ജനാധിപത്യത്തെ രക്ഷിക്കണം
Thursday, August 8, 2019 11:29 PM IST
കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാർ കൂറുമാറി മന്ത്രിസഭകൾ അട്ടിമറിക്കുന്നതും നിലനിർത്തുന്നതും നാം കാണുന്നു. ഇത്ര നീച നടപടികൾ എടുക്കുന്നവരെ ജനങ്ങൾ മേലാൽ തെരഞ്ഞെടുക്കരുത്. ഒരു പാർട്ടിയും ഇവരെ അംഗീകരിക്കരുത്. ആർക്കും മൂന്നുപ്രാവശ്യത്തിൽ കൂടുതൽ പാർലമെന്റ്, നിയമസഭ, ത്രിതല പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കു മത്സരിക്കാൻ സാധിക്കാത്തവിധം നിയമനിർമാണത്തിനു ബന്ധപ്പെട്ടവർ തയാറാകുമോ? പ്രധാനപ്പെട്ട നേതാക്കൾക്കു മത്സരിച്ച് വിജയിക്കാൻ ഇതിൽ ഇളവുകൾ ആലോചിക്കാവുന്നതാണ്.
ജോൺ പുല്ലാട്, കല്ലാർ