Letters
കെ​എ​സ്ആ​ർ​ടി​സി​യെ മാ​തൃ​ക​യാ​ക്കാം
Saturday, May 4, 2019 1:02 AM IST
സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സു​ക​ളെ അ​പേ​ക്ഷി​ച്ച് ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ നി​ര​ക്ക് വ​ള​രെ കു​റ​വാ​ണ്. ട്രെ​യി​ൻ ടി​ക്ക​റ്റ് പ​ല​പ്പോ​ഴും കി​ട്ടാ​തെ വ​രു​ന്പോ​ൾ ആ​ശ്ര​യം ആ​ന​വ​ണ്ടി ത​ന്നെ. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​നു​മൊ​ക്കെ സൗ​ക​ര്യം ചെ​യ്തു​ത​ന്ന് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​വ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മി​ക്ക​വ​രും. രാ​ത്രി വൈ​കി യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന സ്ത്രീ​ക​ളെ അ​വ​ർ ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്ത് ഇ​റ​ക്കും. ഇ​ത്ത​രം ജീ​വ​ന​ക്കാ​രെ മാ​തൃ​ക​യാ​ക്കാ​ൻ മ​റ്റു ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​വ​ണം.

ആ​ർ. ജി​ഷി, കൊ​ല്ലം