Letters
വ​​​നം വ​​​കു​​​പ്പ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം
Sunday, July 21, 2019 11:05 PM IST
കാ​​​ട്ടാ​​​ന​​​യും മ​​​റ്റു കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളൂം നാ​​​ട്ടി​​​ലി​​​റ​​​ങ്ങി കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ക​​​ഷ്ട​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് വ​​​നം​​​വ​​​കു​​​പ്പാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി. കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം​​​മൂ​​​ലം പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യോ ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്ക് വ​​​നം​​​വ​​​കു​​​പ്പി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണം.

ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ൾ മാ​​​ത്രം സ​​​ഹി​​​ച്ചു ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്തി​​​ട്ടും ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ പാ​​​വം ക​​​ർ​​​ഷ​​​ക​​​ന്‍റെ ആ​​​കെ​​​യു​​​ള്ള സ​​​ന്പാ​​​ദ്യ​​​മാ​​​യ ചേ​​​ന,ചേ​​​ന്പ്,മ​​​ര​​​ച്ചീ​​​നി,വാ​​​ഴ,തെ​​​ങ്ങ് മു​​​ത​​​ലാ​​​യ​​​വ കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചാ​​​ൽ എ​​​ല്ലാ ക​​​ഷ്ട​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും പൂ​​​ർ​​​ണ​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം വ​​​നം​​​വ​​​കു​​​പ്പി​​​നാ​​​ണ്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ന്യാ​​​യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ അ​​​ർ​​​ഹ​​​രാ​​​ണ്.

വി.​​​ഡി. തോ​​​മ​​​സ് വ​​​ട​​​ക്കേ​​​പ്പ​​​റ​​​ന്പി​​​ൽ, പു​​​​​ലി​​​​​ക്കു​​​​​രു​​​​​ന്പ, ക​​​​​ണ്ണൂ​​​​​ർ