Letters
ക​​​ല​​​ഹ​​​മു​​​ണ്ടോ ക​​​ല​​​യി​​​ല്ല
Sunday, July 21, 2019 11:06 PM IST
ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നും ക​​​ല​​​യു​​​ടെ ആ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് എ​​​ന്നാ​​​ണു ന​​​മ്മു​​​ടെ​​​യൊ​​​ക്കെ വി​​​ശ്വാ​​​സം . എ​​​ന്നാ​​​ൽ, ഇ​​​ന്നു ന​​​മ്മു​​​ടെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​​ന്നു കേ​​​ൾ​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ഞെ​​​ട്ട​​​ലു​​​ള​​​വാ​​​കു​​​ന്ന​​​താ​​​ണ്.​ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​ക്ക​​​ളു​​​ടെ മു​​​ഖ​​​ംമൂ​​​ടി അ​​​ണി​​​ഞ്ഞു രാ​​ഷ്‌​​ട്രീ​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വു​​​പ​​​റ്റി കാ​​​ന്പ​​​സു​​​ക​​​ളെ ക​​​ലു​​​ഷി​​​ത​​​മാ​​​ക്കു​​​ന്ന ഛിദ്ര​​​ശ​​​ക്തി​​​ക​​​ളെ വി​​​ദ്യാ​​​ർ​​​ഥി​​സ​​​മൂ​​​ഹം ത​​​ന്നെ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​ന്നു. ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​യു​​​ധ​​​പ്പു​​​ര​​​ക​​​ളാ​​​യി മാ​​​റു​​​ന്ന​​​തു ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്.

ക​​​ല​​​യും സം​​​വാ​​​ദ​​​വും തി​​​രി​​​ച്ചു​​വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ ക​​​ലാ​​​ല​​​യം ക​​​ല​​​യു​​​ടെ ആ​​​ല​​​യം ആ​​​വു​​​ക​​​യു​​​ള്ളു . ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളെ കൊ​​​ള്ള​​​സം​​​ഘ ​സ​​ങ്കേ​​ത​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ഏ​​​തൊ​​​രു ശ്ര​​​മ​​​ത്തി​​​നെ​​​തി​​​രേയും സ​​​മൂ​​​ഹ​​​മ​​​നഃ​​​സാ​​​ക്ഷി ഉ​​​ണ​​​ർ​​​ന്നേ​​​പ​​​റ്റു.​ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളെ രാ​​ഷ്‌​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ കോ​​​ട്ട​​​ക​​​ളാ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത ഒ​​​രി​​​ക്ക​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ഭൂ​​​ഷ​​​ണ​​​മ​​​ല്ല. രാ​​ഷ്‌​​ട്രീ​​യ​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും രാ​​ഷ്‌​​ട്രീ​​​യ​​മി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​ഠി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം എ​​​ല്ലാ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്.

വി​​​ദ്യാ​​​ർ​​ഥി നേ​​​താ​​​ക്ക​​ന്മാ​​ർ എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഒ​​​രു​​​പ​​​റ്റം വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും നേ​​​താ​​​ക്ക​​ളു​​ടെ മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലെ പ​​ണി​​ക്കു​​മൊ​​ക്കെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് ല​​​ജ്ജ​​​യോ​​​ടെ​​യേ കാ​​​ണാ​​​ൻ ക​​ഴി​​യൂ.​ തീ​​​വ്ര​​​വാ​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​പ്പോ​​​ലും തോ​​​ൽ​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ രാ​​​ജ്യ​​​ത്തെ നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് യാ​​​തൊ​​​രു വി​​​ല​​​യും ക​​​ൽ​​​പ്പി​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​ഥി​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും അ​​​വ​​​യു​​​ടെ നേ​​​താ​​​ക്ക​​ളെ​​യും നി​​​ല​​​യ്ക്കു​​നി​​​ർ​​​ത്ത​​ണം.

അ​​​രു​​​ണ്‍ ജോ​​​ർ​​​ജ് മാ​​​ന്പ​​​റ, ആ​​​ലു​​​വ