Letters
അ​​​മേ​​​രി​​​ക്ക​​​ൻ മോ​​​ഡ​​ലോ അ​​​ഭി​​​കാ​​​മ്യം?
Monday, April 1, 2019 10:47 PM IST
പാ​​​ർ​​​ല​​​മെ​​​ന്‍റ്, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും ഏ​​​റെ പ​​​ണി​​​പ്പെ​​​ടേ​​​ണ്ടി വ​​​രു​​​ന്നു. ചി​​​ല​​​തൊ​​​ക്കെ കീ​​​റാ​​​മു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. പൊ​​​ട്ട​​​ലും ചീ​​​റ്റ​​​ലും കാ​​​ലു​​​മാ​​​റ്റ​​​വും കൈ​​​മാ​​​റ്റ​​​വും വി​​​മ​​​ത​​​ശ​​​ല്യ​​​വും ത​​​റു​​​ത​​​ല പ​​​റ​​​ച്ചി​​​ലു​​മെ​​ല്ലാം പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ന്നു. കെ​​​ട്ടി​​​യി​​​റ​​​ക്ക​​​ലു​​​ക​​​ളും ക​​​ട​​​മെ​​​ടു​​​ക്ക​​​ലു​​​ക​​​ളും അ​​​ഡ്ജ​​​സ്റ്റു​​​മെ​​​ന്‍റു​​​ക​​​ളും സ​​​ർ​​​വ​​​സാ​​​ധാ​​​ര​​​ണം.

ഇ​​​തി​​​നൊ​​​രു പ​​​രി​​​ഹാ​​​ര​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​രീ​​​തി ന​​​മു​​​ക്കു മാ​​​തൃ​​​ക​​​യാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​ല്ലേ?​​ ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​യും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ത​​​ങ്ങ​​​ളു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം. വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണം. ഇ​​​ങ്ങ​​​നെ​​​യു​​​ള്ളവ​​​രെ മാ​​​ത്ര​​​മേ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കാ​​​വൂ.


ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കു​​​ന്നം, അ​​​മ​​​ര ച​​​ങ്ങ​​​നാ​​​ശേ​​​രി