Letters
ശ​​​​ക്ത​​​​മാ​​​​യ വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടാ​​​​ക​​​​ണം
Saturday, March 16, 2019 11:20 PM IST
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ടു​​​​ക്കി​​​​യും വ​​​​യ​​​​നാ​​​​ടും കൂ​​​​ടു​​​​ത​​​​ൽ ദു​​ര​​ന്ത​​ങ്ങ​​ളു​​ടെ വാ​​ർ​​ത്ത​​ക​​ൾ ​​കേ​​ൾ​​ക്കേ​​ണ്ടി​​വ​​രു​​ന്നു. വി​​​​ല​​​​യി​​​​ടി​​​​വും കൃ​​​​ഷി​​​​നാ​​​​ശ​​​​വു​​​​മാ​​​​ണ് ക​​ർ​​ഷ​​ക ദു​​രി​​ത​​ത്തി​​നു കാ​​​​ര​​​​ണം. ഏ​​​​ലം ഒ​​​​ഴി​​​​ച്ചു​​​​ള്ള എ​​​​ല്ലാ വി​​​​ള​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു. കൂ​​​​ലി​​ച്ചെ​​​​ല​​​​വും കൃ​​​​ഷി​​​​ച്ചെ​​​​ല​​​​വും കൂ​​​​ടി. കു​​​​രു​​​​മു​​​​ള​​​​കി​​​​ന് 750 രൂ​​​​പ കി​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത് 300 രൂ​​​​പ​​​​യാ​​​​യി. പ​​​​റി​​​​ച്ചാ​​​​ൽ 67 കി​​​​ലോ കി​​​​ട്ടി​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് മൂ​​​​ന്നു കി​​​​ലോ കി​​​​ട്ടു​​​​ന്ന അ​​​​വ​​​​സ്ഥ. കൂ​​​​ലി 700നു ​​​​മു​​​​ക​​​​ളി​​​​ൽ. മൂ​​​​ന്നു കി​​​​ലോ വി​​​​റ്റാ​​​​ൽ കി​​​​ട്ടു​​​​ന്ന​​​​ത് 900 രൂ​​​​പ.

വി​​​​പ​​​​ണി​​​​യി​​​​ൽ പ​​​​യ​​ർ വി​​റ്റാ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു ചി​​​​ല ദി​​​​വ​​​​സം കി​​​​ട്ടു​​​​ന്ന വി​​​​ല കി​​​​ലോ​​​​യ്ക്ക് 20 രൂ​​​​പ. ക​​​​ട​​​​യി​​​​ൽ വാ​​​​ങ്ങാ​​​​ൻ ചെ​​​​ല്ലു​​​​ന്ന​​​​വ​​​​ർ​​​​ക്കു കൊ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് 60 രൂ​​​​പ. കൊ​​​​ക്കോ, കാ​​​​പ്പി, റ​​​​ബ​​​​ർ തു​​​​ട​​​​ങ്ങി​​​​യ നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ളു​​ടെ​​യും പാ​​​​വ​​​​യ്ക്ക, ചേ​​​​ന്പ്, ചേ​​​​ന തു​​​​ട​​​​ങ്ങി​​​​യ കാ​​​​ർ​​​​ഷി​​​​ക വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്ഥി​​​​തി​​​​യും ഇ​​​​തു​​​​ത​​​​ന്നെ. ഒ​​​​രു വ​​ശ​​ത്ത് വി​​​​ല​​​​യി​​​​ടി​​​​ച്ചു വാ​​​​ങ്ങു​​​​ന്ന ഇ​​​​ട​​​​ത്ത​​​​ട്ടു​​​​ലോ​​​​ബി . മ​​റു​​വ​​ശ​​ത്തു വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം.

കു​​​​രു​​​​മു​​​​ള​​​​കു​​​​പോ​​​​ലു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​യ്ക്കാം. കാ​​​​പ്പി​​​​യും, കു​​​​രു​​​​മു​​​​ള​​​​കും സം​​​​ഭ​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യാ​​​​ൽ നി​​​​മി​​​​ഷം​​​​നേ​​​​രം കൊ​​​​ണ്ട് മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ പ്ര​​​​തി​​​​ഫ​​​​ല​​​​നം ഉ​​​​ണ്ടാ​​​​കും. സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നും സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​യ്ക്ക​​​​ലി​​​​നും കോ​​​​ൾ​​​​ഡ് സ്റ്റോ​​​​റേ​​​​ജ് ഉ​​​​ൾ​​​​പ്പെ​​​​ടെ വ​​​​ലി​​​​യ ഒ​​​​രു സം​​​​ഭ​​​​ര​​​​ണ​​​​ന​​​​യം സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും കൃ​​​​ഷി അ​​​​ന്യം നി​​​​ല്ക്കു​​​​ക​​​​യും ചെ​​​​യ്യും. വ​​​​ന്യ മൃ​​​​ഗ​​​​ങ്ങ​​​​ൾ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ത​​​​ന്പ​​​​ടി​​​​ക്കു​​​​ന്ന​​​​ത് ത​​​​ക​​​​ർ​​​​ത്തു ത​​​​ര​​​​ണം. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ല കൃ​​​​ഷി​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കും. എ​​​​ത്ര​​​​യും വേ​​​​ഗം ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഇ​​​​ട​​​​പെ​​​​ട​​​​ൽ ശ​​​​ക്ത​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക​​​​ണം.

ജോ​​​​സ് പു​​​​ത്തേ​​​​ട്ട്, പാ​​​​ണ്ടി​​​​പ്പാ​​​​റ, ഇ​​​​ടു​​​​ക്കി