Letters
കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ
Monday, May 20, 2019 12:32 AM IST
സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം അ​നേ​കം പേ​ർ​ക്കു കി​ണ​റു​ക​ളി​ലും മ​റ്റും (ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, മാ​ൻ​ഹോ​ളു​ക​ൾ) ഇ​റ​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട ബോ​ധ​വ​ത്ക​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​തു​ണ്ട്. അ​തു​പോ​ലെ ത​ന്നെ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ൻ ര​ക്ഷാ​ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ കു​റ​ഞ്ഞ ചെ​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യും വേ​ണം.

വേ​ന​ലി​ലും മ​ഴ​ക്കാ​ല​ത്തും ജ​ന​ങ്ങ​ൾ കി​ണ​റു​ക​ളും മ​റ്റും വൃ​ത്തി​യാ​ക്കാ​ൻ യാ​തൊ​രു മു​ൻ ക​രു​ത​ലും ഇ​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ചെ​ലു​ത്ത​ണം.

ഗി​രീ​ഷ്കു​മാ​ർ, മൂ​ന്നി​ല​വ്