Letters
ഇ​​​​​ത്ര​​​​​യും സ​​​​​മ​​​​​യ​​​​​ദൈ​​​​​ർ​​​​​ഘ്യം വേ​​ണോ?
Monday, April 1, 2019 10:46 PM IST
രാ​​​​​ജ്യ​​​​​ത്തെ തൊ​​​​​ണ്ണൂ​​​​​റുകോ​​​​​ടി​​​​​യി​​​​​ൽ പ​​​​​രം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ തെ​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നാ​​​​​ണ് രാ​​​​​ജ്യം സാ​​​​​ക്ഷി​​​​​യാ​​​​​കാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​ത്.​​ ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​ന​​​​​ത​​​​​യു​​​​​ടെ ഭാ​​​​​വി ആ​​​​​രു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ലാ​​​​​ണെ​​​​​ന്ന​​​​​റി​​​​​യാ​​​​​ൻ നീ​​​​​ണ്ട ഒ​​​​​ന്ന​​​​​ര മാ​​​​​സ​​​​​ത്തോ​​​​​ള​​​​​മു​​​​​ള്ള കാ​​​​​ത്തി​​​​​രി​​​​​പ്പ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കെ​​​​​ന്ന പോ​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും ദു​​​​​ഃസ​​​​​ഹ​​​​​മാ​​​​​ണ്.

ര​​​​​ണ്ടും മൂ​​​​​ന്നും ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ൽത​​​​​ന്നെ വ​​​​​ള​​​​​രെ ഭം​​​​​ഗി​​​​​യാ​​​​​യി പൂ​​​​​ർ​​​​​ത്തീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ മാ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം നീ​​​​​ണ്ടു പോ​​​​​കു​​​​​ന്ന​​​​​ത്. സ്വ​​​​​ത​​​​​ന്ത്ര​​​​​വും നീ​​​​​തി​​​​​പൂ​​​​​ർ​​​​​ണ​​​​​വു​​​​​മാ​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് സു​​​​​ഗ​​​​​മ​​​​​മാ​​​​​യി ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള എ​​​​​ല്ലാ ഭൗ​​​​​തി​​​​​ക സ​​​​​ന്നാ​​​​​ഹ​​​​​ങ്ങ​​​​​ളും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​പ്പോ​​​​​ൾ ഇ​​​​​ത്ര​​​​​യും സ​​​​​മ​​​​​യ​​​​​ദൈ​​​​​ർ​​​​​ഘ്യ​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നു​​​​​ചി​​​​​ത​​​​​മാ​​​​​യി​​​​​പ്പോ​​​​​യി.

ക​​​​​ഴി​​​​​ഞ്ഞ എ​​​​​ഴു​​​​​പ​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്യത്തു നടന്ന തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്ന് പാ​​​​​ഠം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് പോ​​​​​ൾ ഷെ​​​​​ഡ്യൂ​​​​​ളും ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തീ​​​​​യ​​​​​തി​​​​​യും അ​​​​​ല്പം കൂ​​​​​ടെ ശാ​​​​​സ്ത്രീ​​​​​യ​​​​​വും യു​​​​​ക്തി പ​​​​​ര​​​​​മാ​​​​​യും ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ത​​യാ​​​​​റാ​​​​​കേ​​​​​ണ്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു.

പാ​​​​​റ​​​​​ൽ അ​​​​​ബ്ദു​​​​​സ്സ​​​​​ലാം സ​​​​​ഖാ​​​​​ഫി, തൂ​​​​​ത