Letters
ഡി​എ കു​ടി​ശി​ക ത​ട​ഞ്ഞു​വ​ച്ച​ത് അ​നീ​തി
Tuesday, May 21, 2019 11:14 PM IST
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും 2018 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ര​ണ്ടു ശ​ത​മാ​നം, ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ മൂ​ന്നു ശ​ത​മാ​നം കു​ടി​ശി​ക 2019 ഏ​പ്രി​ലി​ൽ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ല​ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റി. അ​നാ​വ​ശ്യ​മാ​യ ആ​ഡം​ബ​ര​ങ്ങ​ൾ​ക്കാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കു​ന്ന സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളു​ടെ ഡി​എ കു​ടി​ശി​ക എ​ത്ര​യും​വേ​ഗം ന​ൽ​ക​ണം. സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പി​ന് ‌ഒ​രു വി​ല​യും ഇ​ല്ല എ​ന്നു പ​റ​യി​പ്പി​ക്ക​രു​ത്. പെ​ൻ​ഷ​ൻ​കാ​രെ അ​വ​ഗ​ണി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്താ​ൽ അ​തി​ന്‍റെ ഫ​ലം ഭാ​വി​യി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. സ​ർ​ക്കാ​രി​ന്‍റെ നീ​തി​ര​ഹി​ത​മാ​യ നി​ല​പാ​ട് മാ​റ്റി, ഡി​എ കു​ടി​ശി​ക എ​ത്ര​യും വേ​ഗം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം.

ഇ​മ്മാ​നു​വ​ൽ ജെ. ​ന​ടു​വ​ത്താ​നി, പൊ​ൻ​കു​ന്നം