ജനപ്രതിനിധികളുടെ പ്രവർത്തനവിശേഷങ്ങൾ
Thursday, August 8, 2019 11:29 PM IST
നിലവിലുള്ളവരും വിരമിച്ചവരുമായ ജനപ്രതിനിധികളുടെ നിര്യാണം ഇക്കാലത്ത് പൊതുഖജനാവിനു വരുത്തുന്ന നഷ്ടം കനത്തതാണ്. അവർ പ്രതിമാസ ശന്പളവും വിരമിച്ചതുമുതൽ പെൻഷനും വാങ്ങുന്നതിനു പുറമേ ചിലർ ജനപ്രതിനിധിയുടെ കുടുംബപെൻഷനും കൂടി കൈപ്പറ്റിവരുന്നു. ജനപ്രതിനിധികളുടെ മൃതസംസ്കാരം ഔദ്യോഗികമായി നടത്തുന്പോൾ ഖജനാവിലെ പണം എത്രമാത്രം ദുരുപയോഗിക്കുന്നെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ.
ജനപ്രതിനിധികൾക്ക് ഖജനാവിൽനിന്ന് കോടിക്കണക്കിനു രൂപ തങ്ങളുടെ നിയോജകമണ്ഡലത്തിൽ വികസനത്തിനെന്ന പേരിൽ ചെലവഴിക്കാനുള്ള പ്രത്യേക സാന്പത്തികാധികാരം തങ്ങളുടെ സിൽബന്ധികളടങ്ങുന്നവർക്ക് നിർലോഭം ഉപകാരപ്പെടുത്തിവരുന്നതായി കണ്ടുവരുന്നു.
ഇ.കെ. വർഗീസ്, ഒരുമനയൂർ