ആഗോളവത്കരണത്തിന്റെ പ്രചാരകരും വക്താക്കളുമാണ്. കേരളം സ്വകാര്യ മുതലാളിമാരെ ഇങ്ങോട്ട് ആകർഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ഉദാരവത്കരണത്തിന്റെ സന്തതികളായ പിപിപി പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മത്സരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പിപിപി നയം നടപ്പിലാക്കുന്നതിന്റെ നടത്തിപ്പ് അവകാശം കിട്ടാതെ പോയപ്പോഴാണ് അവർ ഈ കോലാഹലങ്ങളെല്ലാം കാട്ടിക്കൂട്ടുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവും കാണുന്നില്ല.
എം. ജോൺസൺ റോച്ച് അന്പലത്തുമൂല
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.